കുവൈറ്റിൽ വർഷങ്ങളായി മൃഗങ്ങളുടെ തീറ്റയ്ക്കായി ‘സൂപ്പർവോം’ എന്നറിയപ്പെടുന്ന പുഴുക്കളെ വളർത്തുന്ന വ്യവസായി ആണ് ജാസെം ബുവാബ്സ്. എന്നാൽ ഈ പുഴുക്കൾ ഇനി മൃഗങ്ങൾക്ക് മാത്രമല്ല, ഗൾഫ് പൗരന്മാരുടെ തീൻമേശയിലും എത്തിക്കാനുള്ള ശ്രമത്തിലാണ് ബുവാബ്സ്. കുവൈറ്റ് സിറ്റിക്കു പുറത്തുള്ള ഒരു ചെറിയ ഇരുണ്ട മുറിയിലാണ് ഉയർന്ന പ്രോട്ടീന് പേരുകേട്ട പുഴു പോലുള്ള ഈ ലാർവകളെ ബുവാബ്സ് തവിടും ധ്യാന്യവും ഉപയോഗിച്ച് ഉത്പാദിപ്പിക്കുന്നത്. കൂടാതെ വണ്ടുകളെ ഇണചേർത്തും പുഴുക്കളെ ഉത്പാദിപ്പിക്കുന്നു.
പുഴുക്കൾ മനുഷ്യർക്ക് ആരോഗ്യകരമായ ഭക്ഷണം ആയി മാറണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് ബുവാബ്സ് ഒരു മധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ലോകമെമ്പാടും പ്രാണികളെ വ്യാപകമായി ഭക്ഷിക്കുന്നുണ്ട്. ആഫ്രിക്ക, ഏഷ്യ, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിലെ രണ്ട് ബില്യൺ ജനങ്ങൾ ഏതാണ്ട് ആയിരം ഇനത്തിൽപ്പെടുന്ന പ്രാണികളെയാണ് ഭക്ഷണത്തിനായി ഉപോയഗിക്കുന്നത്.
Also Read
ചൊവ്വയിലെ തിളങ്ങുന്ന ഐസ് പാളികളുടെ ചിത്രങ്ങൾ പകർത്തി നാസയുടെ മാർസ് ക്യൂരിയോസിറ്റി റോവർപരമ്പരാഗത ഭക്ഷണക്രമങ്ങൾ കൂടാതെ, ചീവീട് പാസ്ത, പുഴു സമൂത്തി എന്നീ വിഭവങ്ങളും ചില സ്ഥലങ്ങളിൽ ഭക്ഷണ മെനുവിലെ പ്രധാനമായ ട്രെൻഡായി മാറി. സാധാരണ പ്രോട്ടീൻ സ്രോതസ്സുകൾക്ക് പകരമായി ഭക്ഷ്യയോഗ്യമായ പ്രാണികളെ ഉപയോഗിക്കുന്നത് പല രാജ്യങ്ങളും പ്രോത്സാഹിപ്പിക്കുന്നുണ്ട്.
ചില ഗൾഫ് രാജ്യങ്ങളിൽ വ്യാപകമായി ഉണക്കിയതും, ചുട്ടതുമായ വെട്ടുക്കിളികളെ കഴിക്കുന്ന പാരമ്പര്യമുണ്ട്. നിലവിൽ ഇത്തരം പ്രാണികളെ ഭക്ഷിക്കുന്ന ശീലങ്ങൾ കുറവ് വന്നിട്ടുണ്ടെങ്കിലും ചില ആളുകൾ ഇപ്പോൾ ഇത്തരം പ്രാണികളെ ഒരു രുചികരമായ വിഭവമായി കണക്കാക്കുന്നു.
Also Read
മുന്നറിയിപ്പുകൾ അവഗണിച്ച് ഫോട്ടോ എടുക്കൽ; യുവതിക്ക് നേരെ പാഞ്ഞടുത്ത് കരടിപക്ഷികൾ, മത്സ്യം, മറ്റ് വളർത്തു ജീവികൾ എന്നിവയുടെ ഉടമകൾക്കിടയിൽ സൂപ്പർ വോമുകൾക്ക് ഉയർന്ന ഡിമാൻഡുള്ള കുവൈത്തിൽ മനുഷ്യർക്ക് ഭക്ഷിക്കാനായി പുഴുക്കളെ നൽകുന്നതിന് ഇതുവരെ അംഗീകാരം ലഭിച്ചിട്ടില്ല. എങ്കിലും, ആളുകൾ ഇവ പരീക്ഷിക്കാൻ തയ്യാറാകുമെന്ന് ബുവാബ്സ് പ്രതീക്ഷിക്കുന്നു.
നിലവിൽ വളർത്തു മൃഗങ്ങൾക്ക് മാത്രമാണ് പുഴുക്കളെ കച്ചവടം നടത്തുന്നതെങ്കിലും തന്റെ ബിസിനസ്സ് വിപുലീകരിക്കാനും ഈ സൂപ്പർവോമുകളെ തീൻമേശയിലേക്ക് എത്തിക്കാനുമാണ് ബുവാബ്സ് ലക്ഷ്യമിടുന്നത്, ഒപ്പം പുഴുക്കളെ വിളമ്പുന്ന ഗൾഫിലെ ആദ്യത്തെ ഹോട്ടലും.
കുവൈറ്റ് അധികൃതരുടെ അനുമതി തേടുന്നതിനുമുമ്പ് തന്നെ പുഴുക്കളെ ഉപയോഗിച്ചുള്ള പാചക പരീക്ഷണത്തിലാണ് ബുവാബ്സ്.
പുഴുക്കളെ ഉപയോഗിച്ച് മൂന്ന് തരം സോസുകൾ ഉണ്ടാക്കി, എന്റെ സഹപ്രവർത്തകർ അവ രുചിച്ചു നോക്കി ഇഷ്ടപ്പെടുകയും ചെയ്തിട്ടുണ്ടെന്ന്, സൂപ്പർവോമുകളുടെ പ്രജനനത്തിനുപുറമെ സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന ബുവാബ്സ് പറഞ്ഞു.
27 രാജ്യങ്ങളുടെ കൂട്ടായ്മയായ ഭക്ഷ്യ നിരീക്ഷണ സംഘം ഭക്ഷ്യ യോഗ്യമായ പുഴുക്കളെ കഴിക്കുന്നത് സുരക്ഷിതമാണെന്ന് പറഞ്ഞതിനെത്തുടർന്ന് യൂറോപ്യൻ കമ്മീഷൻ മനുഷ്യ ഉപഭോഗത്തിനായി പുഴുക്കളെ വിൽക്കുന്നതിന് അംഗീകാരം നൽകിയിട്ടുണ്ട്. യൂറോപ്പിലെ വളർന്നുവരുന്ന പ്രാണികളെ വളർത്തുന്ന വ്യവസായത്തിന് ഈ തീരുമാനം അനുകൂലമായി മാറി.
സൂപ്പർവോമുകളെക്കുറിച്ച് കൂടുതൽ പഠിക്കുന്നതിന് 2018 ൽ തായ്‌ലൻഡിലേക്ക് പോയിരുന്നതായി ബുവാബ്സ് പറഞ്ഞു. അവിടത്തെ ജനപ്രിയമായ ലഘുഭക്ഷണമാണ് ഈ പുഴുക്കൾ എന്നും ബുവാബ്സ് പറയുന്നു.
ഓട്സ്, തവിട്, ഉരുളക്കിഴങ്ങ്, കാരറ്റ് എന്നിവയാണ് പുഴുക്കളുടെ പ്രധാന ഭക്ഷണം. പുഴുക്കളെ വളർത്തുന്ന ഷെഡിലെ ഈർപ്പം, താപനില എന്നിവ ക്രമീകരിക്കുന്നതിനും പുഴുക്കളെ പരിചരിക്കുന്നതിനുമായി ദിവസവും രണ്ട് മണിക്കൂർ സമയും ബുവാബ്സ് ചെലവഴിക്കുന്നു.
ഓരോ മൂന്നുമാസത്തിലും 3,000 മുതൽ 6,000 വരെ പുഴുക്കളെയാണ് അദ്ദേഹം ഉത്പാദിപ്പിക്കുന്നത്, ചിലപ്പോൾ 10,000 വരെയും ഉത്പാദിപ്പിക്കുന്നു.
സൂപ്പർവോമുകൾ വിൽപ്പനയ്‌ക്ക് തയ്യാറാകാൻ ഏകദേശം 90 ദിവസമെടുക്കും, ഓരോന്നിനും ആറ് സെന്റിമീറ്റർ (രണ്ട് ഇഞ്ച്) നീളവും ഒരു ഗ്രാം ഭാരവും ഉണ്ട്. 25 പുഴുക്കളെ മൂന്ന് ഡോളറിനാണ് വിൽക്കുന്നത്.
ബുവാബ്സ് സമൂഹമാധ്യമങ്ങളിലൂടെയും തന്റെ പുഴുക്കച്ചവടം നടത്തുന്നു. എന്നാൽ രസകരമായ കാര്യം ബുവാബ്സ് ഈ പുഴുക്കളെ ഇതുവരെയും രുചിച്ചു നോക്കിയിട്ടില്ല എന്നതാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.