Kunchacko Boban | പ്രായം റിവേഴ്‌സ് ഗിയറിൽ, ചാക്കോച്ചൻ ടോപ് ഗിയറിലും! വീണ്ടും ഡാൻസ് ചെയ്ത് യുവാക്കളെ ത്രില്ലടിപ്പിച്ച് താരം
- Published by:meera_57
- news18-malayalam
Last Updated:
'ഇങ്ങേര് മമ്മൂക്കാക്കൊരു എതിരാളിയാവും' എന്ന് ഒരു കുഞ്ചാക്കോ ബോബൻ ഫാനിന്റെ കമന്റ്
'ബോഗെയ്ൻവില്ല' സിനിമയിലെ സ്തുതി ഗാനത്തിന് ആടിപ്പാടിയ നായകന് പ്രായം നാല്പതുകളുടെ പകുതി പിന്നിട്ടു എന്ന് അദ്ദേഹത്തെ പറ്റി ഇതുവരെ കേട്ടിട്ടില്ലാത്ത ഒരന്യനാട്ടുകാരനോട് പറഞ്ഞാൽ, വിശ്വസിച്ചേക്കില്ല. യൂത്തന്മാർ എന്ന വിഭാഗവുമായി തട്ടിച്ചു നോക്കിയാൽ സീനിയർ ആയ ചാക്കോച്ചൻ, അന്നും ഇന്നും ഡാൻസ് നമ്പറുകൾക്ക് നൽകുന്ന ചടുലത അത്രയേറെയുണ്ട്. ഈ വർഷത്തെ ആദ്യ ചിത്രവുമായി കുഞ്ചാക്കോ ബോബനും (Kunchacko Boban), ഒപ്പം നടി പ്രിയ മണിയും തിയേറ്ററുകളിലേക്ക് വരികയായി. ഈ വരുന്ന ഫെബ്രുവരി 20ന് റിലീസ് ചെയ്യുന്ന ചിത്രമാണ് 'ഓഫീസർ ഓൺ ഡ്യൂട്ടി'.
സിനിമയുടെ പ്രൊമോഷൻ പരിപാടികൾ തകൃതിയായി നടന്നു വരവേ, ഡാൻസുമായി ആരാധകരെ കയ്യിലെടുക്കാൻ ഇറങ്ങിത്തിരിച്ചിരിക്കുകയാണ് കുഞ്ചാക്കോ ബോബൻ. ചുറ്റും നിൽക്കുന്ന പലരും അനിയത്തിപ്രാവ് ഇറങ്ങുന്ന സമയത്തെ കുട്ടികളോ കൈക്കുഞ്ഞുങ്ങളോ ആവാനാണ് സാധ്യതയെങ്കിൽ, അവരിൽ ഒരാളായാണ് അന്നത്തെ ചോക്ലേറ്റ് നായകൻ ഡാൻസ് ചെയ്ത് ഫ്ലോറിനെ കയ്യിലെടുത്തത്.
ഇത്രയുമെല്ലാം കണ്ടാൽ, ഫാൻസ് എങ്ങനെ അടങ്ങിയിരിക്കും, അല്ലെ? കമന്റുകൾ കണ്ടാൽ, അവർക്ക് അടങ്ങിയിരിക്കാനാവില്ല എന്ന് തെളിയും. 'ഡേയ്.... ദേ.... നോക്ക് നമ്മുടെ പഴയ ചാക്കോച്ചൻ തിരിച്ചു വന്ന്', 'ഇങ്ങേര് മമ്മൂക്കാക്കൊരു എതിരാളിയാവും', ഇങ്ങേർക്ക് വയസ്സ് ആവൂലെ.. ഇജ്ജാതി ലുക്ക്', 'നിറത്തിൽ കണ്ട ചാക്കോച്ചൻ... 25 കൊല്ലം', 'ചാക്കോച്ചാ നിങ്ങടെ അനിയത്തിപ്രാവ് റിലീസ് ആവുമ്പോൾ ഞാൻ ഒന്നാം ക്ലാസ്സിൽ പഠിക്കുകയാണ് എനിക്ക് ഇപ്പൊ വയസ്സായി നിങ്ങക്കൊരു മാറ്റം ഇല്ലല്ലോ' എന്നിങ്ങനെ പോകുന്നു കമന്റ്സ്. വാക്കുകൾ കിട്ടാത്തവർ ഇമോജികൾ കൊണ്ട് അഭിപ്രായപ്രകടനം നടത്തിക്കഴിഞ്ഞു. കുഞ്ചാക്കോ ബോബന്റെ നൃത്ത വീഡിയോ ഇവിടെ കാണാം.
advertisement
advertisement
Summary: Kunchacko Boban is seen dancing to a foot-tapping song for his new movie Officer on Duty. Fans can't stop expressing their awe and wonder in the comments section. Chackochan, as he is fondly known among fans, is an adept dancer right from the start of his career. The film is releasing across cinemas on February 20, 2025
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
February 17, 2025 11:15 AM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
Kunchacko Boban | പ്രായം റിവേഴ്‌സ് ഗിയറിൽ, ചാക്കോച്ചൻ ടോപ് ഗിയറിലും! വീണ്ടും ഡാൻസ് ചെയ്ത് യുവാക്കളെ ത്രില്ലടിപ്പിച്ച് താരം