'ഇത് കന്നഡ സംസ്കാരത്തിന് ഭീഷണി'; ബംഗളൂരു ഇൻഫോസിസിലെ ഓണാഘോഷത്തിനെതിരെ കന്നഡ ആക്ടിവിസ്റ്റ്

Last Updated:

കന്നഡ് ആക്ടിവിസ്റ്റിന്റെ നിലപാടിനെ അനുകൂലിച്ചും വിമർശിച്ചും ഒട്ടേറെ പേർ രംഗത്ത് വന്നു

(Image: X)
(Image: X)
ബെംഗളൂരു: ഇൻഫോസിസ് ബെംഗളൂരു കാമ്പസിലെ ഓണാഘോഷത്തിനെതിരെ വിമർശനവുമായി കന്നഡ  അനുകൂല ആക്ടിവിസ്റ്റ്. ഇത് കന്നഡ സംസ്കാരത്തിന് ഭീഷണിയാണെന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് വിമർശനം.  സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ കാരി സുബ്ബയ്യ എന്ന ആക്ടിവിസ്റ്റാണ് ബെംഗളൂരു ഇൻഫോസിസ് ഓഫീസിൽ ഓണാഘോഷത്തിന്റെ ഭാഗമായി അവതരിപ്പിച്ച തിരുവാതിര നൃത്തത്തിന്റെവീഡിയോ പങ്കിട്ട് വിമർശനം ഉന്നയിച്ചത്.
"ഇത് ഇൻഫോസിസ് ബെംഗളൂരു ആണ്. ഇത് എങ്ങനെ നിസ്സാരമായി എടുക്കും? ” - ഐടി ഭീമൻ ഇൻഫോസിസിൻ്റെ ബെംഗളൂരു കാമ്പസിലെ ഓണാഘോഷത്തെ കുറിച്ച് അദ്ദേഹം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ കുറിച്ചു.
കേരളത്തിന്റെ പ്രധാന ദേശീയോത്സവമായ ഓണാഘോഷം, കന്നഡ സംസ്കാരത്തിന് എതിരാണെന്ന് ചൂണ്ടിക്കാട്ടി ഒട്ടേറെ പേർ നേരത്തെ രംഗത്ത് വന്നിരുന്നു.  'കേരളത്തിൽ നിന്നുള്ള കുടിയേറ്റക്കാരുടെ ഉയർന്ന നിരക്ക്” ചൂണ്ടിക്കാട്ടിയാണ് അവരിലൊരാളായ കാരി സുബ്ബയ്യ വിമർശനം ഉന്നയിക്കുന്നത്.
advertisement
"അവർ ഒരിക്കലും നിശബ്ദരായിരിക്കില്ല, തീർച്ചയായും അവരുടെ സംസ്കാരം കുത്തിവയ്ക്കാൻ തുടങ്ങും, പ്രത്യേകിച്ച് കേരളത്തിൽ നിന്നുള്ള കുടിയേറ്റക്കാരുടെ ഉയർന്ന വരവ്, കന്നഡ ജനതയ്ക്ക് ഉയർന്ന ഭീഷണിയുണ്ടാക്കുന്നതാണ്," അദ്ദേഹം X-ൽ എഴുതി.
അരലക്ഷത്തിലധികം പേരാണ് ഇതിനോടകം പോസ്റ്റ് കണ്ടത്. ഇന്ർനെറ്റിലെ ഒരു വിഭാഗം അദ്ദേഹത്തെ പിന്തുണച്ചപ്പോൾ, പ്രാദേശികവാദം പ്രോത്സാഹിപ്പിച്ചതിന് കൂടുതൽ പേർ അദ്ദേഹത്തെ വിമർശിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തു.
advertisement
“എല്ലാവരും കേരളത്തിൽ നിന്നുള്ളവരാണെന്ന് നിങ്ങൾക്കെങ്ങനെ അറിയാം? അവർ  ഒരു ഉത്സവം ആഘോഷിക്കുകയാണ്. അത് വേറൊന്നും അർത്ഥമാക്കുന്നില്ല. ഓരോ ദിവസവും ആഹ്ളാദിക്കുകയും ആഘോഷിക്കുകയും ചെയ്യുക. ഓരോ സംസ്‌കാരത്തിൻ്റെയും അന്തസത്ത അതല്ലേ?” -X ഉപയോക്താവ് ഹരി പുടിപ്പേടി എഴുതി.
“എനിക്ക് നിങ്ങളെ ശരിക്കും മനസ്സിലാകുന്നില്ല. ഉഗാഡി ദിനത്തിൽ സമാനമായ ആഘോഷം സംഘടിപ്പിക്കുന്നതിൽ നിന്ന് ഇൻഫോസിസിലെ കന്നഡക്കാരെ തടയുന്നതെന്താണ്? അവർ ഒരുപക്ഷേ അത് ഇതിനകം ആഘോഷിച്ചിരിക്കാം. നിങ്ങൾ ഇവിടെ വെറുപ്പ് വളർത്തുകയാണ്!" മറ്റൊരാൾ കുറിച്ചു.
advertisement
“അപ്പോൾ കേരളത്തിലെയും തമിഴ്‌നാട്ടിലെയും ഇൻഫോസിസ് ഓഫീസുകൾ ദസറയോ ഉഗാഡിയോ ഈ രീതിയിൽ ആഘോഷിക്കാറുണ്ടോ? അതുകൊണ്ട് ഈ ലോജിക് പറയരുത്! കർണാടക ഓഫീസിൽ എന്തിന് കേരളോത്സവം ആഘോഷിക്കണം? ''- ഒരു X ഉപയോക്താവ് എതിർത്തു.
ഇതാദ്യമായല്ല കർണാടകയിൽ ഓണാഘോഷത്തിനെതിരെ പ്രതിഷേധം ഉയരുന്നത്. ഈ മാസം ആദ്യം, ഓണത്തിന് തൻ്റെ ഓർഡറിനൊപ്പം സൗജന്യ പൂക്കൾ അയച്ചതിന് 'ബിഗ്ബാസ്‌ക്കറ്റി'നെ ബെംഗളൂരു യുവതി വിമർശിച്ചിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'ഇത് കന്നഡ സംസ്കാരത്തിന് ഭീഷണി'; ബംഗളൂരു ഇൻഫോസിസിലെ ഓണാഘോഷത്തിനെതിരെ കന്നഡ ആക്ടിവിസ്റ്റ്
Next Article
advertisement
ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത്  വാട്ട്സ് ആപ്പ് ചാറ്റ് കണ്ടതോടെ
ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത് വാട്ട്സ് ആപ്പ് ചാറ്റ് ക
  • ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് യുവതി നാത്തൂനോടൊപ്പം ഒളിച്ചോടി, വാട്ട്സ്ആപ്പ് ചാറ്റ് കണ്ടെത്തി.

  • ഭര്‍ത്താവ് സന്ധ്യയും കസിന്‍ മാന്‍സിയും തമ്മിലുള്ള പ്രണയബന്ധം ഫോണില്‍ കണ്ടെത്തി; പൊലീസ് അന്വേഷണം തുടങ്ങി.

  • ജബല്‍പൂരില്‍ നിന്ന് കാണാതായ സന്ധ്യയെ കണ്ടെത്തി വീട്ടിലെത്തിച്ചെങ്കിലും വീണ്ടും കാണാതായി.

View All
advertisement