Gold Rate: ഇടിവ് തുടർന്ന് പൊന്ന്! പവന് കുറഞ്ഞത് 2200 രൂപ; മാസത്തിലെ ഏറ്റവും കുറഞ്ഞ വിലയിൽ സ്വർണം
- Published by:Sarika N
- news18-malayalam
Last Updated:
രാജ്യാന്തര വില ഔൺസിന് 4494 ഡോളർ നിലവാരത്തിൽ തുടരുന്നു
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ (Kerala Gold Rate) ഇന്ന് വൻ ഇടിവ്. പവന് 2200 രൂപ താഴ്ന്ന് 1,07,040 രൂപയിലെത്തി. ഗ്രാം വില 270 രൂപ കുറഞ്ഞ് 13,380 രൂപയിലെത്തി. രാജ്യാന്തര വില ഔൺസിന് 4494 ഡോളർ നിലവാരത്തിൽ തുടരുന്നു.
ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 14,840 രൂപയും, പവന് 1,19,120 രൂപയുമാണ് നിരക്ക്. 18 കാരറ്റിന് ഒരു ഗ്രാമിന് 11,172 രൂപയും പവന് 89,376 രൂപയുമാണ് വില. വെള്ളി വില ഗ്രാമിന് 259.90 രൂപയും കിലോഗ്രാമിന് 2,59,900 രൂപയുമാണ് ഇന്നത്തെ നിരക്ക്.
മൂന്ന് ശതമാനം ജി.എസ്.ടി, ഹോൾമാർക്കിംഗ് ചാർജ്, കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി എന്നിവ കൂടി ചേരുമ്പോൾ ഒരു പവൻ ആഭരണത്തിന് 1,20,000 രൂപയ്ക്ക് മുകളിൽ നൽകേണ്ടി വരും. കേരളത്തിൽ സ്വർണവില ലക്ഷം കടന്നതോടെ സാധാരണക്കാർക്കും ആഭരണപ്രിയർക്കും സ്വർണം വാങ്ങുന്നത് അപ്രാപ്യമായി മാറുകയാണ്. എണ്ണവില വീണ്ടും ഉയരുവാണെങ്കിൽ സ്വർണവില ഇനിയും ഇടിയാൻ ആണ് സാധ്യത.
advertisement
സ്വർണ നിക്ഷേപങ്ങളിൽ വിറ്റൊഴിയൽ സമ്മർദമുണ്ടാകുന്നതും മറ്റ് ആസ്തി നിക്ഷേപങ്ങൾക്ക് താൽപ്പര്യം കൂടുന്നതും ഡോളറിന്റെ മുന്നേറ്റവും സ്വർണവിലയെ വീഴ്ത്തുകയാണ്. 2011 സെപ്റ്റംബറിന് ശേഷം രാജ്യാന്തര സ്വർണവില ഏറ്റവുമധികം തകർച്ച നേരിട്ട ആഴ്ചയാണ് ഇത്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
Mar 21, 2026 11:02 AM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
Gold Rate: ഇടിവ് തുടർന്ന് പൊന്ന്! പവന് കുറഞ്ഞത് 2200 രൂപ; മാസത്തിലെ ഏറ്റവും കുറഞ്ഞ വിലയിൽ സ്വർണം










