ഫിയറ്റ് കാര്‍ വാങ്ങാനായി 5000 രൂപ വായ്പയെടുത്ത മുന്‍ പ്രധാനമന്ത്രിയെ അറിയാമോ?
- Published by:Vishnupriya S
- news18-malayalam
Last Updated:
പുതിയ ഫിയറ്റ് കാറിന് 12000 രൂപയോളമായിരുന്നു അന്നത്തെ വില
ഫിയറ്റ് കാര്‍ വാങ്ങാനായി 5000 രൂപ ബാങ്ക് വായ്പയെടുത്ത ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രിയെപ്പറ്റി കേട്ടിട്ടുണ്ടോ? ഇന്ത്യയുടെ രണ്ടാമത്തെ പ്രധാനമന്ത്രിയായ ലാല്‍ ബഹദൂര്‍ ശാസ്ത്രിയെപ്പറ്റിയാണ് പറഞ്ഞു വരുന്നത്. രാജ്യത്തിന് നിരവധി സംഭാവനങ്ങള്‍ നല്‍കിയ പ്രമുഖ പ്രധാനമന്ത്രിമാരിലൊരാളാണ് അദ്ദേഹം. എന്നാല്‍ സ്വന്തമായി ഒരു കാര്‍ വാങ്ങാനായി അദ്ദേഹം വായ്പയെടുക്കേണ്ടി വന്ന കഥ പലര്‍ക്കും അറിയില്ല. അതേപ്പറ്റിയാണ് ഇനി പറയുന്നത്.
പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നാണ് അദ്ദേഹം 5000 രൂപ വായ്പയെടുത്തത്. അത് തിരിച്ചടയ്ക്കുകയും ചെയ്തിരുന്നു. ഫിയറ്റ് കാര്‍ വാങ്ങാനായിരുന്നു ഈ വായ്പയെടുത്തത്. ആ കാറിന്റെ ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുകയാണ്. പുതിയ ഫിയറ്റ് കാറിന് 12000 രൂപയോളമായിരുന്നു അന്നത്തെ വില. ഇതേത്തുടര്‍ന്നാണ് അദ്ദേഹം ലോണെടുക്കാന്‍ തീരുമാനിച്ചത്. വായ്പയ്ക്ക് അപേക്ഷിച്ച അന്ന് തന്നെ അദ്ദേഹത്തിന് വായ്പാതുക ലഭിക്കുകയും ചെയ്തു.
Car of PM Shri Lal Bahadur Shastri
Shastri Ji Took Loan of 5000 Rs From Bank to Buy This Car pic.twitter.com/K8ZkmRlI14
— indianhistorypics (@IndiaHistorypic) October 2, 2023
advertisement
പ്രധാനമന്ത്രിയായശേഷവും അദ്ദേഹത്തിന് സ്വന്തമായി ഒരു കാറില്ലായിരുന്നു. കുടുംബത്തിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് അദ്ദേഹം കാര്‍ വാങ്ങാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് കാറിന് എത്ര രൂപ വിലവരുമെന്ന് അന്വേഷിച്ച് അറിയാന്‍ അദ്ദേഹം തന്റെ സെക്രട്ടറിയെ നിയോഗിച്ചു. അതേസമയം അപേക്ഷ നല്‍കിയയുടനെ വായ്പ പാസാക്കിയ ബാങ്ക് ഓഫീസറെയും ശാസ്ത്രി വിളിച്ചിരുന്നു. ഈ സമീപനം എല്ലാ അപേക്ഷകരോടും കാണിച്ചിരുന്നെങ്കില്‍ നന്നായിരുന്നുവെന്നാണ് ശാസ്ത്രി ഉദ്യോഗസ്ഥരോട് പറഞ്ഞത്. ശാസ്ത്രിയുടെ മകനാണ് ഇക്കാര്യം മുമ്പ് പറഞ്ഞത്.
1904 ഒക്‌ടോബര്‍ 2നാണ് ശാസ്ത്രി ജനിച്ചത്. ഇന്നത്തെ ഉത്തര്‍പ്രദേശിലെ മുഗള്‍സരായില്‍ ആയിരുന്നു അദ്ദേഹത്തിന്റെ ജനനം. ജയ് ജവാന്‍ ജയ് കിസാന്‍ എന്ന മുദ്രാവാക്യം രാജ്യത്തിന് സമ്മാനിച്ച പ്രധാനമന്ത്രി കൂടിയാണ് അദ്ദേഹം. അതേസമയം താഷ്‌കെന്റില്‍ വെച്ചാണ് അദ്ദേഹം അന്തരിച്ചത്. അദ്ദേഹത്തിന് മരണശേഷം കുടുംബത്തിന് ലഭിച്ച പെന്‍ഷന്‍ തുകയുപയോഗിച്ച് ഭാര്യ വായ്പ മുഴുവനും അടച്ചുതീര്‍ക്കുകയായിരുന്നു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
October 03, 2023 2:04 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഫിയറ്റ് കാര്‍ വാങ്ങാനായി 5000 രൂപ വായ്പയെടുത്ത മുന്‍ പ്രധാനമന്ത്രിയെ അറിയാമോ?