അടി വരുന്ന വഴിയേ! നടുറോഡില്‍ പെണ്‍കുട്ടിയെ ഉപദ്രവിച്ച യുവാവിന് കിട്ടിയത് എട്ടിന്റെ പണി
- Published by:Sarika KP
- news18-malayalam
Last Updated:
ഇത് കണ്ടതോടെ കര്‍മഫലം ഒട്ടും വൈകിലെന്ന് പറയുകയാണ് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍.
ആളൊഴിഞ്ഞ റോഡിലിട്ട് പെണ്‍കുട്ടിയെ ഉപദ്രവിക്കാനും അപമാനിക്കാനും ശ്രമിച്ചയാള്‍ക്ക് കിട്ടിയത് എട്ടിന്റെ പണി. പെണ്‍കുട്ടിയുടെ പിന്നാലെ എത്തി ഇയാള്‍ ഉപദ്രവിക്കാന്‍ ശ്രമിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇയാളില്‍ നിന്നും കുതറിമാറാന്‍ പെണ്‍കുട്ടി ശ്രമിക്കുന്നതും വീഡിയോയിലുണ്ട്. ആളൊഴിഞ്ഞ വഴിയില്‍ വെച്ചാണ് ഇയാള്‍ പെണ്‍കുട്ടിയെ ഉപദ്രവിച്ചത്.
എന്നാല്‍ അതുവഴി വന്ന ഒരു ബസ് പെണ്‍കുട്ടിയ്ക്ക് തുണയായി. ബസില്‍ നിന്നും നിരവധി പേര്‍ ഇറങ്ങിവന്ന് പ്രതിയെ കണക്കറ്റ് മര്‍ദ്ദിക്കുന്നതും വീഡിയോയിലുണ്ട്. ഇത് കണ്ടതോടെ കര്‍മഫലം ഒട്ടും വൈകിലെന്ന് പറയുകയാണ് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍.
'' നിങ്ങള്‍ ചെയ്യുന്നത് എന്താണോ അതിന്റെ ഫലം നിങ്ങൾ തന്നെ അനുഭവിക്കേണ്ടി വരും,'' എന്ന് ഒരാള്‍ കമന്റ് ചെയ്തു.
'' മറ്റുള്ളവര്‍ക്കായി മനുഷ്യര്‍ മുന്നോട്ട് വരുന്നത് കാണുമ്പോള്‍ സന്തോഷം തോന്നുന്നു,'' എന്ന് മറ്റൊരാള്‍ കമന്റ് ചെയ്തു.
advertisement
'' പ്രതീക്ഷയ്ക്ക് വകയുണ്ട്,'' എന്നാണ് ഒരാളുടെ കമന്റ്. .
'' അവനെ ഒരു പാഠം പഠിപ്പിക്കണം,'' എന്നും മറ്റൊരു സോഷ്യൽ മീഡിയ ഉപയോക്താവ് കുറിച്ചു.
Instant Karma pic.twitter.com/KCO600sap7
— CCTV IDIOTS (@cctvidiots) February 19, 2024
സമാനമായ വീഡിയോകള്‍ നേരത്തെയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അതിലൊന്നാണ് അന്ന ഹാരിഖി എന്ന കാര്‍ വാഷിംഗ് ജീവനക്കാരിയുടെ വീഡിയോ. ഒരു കസ്റ്റമറുടെ കാര്‍ വാഷ് ചെയ്തുകൊണ്ടിരുന്നപ്പോഴാണ് അന്നയ്ക്ക് നേരെ ആ കസ്റ്റമര്‍ വെള്ളം വലിച്ചൊഴിച്ചത്. ഒട്ടും വൈകാതെ കൈയ്യില്‍ പിടിച്ചിരുന്ന പൈപ്പ് അന്ന കാറിന് മുന്നിലിരുന്നയാളുടെ മുഖത്തേക്ക് ആഞ്ഞൊഴിച്ചു. യുഎസിലാണ് സംഭവം നടന്നത്. ഈ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
February 22, 2024 2:54 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
അടി വരുന്ന വഴിയേ! നടുറോഡില്‍ പെണ്‍കുട്ടിയെ ഉപദ്രവിച്ച യുവാവിന് കിട്ടിയത് എട്ടിന്റെ പണി