'എനിക്കു മടുത്തു! ഒന്നുകിൽ ജീവിതം അവസാനിപ്പിക്കും, അല്ലെങ്കിൽ ആരെയെങ്കിലും കെട്ടും'; കൊല്ലം സുധിയുടെ ഭാര്യ
- Published by:Sneha Reghu
- news18-malayalam
Last Updated:
കൊച്ചിൻ സംഗമിത്രയുടെ നാടകത്തിൽ പ്രധാനകഥാപാത്രമായി, അഭിനയ രംഗത്ത് ചുവടുവച്ചിരിക്കുകയാണ് രേണു
സൈബർ ആക്രമണങ്ങളിൽ പ്രതികരിച്ച് കൊല്ലം സുധിയുടെ ഭാര്യ രേണു. നിരന്തരം സമൂഹമാദ്ധ്യമങ്ങളിൽ നിന്നും ഉയരുന്ന വിമർശനം തനിക്ക് മാനസിക സംഘർഷത്തിന് കാരണമാകുന്നെന്നാണ് രേണു പറയുന്നത്. എന്തു ചെയ്താലും വിമർശനം മാത്രമാണെന്നും കുറ്റം പറയുന്നത് കേട്ടു മടുത്തു എന്നുമാണ് രേണുവിന്റെ വാക്കുകൾ. സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച സ്റ്റോറിയിലൂടെയായിരുന്നു പ്രതികരണം.
'ഞാൻ ഇനി ഒന്നിനും ഇല്ല. എന്ത് തെറ്റാണ് ഞാൻ ചെയ്തതെന്ന് എനിക്കറിയില്ല. വിധവ ആണെന്നു പറഞ്ഞ് എനിക്കൊന്നും ചെയ്യാനും പറ്റില്ലേ? എല്ലാത്തിനും കുറ്റമാണ്. കേട്ടു കേട്ടു മടുത്തിരിക്കുകയാണ്. ഒന്നുകിൽ ജീവിതം അവസാനിപ്പിക്കും. അല്ലെങ്കിൽ ആരെയെങ്കിലും കെട്ടി ജീവിക്കും എനിക്കു മടുത്തു.
ഇങ്ങനെയൊക്കെ കേൾക്കുന്നത്, എന്തെങ്കിലും തെറ്റ് ചെയ്തിട്ടാണെങ്കിൽ കുഴപ്പമില്ലായിരുന്നു. വിധവ എന്നു പറഞ്ഞ് ഇങ്ങനെ കുത്തുകയാണ്. ഞാൻ എന്തു ചെയ്താലും പറഞ്ഞാലും കുറ്റമാണ്. ഞാൻ ജീവിതം അവസാനിപ്പിക്കുകയാണെങ്കിലും ഇനി കെട്ടിയാലും ഈ പഴി പറയുന്നവർ തന്നെയാണ് കാരണക്കാർ'- രേണു കുറിച്ചു.
advertisement
കൊച്ചിൻ സംഗമിത്രയുടെ നാടകത്തിൽ പ്രധാനകഥാപാത്രമായി, അഭിനയ രംഗത്ത് ചുവടുവച്ചിരിക്കുകയാണ് രേണു. പ്രഫഷണൽ നാടകം പണ്ടെ തന്റെ സ്വപ്നമായിരുന്നു എന്നു കുറിച്ചു കൊണ്ടാണ് അഭിനയ രംഗത്തേക്ക് ചുവടുവച്ച കാര്യം സുധി അറിയിച്ചത്. തന്റെ സ്വപ്നം യാഥാർത്ഥ്യമായെന്നും ദൈവത്തിനും സതീഷ് സംഗമിത്ര സാറിനും നന്ദി. സുധി ചേട്ടാ എന്നെ അനുഗ്രഹിക്കണമെന്നുമായിരുന്നു രേണു കുറിച്ചത്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
October 11, 2024 4:52 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'എനിക്കു മടുത്തു! ഒന്നുകിൽ ജീവിതം അവസാനിപ്പിക്കും, അല്ലെങ്കിൽ ആരെയെങ്കിലും കെട്ടും'; കൊല്ലം സുധിയുടെ ഭാര്യ