advertisement

പ്രധാനമന്ത്രിക്കൊപ്പം സകുടുംബം കൃഷ്ണകുമാർ; അനുഭവക്കുറിപ്പുമായി അഹാന കൃഷ്ണ

Last Updated:

വരാൻ പോകുന്ന അസംബ്ലി തെരഞ്ഞെടുപ്പിൽ കൃഷ്ണകുമാർ ബി.ജെ.പി. സ്ഥാനാർഥി പട്ടികയിൽ ഇടം നേടിയില്ല എങ്കിലും, ഈ നിർണായക ഘട്ടത്തിൽ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പ്രസക്തിയേറുകയാണ്

പ്രധാനമന്ത്രിക്കൊപ്പം കൃഷ്ണകുമാർ കുടുംബം
പ്രധാനമന്ത്രിക്കൊപ്പം കൃഷ്ണകുമാർ കുടുംബം
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ (Narendra Modi) സകുടുംബം സന്ദർശിച്ച് നടനും ബി.ജെ.പി. നേതാവുമായ ജി. കൃഷ്ണകുമാർ (G. Krishnakumar). ഭാര്യ സിന്ധു, മക്കളായ അഹാന, ദിയ, ഇഷാനി, ഹൻസിക, മരുമകൻ അശ്വിൻ ഗണേഷ്, കൊച്ചുമകൻ നീയോം അശ്വിൻ കൃഷ്ണ എന്നിവർക്കൊപ്പമായിരുന്നു സന്ദർശനം. വരാൻ പോകുന്ന അസംബ്ലി തെരഞ്ഞെടുപ്പിൽ കൃഷ്ണകുമാർ ബി.ജെ.പി. സ്ഥാനാർഥി പട്ടികയിൽ ഇടം നേടിയില്ല എങ്കിലും, ഈ നിർണായക ഘട്ടത്തിൽ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പ്രസക്തിയേറുകയാണ്. സന്ദർശനത്തിന് ശേഷം, കൃഷ്ണകുമാറും മകൾ അഹാനയും കുറിപ്പുമായി ഇൻസ്റ്റഗ്രാമിൽ എത്തി.
"ലോകനേതാക്കൾ പോലും ആദരവോടെ ഉറ്റുനോക്കുന്ന ഭാരതത്തിന്റെ പ്രിയ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിജിയെ കുടുംബസമേതം നേരിൽ കാണാൻ സാധിച്ചതും അദ്ദേഹവുമായി സമയം ചെലവഴിക്കാൻ സാധിച്ചതും പുണ്യമായി കരുതുന്നു. ഭാരതത്തിന്റെ ഈ കർമ്മയോഗിക്ക് സർവ്വേശ്വരൻ ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു," എന്ന് കൃഷ്ണകുമാർ.



 










View this post on Instagram























 

A post shared by Krishna Kumar (@krishnakumar_actor)



advertisement
പ്രധാനമന്ത്രിയുടെ ലാളിത്യവും, ഊഷ്മളതയും നേരിൽക്കാണാൻ ലഭിച്ച അവസരത്തെ കുറിച്ച് അഹാന വാചാലയായി.
"ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജിയുമായുള്ള ഒരു പ്രഭാതം. അദ്ദേഹത്തോളം പദവിയുള്ള ഒരു മനുഷ്യൻ വളരെ ഊഷ്മളതയോടെയും വ്യക്തിപരമായ ബന്ധത്തോടെയും ഞങ്ങളെ സ്വാഗതം ചെയ്യുന്നത് കണ്ട് ഞാൻ അതിശയിച്ചുപോയി!
ക്ഷമയോടെ ഞങ്ങളെ കേൾക്കുകയും, ഞങ്ങളുടെ നിരവധിയായ ചെറിയ ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയും, ലളിതവും ആത്മാർത്ഥവുമായ സംഭാഷണത്തിൽ ഏർപ്പെടുകയും ചെയ്തപ്പോൾ, ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള നേതാക്കളിൽ ഒരാളുടെ സാന്നിധ്യത്തിലാണ് ഞങ്ങൾ എന്ന് ഒരു നിമിഷം മറന്നുപോയി. ലാളിത്യവും മഹത്വവും പരസ്പരം കൈകോർക്കും കഴിയുമെന്നതിന്റെ മനോഹരമായ ഓർമ്മപ്പെടുത്തലായിരുന്നു അത്. ഈ പ്രഭാതം വളരെ സവിശേഷമായിരിക്കും.
advertisement



 










View this post on Instagram























 

A post shared by Ahaana Krishna (@ahaana_krishna)



advertisement
വിശിഷ്ട വ്യക്തികളിൽ നിന്നും നേടിയെടുത്ത ആദരവും പരിഗണനയും കാണുമ്പോൾ, എന്റെ അച്ഛനെ കുറിച്ച് എനിക്ക് അതിയായ അഭിമാനം തോന്നി. ഞങ്ങളുടെ കുടുംബത്തെ സ്വീകരിച്ച അദ്ദേഹത്തിന്റെ മഹാമനസ്‌കത അതിന്റെ പ്രതിഫലനമായി തോന്നി. ഒരു മകളെന്ന നിലയിൽ, എന്റെ ഹൃദയം നിറഞ്ഞു.
Summary: Actor and BJP leader G. Krishnakumar met Prime Minister Narendra Modi with his family. He was accompanied by his wife Sindhu, children Ahaana, Diya, Ishaani, Hansika, son-in-law Ashwin Ganesh and grandson Neeom Aswin Krishna. Although Krishnakumar did not make it to the BJP candidate list for the upcoming assembly elections, the meeting with the Prime Minister assumes significance at this crucial juncture
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
പ്രധാനമന്ത്രിക്കൊപ്പം സകുടുംബം കൃഷ്ണകുമാർ; അനുഭവക്കുറിപ്പുമായി അഹാന കൃഷ്ണ
Next Article
advertisement
യുഎസ് യുദ്ധവിമാനങ്ങൾക്ക് താവളം ഒരുക്കില്ലെന്ന് ശ്രീലങ്ക
യുഎസ് യുദ്ധവിമാനങ്ങൾക്ക് താവളം ഒരുക്കില്ലെന്ന് ശ്രീലങ്ക
  • അമേരിക്കയുടെ യുദ്ധവിമാനങ്ങൾ ശ്രീലങ്കയിൽ താവളം ഒരുക്കാൻ അനുമതി നിഷേധിച്ചതായി പ്രസിഡന്റ് അറിയിച്ചു

  • രാജ്യത്തിന്റെ നിഷ്പക്ഷതയും ലങ്കൻ മണ്ണ് സൈനിക ഉപയോഗം തടയാനുമാണ് തീരുമാനം.

  • ഇറാന്റെ കപ്പലുകൾക്കും അമേരിക്കയുടെ യുദ്ധവിമാനങ്ങൾക്കും താവളം അനുവദിക്കാത്തത് നിഷ്പക്ഷതയെന്ന് ദിസനായകെ.

View All
advertisement