'കരിക്ക്' ടീം ഇല്ലാതെ എന്ത് ഓണം; പതിവ് തെറ്റിക്കാതെ ഇത്തവണയും പുതിയ വീഡിയോ പുറത്ത് വിട്ടു
- Published by:Sneha Reghu
- news18-malayalam
Last Updated:
ഓണമെന്നാൽ, മലയാളികൾക്ക് കരിക്ക് ടീമിന്റെ ഒരു വീഡിയോ നിർബന്ധമാണ്
രസകരമായ കഥകളിലൂടെയും അവതരണ ശൈലിയിലൂടെയും വളരെ വേഗം പ്രേക്ഷകരെ കയ്യിലെടുത്തവരാണ് കരിക്ക് ടീം. മലയാളികളെ ചിരിപ്പിച്ച് തുടങ്ങിയവർ സീരിയസ് വിഷയങ്ങളാണ് ഇപ്പോൾ കൂടുതലും അവതരിപ്പിക്കുന്നത്. വർഷത്തിൽ കുറച്ച് എപ്പിസോഡുകൾ മാത്രമേ, ഇപ്പോൾ ഇടാറുള്ളൂവെങ്കിലും ഓണമെന്നാൽ, മലയാളികൾക്ക് കരിക്ക് ടീമിന്റെ ഒരു വീഡിയോ നിർബന്ധമാണ്.
ഇത്തവണയും ഓണത്തിന്റെ പതിവ് തെറ്റിക്കാതെ കരിക്ക് ടീം എത്തിയിട്ടുണ്ട്. കോമഡിയോടൊപ്പം കുറച്ച് ഹൊർ കൂടി ചാലിച്ചാണ് ഇത്തവണത്തെ വീഡിയോ പുറത്തിറക്കിയത്. ജാം എന്നാണ് പുതിയ വീഡിയോയ്ക്ക് നൽകിയിരിക്കുന്ന പേര്. വീഡിയോയുടെ ആദ്യ ഭാഗമാണ് കഴിഞ്ഞ ദിവസം പുറത്ത് വിട്ടത്.
ബിനോയ് ജോൺ ആണ് പുതിയ വീഡിയോയുടെ കഥയും സംവിധാനവും. കരിക്ക് ടീമാണ് വീഡിയോയ്ക്ക് സംഭാഷണങ്ങൾ ഒരുക്കിയത്.
ആനന്ദ് മാത്യൂസ്, സിദ്ധാർത്ഥ് കെടി, അഭിജിത് കൃഷ്ണൻ എന്നിവരാണ് അസോസിയേറ്റ് ഡയറക്ടർമാർ. കരിക്കിലെ അഭിനേതാക്കളിൽ ഒരാളായ ആനന്ദ് മാത്യൂസ് തന്നെയാണ് ജാമിന്റെ എഡിറ്റർ. ഷൈൻ ജോസ് ആണ് സംഗീതം.
advertisement
https://www.youtube.com/watch?v=VNMs0hniZSE
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
September 15, 2024 11:07 AM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'കരിക്ക്' ടീം ഇല്ലാതെ എന്ത് ഓണം; പതിവ് തെറ്റിക്കാതെ ഇത്തവണയും പുതിയ വീഡിയോ പുറത്ത് വിട്ടു