'എന്തൊരു നാണക്കേട്! നിലവാരമില്ലാത്ത മാധ്യമപ്രവർത്തനം'; ഗൗരി കിഷന് പിന്തുണയുമായി ഖുശ്ബു
- Published by:Sneha Reghu
- news18-malayalam
Last Updated:
തന്റെ നിലപാടിൽ ഉറച്ചുനിന്ന് ശക്തമായി മറുപടി നൽകിയ യുവനടി ഗൗരി കിഷന് അഭിനന്ദനങ്ങളെന്ന് ഖുശ്ബു
ചെന്നൈ: വാർത്താ സമ്മേളനത്തിനിടെ നടി ഗൗരി കിഷനോട് ഒരു യൂട്യൂബറുടെ ബോഡി ഷെയ്മിങ് ചോദ്യം ഉന്നയിച്ച സംഭവത്തിൽ താരത്തിന് പിന്തുണയുമായി നടി ഖുശ്ബു സുന്ദർ രംഗത്ത്. ചില മാധ്യമപ്രവർത്തകർ ഈ രംഗത്തെ മോശമാക്കുന്നു എന്നും മാധ്യമപ്രവർത്തനം അതിന്റെ നിലവാരം നഷ്ടപ്പെടുത്തിയിരിക്കുന്നു എന്നും ഖുശ്ബു സാമൂഹിക മാധ്യമങ്ങളിലൂടെ പ്രതികരിച്ചു. ഗൗരിയുടെ നിലപാടിനെ ഖുശ്ബു പ്രശംസിക്കുകയും ചെയ്തു.
'മാധ്യമപ്രവർത്തനം അതിന്റെ നിലവാരം നഷ്ടപ്പെടുത്തിയിരിക്കുന്നു. ചില 'മാധ്യമപ്രവർത്തകർ' മാധ്യമധർമ്മത്തെ അഴുക്കുചാലിലേക്ക് തള്ളിവിടുകയാണ്. ഒരു സ്ത്രീയുടെ ഭാരം എത്രയാണെന്ന് അറിയേണ്ടത് അവരുടെ ആവശ്യമല്ല. എന്നിട്ട് അത് നായികയോട് ചോദിക്കുകയോ? എന്തൊരു നാണക്കേട്!
തന്റെ നിലപാടിൽ ഉറച്ചുനിന്ന് ശക്തമായി മറുപടി നൽകിയ യുവനടി ഗൗരി കിഷന് അഭിനന്ദനങ്ങൾ. നമ്മൾ സ്ത്രീകൾ, അഭിനേതാക്കൾ, തിരിഞ്ഞ് നിന്ന് അവരുടെ കുടുംബത്തിലെ സ്ത്രീകളുടെ ഭാരം എത്രയാണെന്ന് ചോദിച്ചാൽ ഇതേ പുരുഷന്മാർക്ക് അത് സ്വീകാര്യമാകുമോ? ബഹുമാനം ഒരിക്കലും ഏകപക്ഷീയമായ ഒന്നല്ല. ബഹുമാനം പ്രതീക്ഷിക്കുന്നുണ്ടെങ്കിൽ, തിരിച്ചും ബഹുമാനം നൽകാൻ പഠിക്കണം.'- ഖുശ്ബു കുറിച്ചു.
advertisement
ഇതും വായിക്കുക: നടി ഗൗരി കിഷനോട് ശരീരഭാരത്തെക്കുറിച്ച് ചോദിച്ച യൂട്യൂബർക്ക് ചുട്ട മറുപടി
സിനിമയുടെ പ്രചാരണത്തിനെത്തിയ ഗൗരി തന്റെ ശരീര ഭാരം എത്രയാണെന്ന യൂട്യൂബറുടെ ചോദ്യത്തോടാണ് രൂക്ഷമായി പ്രതികരിച്ചത്. ശരീര ഭാരത്തെക്കുറിച്ചുള്ള ചോദ്യം വിഡ്ഢിത്തരമാണ് എന്ന് ഗൗരി ജി കിഷൻ തുറന്നടിച്ച് പറഞ്ഞു.
Journalism has lost its ground. The so called journos take journalism to the gutters. How much a woman weighs is none of their business. And asking the hero about it?? What a shame! Kudos to the young #GowriShankar who stood her ground and gave it back. Are the same men ok if…
— KhushbuSundar (@khushsundar) November 7, 2025
advertisement
നായികമാർ എല്ലാവരും മെലിഞ്ഞിരിക്കണോ എന്നും അവർ തിരിച്ചു ചോദിച്ചു. ചോദ്യത്തെ ന്യായീകരിച്ച് വ്ലോഗർ വീണ്ടും സംസാരിച്ചെങ്കിലും, ഇത് മോശം ചോദ്യമാണ് എന്ന നിലപാടിൽ ഗൗരി ഉറച്ചുനിന്നു. എന്നാൽ, വാർത്താസമ്മേളനത്തിൽ ഗൗരിക്കൊപ്പമുണ്ടായിരുന്ന സംവിധായകൻ അബിൻ ഹരിഹരനും നായകൻ ആദിത്യ മാധവനും ഈ വിഷയത്തിൽ ഒന്നും പ്രതികരിക്കാതെ മൗനം പാലിച്ചത് ശ്രദ്ധേയമായിരുന്നു. പിന്നാലെ നടൻ സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചിരുന്നു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Chennai,Tamil Nadu
First Published :
November 07, 2025 1:37 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'എന്തൊരു നാണക്കേട്! നിലവാരമില്ലാത്ത മാധ്യമപ്രവർത്തനം'; ഗൗരി കിഷന് പിന്തുണയുമായി ഖുശ്ബു


