advertisement

തിരുവനന്തപുരം സ്വദേശികളായ ഒരു കുടുംബത്തിലെ 5 അംഗങ്ങൾ കൊച്ചിയിൽ വീടിനുള്ളിൽ മരിച്ച നിലയിൽ

Last Updated:

തിരുവനന്തപുരം വിളപ്പിൽശാല കാരോട് സ്വദേശികളായ ശ്രീകുമാരി, മകൾ അശ്വതി, അശ്വതിയുടെ മൂന്ന് മക്കൾ എന്നിവരാണ് മരിച്ചത്. 14, നാല്, രണ്ട് എന്നിങ്ങനെയാണ് കുട്ടികളുടെ പ്രായം.

News18
News18
എറണാകുളം: ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തി. വടുതല കർഷക റോഡ് ​ഗ്രീൻ ​ഗാർഡിലെ ഫ്ലാറ്റിലാണ് കുടുംബാം​ഗങ്ങളെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്ന് കുട്ടികളും രണ്ട് സ്ത്രീകളുമാണ് ‌മരിച്ചത്. തിരുവനന്തപുരം വിളപ്പിൽശാല കാരോട് സ്വദേശികളായ ശ്രീകുമാരി, മകൾ അശ്വതി, അശ്വതിയുടെ മൂന്ന് മക്കൾ എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. 14, നാല്, രണ്ട് എന്നിങ്ങനെയാണ് കുട്ടികളുടെ പ്രായം.
മുറിയിൽ നിന്ന് ആത്മഹത്യ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. പൊലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. കുട്ടികളിൽ ഒരാളുടെ കാൻസർ രോ​ഗത്തിന്റെ ചികിത്സയ്ക്കായാണ് ഇവർ കൊച്ചിയിലെത്തിയത്. രണ്ട് മാസം മുമ്പാണ് ഇവർ എറണാകുളത്ത് എത്തിയതെന്നാണ് വിവരം.
എറണാകുളത്തെ ലൂർദ്, ആസ്റ്റർ മെഡിസിറ്റി ആശുപത്രികൾക്ക് സമീപത്താണ് താമസിച്ചിരുന്നത്. രണ്ട് ദിവസമായി ആരെയും പുറത്തുകാണാത്തതോടെ വീട്ടുടമയുടെ ബന്ധു എത്തി നടത്തിയ പരിശോധനയിലാണ് അഞ്ച് പേരെയും മരിച്ചനിലയിൽ കണ്ടെത്തിയത്. കുട്ടികൾക്ക് വിഷം നൽകി കൊലപ്പെടുത്തിയ ശേഷം ഇരുവരും ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നി​ഗമനം.
advertisement
തിരുവനന്തപുരത്ത് ഉള്ളൂരിലും സമാനമായ മരണം റിപ്പോർട്ട് ചെയ്തു.  ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. രഘുനാഥന്‍, ഭാര്യ പുഷ്പ എന്നിവരാണ് മരിച്ചത്. പുഷ്പയുടെ മൃതദേഹം നിലത്തും രഘുനാഥനെ തൂങ്ങിയ നിലയിലുമാണ് കണ്ടെത്തിയത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തിരുവനന്തപുരം സ്വദേശികളായ ഒരു കുടുംബത്തിലെ 5 അംഗങ്ങൾ കൊച്ചിയിൽ വീടിനുള്ളിൽ മരിച്ച നിലയിൽ
Next Article
advertisement
യുഎസ് യുദ്ധവിമാനങ്ങൾക്ക് താവളം ഒരുക്കില്ലെന്ന് ശ്രീലങ്ക
യുഎസ് യുദ്ധവിമാനങ്ങൾക്ക് താവളം ഒരുക്കില്ലെന്ന് ശ്രീലങ്ക
  • അമേരിക്കയുടെ യുദ്ധവിമാനങ്ങൾ ശ്രീലങ്കയിൽ താവളം ഒരുക്കാൻ അനുമതി നിഷേധിച്ചതായി പ്രസിഡന്റ് അറിയിച്ചു

  • രാജ്യത്തിന്റെ നിഷ്പക്ഷതയും ലങ്കൻ മണ്ണ് സൈനിക ഉപയോഗം തടയാനുമാണ് തീരുമാനം.

  • ഇറാന്റെ കപ്പലുകൾക്കും അമേരിക്കയുടെ യുദ്ധവിമാനങ്ങൾക്കും താവളം അനുവദിക്കാത്തത് നിഷ്പക്ഷതയെന്ന് ദിസനായകെ.

View All
advertisement