Viral | 'ഓപിയിലേക്കുള്ള വഴി ചോദിച്ചപ്പോ തന്നെ ഇവൾ വളയുന്ന ടൈപ്പാണെന്ന് തോന്നി'; KSRTC കണ്ടക്ടറുടെ പോസ്റ്റ് വൈറൽ
- Published by:Anuraj GR
- news18-malayalam
Last Updated:
'കുറച്ചുനാൾ മുമ്പ് കോഴിക്കോട് മെഡിക്കൽ കോളേജിൽ തന്നോട് ഓ.പിയിയേക്കുള്ള വഴി ചോദിച്ചപ്പോൾ യുവതി വളയുന്ന ടൈപ്പാണെന്ന് തോന്നിയത്രെ'
തൊടുപുഴ: KSRTC ബസില്‍ ഒരു യുവതിക്കുണ്ടായ മോശം അനുഭവവും പിന്നീട് പൊലീസ് സ്റ്റേഷനിലെ സംഭവവികാസങ്ങളും പങ്കുവെച്ചുകൊണ്ടുളള കണ്ടക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ് (Facebook post) വൈറലായി. തൊടുപുഴയില്‍ നിന്നും മാനന്തവാടിയിലേക്കു പോയ ബസിലാണ് സംഭവം ഉണ്ടായത്. ബസിൽ ഒരു വീട്ടമ്മയെ ശല്യം ചെയ്യാൻ ശ്രമിച്ചയാളെ പൊലീസ് സ്റ്റേഷനിലെത്തിക്കാൻ (Police Station) മുൻകൈയെടുത്തത് തൊടുപുഴ ഡിപ്പോയിലെ കണ്ടക്ടര്‍ നൂറുദ്ദീൻ ആയിരുന്നു. വീട്ടമ്മയെ ശല്യം ചെയ്യാൻ കാരണമെന്താണെന്ന പോലീസുകാരുടെ ചോദ്യത്തിന് യുവാവ് നൽകിയ മറുപടിയാണ് ഏവരെയും അമ്പരിപ്പിച്ചത്. കുറച്ചുനാൾ മുമ്പ് കോഴിക്കോട് മെഡിക്കൽ കോളേജിൽ തന്നോട് ഓ.പിയിയേക്കുള്ള വഴി ചോദിച്ചപ്പോൾ യുവതി വളയുന്ന ടൈപ്പാണെന്ന് തോന്നിയത്രെ. ഏതായാലും കണ്ടക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ് ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു.
പോസ്റ്റിന്റെ പൂര്‍ണരൂപം
വ്യത്യസ്ഥമായ ഒരു ഡ്യൂട്ടി അനുഭവം😀😀
തൊടുപുഴയില്‍ നിന്നും മാനന്തവാടിയിലേക്ക് ഉള്ള ഡ്യൂട്ടിയില്‍, കോഴിക്കോട് കഴിഞ്ഞ് കുന്ദമംഗലം എത്തിയപ്പോള്‍,ഒരാള്‍ ധൃതിയില്‍ ബസിന്റെ മുന്‍ഭാഗത്ത് കൂടി കയറി, ഡ്രൈവര്‍ക്ക് പിറകില്‍ മൂന്ന് പേര്‍ക്കിരിക്കാവുന്ന ലേഡീസ് സീറ്റിന് അടുത്തെത്തി. അയാള്‍ ഒരു ലേഡി യോട് എന്തൊക്കെയോ സംസാരിക്കുന്നുണ്ട്.
പരിചയക്കാര് ആയിരിക്കും എന്ന് വിചാരിച്ചു ടിക്കറ്റ് കൊടുത്ത് മുന്നോട്ടുപോകാന്‍ തുടങ്ങുമ്ബോള്‍, "ഇയാളെ ബാക്ക് സീറ്റിലേക്ക് ഇരുത്ത് സാറേ",ആ സീറ്റില്‍ ഇരുന്ന ഒരു ലേഡി ആവശ്യപ്പെട്ടു. ഞാന്‍ എന്താണ് കാര്യം എന്ന് അന്വേഷിച്ചപ്പോള്‍ മൂന്നുപേര്‍ക്ക് ഇരിക്കാവുന്ന ലേഡീസ് സീറ്റില്‍ രണ്ടു പേരെ ഉള്ളൂ അത്രേ, ഇയാള്‍ക്ക് ഞങ്ങളുടെ നടുക്ക് ഇരിക്കണം എന്നാണ് പറയുന്നത്. കര്‍ത്തവ്യ ബോധവും സഹപ്രവര്‍ത്തകന്റെ അനുഭവവും മുന്നില്‍ വച്ചു ഒരൊറ്റ അലര്‍ച്ച,അയാള്‍ ഓടിപ്പോയി കണ്ടക്ടര്‍ സീറ്റിന് തൊട്ട് അടുത്തിരുന്നു.
advertisement
എന്തെങ്കിലും മോശമായി അയാളുടെ ഭാഗത്തുനിന്നും പെരുമാറ്റം ഉണ്ടായോ എന്നറിയാന്‍ ഞാന്‍ വീണ്ടും ആ ലേഡിയുടെ അടുത്തെത്തി. ഇല്ല പ്രശ്നമൊന്നുമില്ല എന്ന് പറഞ്ഞ് അവര്‍ ചിരിച്ചു. കുറച്ചുകൂടി വണ്ടി മുന്നോട്ട് നീങ്ങിയപ്പോള്‍ വീണ്ടും അയാള്‍ ആ ലേഡിയുടെ അടുത്തു നിന്ന് സംസാരിക്കുന്നു, അവര്‍ എന്നെ കൈകാട്ടി വിളിക്കും മുന്നേ ഞാന്‍ ഓടിച്ചെന്നു." സര് ഇയാള്‍ക്ക് ഗൂഗിള്‍പേ ചെയ്ത് 200 രൂപ കൊടുക്കണമെന്ന്,പിന്നെ എന്നോട് ഇയാള്‍ മോശമായി സംസാരിക്കുന്നു". പെട്ടെന്ന് ഞാന്‍ അയാളെ അവിടെ നിന്നും മാറ്റി നിര്‍ത്തിയിട്ട് നേരെ പോലീസ് സ്റ്റേഷനിലേക്ക് വണ്ടി പോകട്ടെ എന്ന് പറഞ്ഞു. "അയാളെ പോലീസില്‍ ഏല്‍പ്പിക്കണം "എന്ന് പറഞ്ഞ ശേഷം, ആ ലേഡി ആരെയോ ഫോണ്‍ ചെയ്യുന്നത് കണ്ടു.
advertisement
Also Read- Sexual Assault | പട്ടാപ്പകൽ വീട്ടിൽ അതിക്രമിച്ചുകയറി യുവതിയെ പീഡിപ്പിക്കാൻ ശ്രമം; യുവാവ് പിടിയിൽ
ഫോണ്‍ കട്ട് ചെയ്തിട്ട് "പരാതിയൊന്നുമില്ല.അയാള്‍ താമരശ്ശേരി ഇറങ്ങിപ്പോകില്ലേ?"എന്നു പറഞ്ഞു അതൊരു ശരിയായ രീതി ആയി തോന്നാത്തതിനാല്‍ താമരശ്ശേരി സ്റ്റേഷനുമുന്നില്‍ വണ്ടി നിര്‍ത്തിച്ചു. എസ്ഐയോട് കാര്യം പറഞ്ഞു. എസ് ഐ യും നാലോ അഞ്ചോ പോലീസുകാരും വന്ന് അയാളെയും പരാതിക്കാരിയെയും എന്നെയും സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ലേഡിയോട് പരാതി എഴുതി തരാന്‍ പറഞ്ഞു. അവര്‍ക്ക് എന്തോ ഭയം പോലെ. സര്,"എനിക്ക് ഇയാളെ പരിചയം ഇല്ല. ഇനി കാണുവാനും സാധ്യത ഇല്ല. അതിനാല്‍ കേസ് ഒന്നും വേണ്ട സാര്‍.
advertisement
എസ് ഐ പിന്നെ അയാളോട്, എന്താണ് ഈ സ്ത്രീയോട് പൈസ ചോദിക്കാന്‍ മാത്രം ഉള്ള ബന്ധം എന്ന് ചോദിച്ചു.ഞാന്‍ കുറച്ചു മുന്‍പ് മെഡിക്കല്‍ കോളേജില്‍ വച്ച് ഇവരെ കണ്ടിരുന്നു.അവരുടെ ഒരു അയല്‍വാസി അവിടെ സുഖമില്ലാതെ കിടക്കുന്നുണ്ട്. ഇവര്‍ അവരെ കാണാന്‍ അവിടെ വന്നതായിരുന്നു. മെഡിക്കല്‍ കോളേജില്‍ ഒ. പി.എവിടെയാണെന്ന് അവര്‍ക്കറിയില്ലായിരുന്നു. അവര്‍ എന്നോട്എവിടെയാണ് ഒ. പി. എന്ന് ചോദിച്ചു.
ഒ. പി.യിലേക്കുള്ള വഴി ഞാന്‍ കാണിച്ചു കൊടുത്തു. എന്നോട് ഒ. പി. ചോദിച്ചപ്പോള്‍ എനിക്ക് മനസ്സിലായി ഇവള് വളയുന്ന ടൈപ്പ് ആണെന്ന്, അങ്ങനെ ഞാന്‍ ഇവളെ ഫോളോ ചെയ്തതാണ്. സ്തബ്ധനായ് നിന്ന എന്റെ നിശബ്ദതയെ കീറിമുറിച്ചു കൊണ്ട് ചില മലയാളം പ്രാസങ്ങള്‍ അപ്പോള്‍ അവിടെ മുഴങ്ങുന്നത് കേട്ടു.
advertisement
ശേഷം അവനെയും കൊണ്ട് രണ്ടു പോലീസുകാര്‍ അകത്തേക്ക് പോയി.അവന് ഗൂഗിള്‍ പേ ആണോ ഇടയില്‍ ഇരിക്കാനുള്ള അവസരം ആണോ സ്റ്റേഷനില്‍ കിട്ടിയിട്ടുണ്ടാവുക എന്നറിയാതെ,പരിചയമില്ലാത്തവരോട് സ്ത്രീകള്‍ ഓപ്പറേഷന് തിയേറ്റര്‍ ചോദിച്ചാലും ഒ. പി. എവിടെയാണെന്ന് ചോദിക്കരുത് എന്ന് മനസ്സില്‍ ഉപദേശിച്ചു കൊണ്ട് ഞങ്ങള്‍ യാത്ര തുടര്‍ന്നു.
(N B : പരാതികള്‍ കൊടുക്കാന്‍ ഒരാള്‍ തയ്യാറാകുമ്ബോള്‍ പിന്തിരിപ്പിക്കാന് ശ്രമിക്കുന്നത്, അത് സ്വന്തം ഭര്‍ത്താവ് തന്നെ ആകുമ്ബോള്‍ ഏതു സ്ത്രീയും നിസ്സഹായ ആകും).
advertisement
നൂറുദ്ദീന്‍
കണ്ടക്ടര്‍, തൊടുപുഴ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Mar 19, 2022 11:14 AM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
Viral | 'ഓപിയിലേക്കുള്ള വഴി ചോദിച്ചപ്പോ തന്നെ ഇവൾ വളയുന്ന ടൈപ്പാണെന്ന് തോന്നി'; KSRTC കണ്ടക്ടറുടെ പോസ്റ്റ് വൈറൽ










