Karthik Surya|മാണിക്യം കയ്യിൽ ഉണ്ടായിട്ടും വെറുതെ തിരഞ്ഞു നടന്നു; വൈറലായി കാര്‍ത്തിക് സൂര്യയുടെ വിവാഹ നിശ്ചയ വീഡിയോ
- Published by:Sneha Reghu
- news18-malayalam
Last Updated:
ഇതാണ് പറയുന്നത് എല്ലാത്തിനും അതിന്റെതായ സമയം ഉണ്ടെന്ന്, സ്വന്തം മാമന്റെ മോൾ കുടുംബത്തിൽ ഉണ്ടായിട്ടും നീ എവിടെ ആയിരുന്നു ഇതുവരെ.
യൂട്യൂബറും ടെലിവിഷൻ അവതാരകനുമായ കാർത്തിക് സൂര്യയുടെ വിവാഹ നിശ്ചയം കഴിഞ്ഞ ആഴ്ചയായിരുന്നു നടന്നത്. കാർത്തിക്കിന്റെ അമ്മയുടെ സഹോദരന്റെ മകളായ വർഷ ആണ് വധു. വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങൾ താരം നേരത്തെ പങ്കുവച്ചിരുന്നു.
ഇപ്പോഴിതാ, വിവാഹ നിശ്ചയ ദിവസത്തെ വീഡിയോ യൂട്യൂബിൽ പങ്കുവച്ചിരിക്കുകയാണ് താരം. വളരെ അധികം സന്തോഷമുള്ള ദിവസമാണെന്നാണ് കാർത്തിക് വീഡിയോയിൽ പറയുന്നത്. അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയുമെല്ലാം പരിചയപ്പെടുത്തുന്നുണ്ട്. യൂട്യൂബ് സുഹൃത്തുക്കളും അടുത്ത ബന്ധുക്കളും ഉൾപ്പെടെ നിരവധിപേർ വിവാഹ നിശ്ചയത്തിന് എത്തിയിരുന്നു. മഞ്ജുപ്പിള്ള, ലക്ഷ്മി, സാബുമോൻ എന്നിവരും വിവാഹ നിശ്ചയത്തിന് പങ്കെടുത്തിരുന്നു.
വിവാഹ നിശ്ചയത്തിന്റെ എല്ലാ കാര്യങ്ങളും നന്നായി നടന്നതിൽ സന്തോഷമാണെന്ന് കാർത്തിക്കിന്റെ അച്ഛനും അമ്മയും വീഡിയോയിൽ പറയുന്നുണ്ട്. വിവാഹം ചെയ്യാന്‍ പോകുന്നത് മുറപ്പെണ്ണിനെയാണെന്നും മാതാപിതാക്കളാണ് തന്റെ ജീവിതപങ്കാളിയെ കണ്ടെത്തിയതെന്നും കാര്‍ത്തിക് യുട്യൂബില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു.
advertisement
യൂട്യൂബ് വീഡിയോയിൽ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. കാർത്തിക്കിന് പറ്റിയ പെണ്ണ്... രണ്ടുപേരും നല്ല ചേർച്ച, മാണിക്യം കയ്യിൽ ഉണ്ടായിട്ടും അത് മനസിലാക്കാതെ ഇത്രയും നാൾ വെറുതെ തിരഞ്ഞു നടന്ന്. ഇതാണ് പറയുന്നത് എല്ലാത്തിനും അതിന്റെതായ സമയം ഉണ്ടെന്ന്, സ്വന്തം മാമന്റെ മോൾ കുടുംബത്തിൽ ഉണ്ടായിട്ടും നീ എവിടെ ആയിരുന്നു ഇതുവരെ. ഏതായാലും ഭംഗി ആയി നടക്കട്ടെ, കണ്ണ് നിറഞ്ഞുപോയി...ഇത്തരത്തിൽ നിരവധി കമന്റുകളാണ് വീഡിയോയിൽ നിറയുന്നത്.
https://www.youtube.com/watch?v=YO6-JdsVWTc
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
September 04, 2024 5:02 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
Karthik Surya|മാണിക്യം കയ്യിൽ ഉണ്ടായിട്ടും വെറുതെ തിരഞ്ഞു നടന്നു; വൈറലായി കാര്‍ത്തിക് സൂര്യയുടെ വിവാഹ നിശ്ചയ വീഡിയോ