ചൊവ്വയിലെ തിളങ്ങുന്ന ഐസ് പാളികളുടെ ചിത്രങ്ങൾ പകർത്തി നാസയുടെ മാർസ് ക്യൂരിയോസിറ്റി റോവർ
- Published by:Aneesh Anirudhan
- trending desk
Last Updated:
നാസയുടെ ക്യൂരിയോസിറ്റി റോവറിൽ പ്രതീക്ഷിച്ചതിലും നേരത്തെയാണ് മേഘങ്ങളുടെ ചിത്രങ്ങൾ ലഭിച്ചതെന്ന് ശാസ്ത്രജ്ഞർ വ്യക്തമാക്കി.
നാസയുടെ മാർസ് ക്യൂരിയോസിറ്റി റോവർ ചുവന്ന ഗ്രഹത്തിലെ തിളങ്ങുന്ന മേഘങ്ങളുടെ ചിത്രങ്ങൾ പിടിച്ചെടുത്തു. പ്രതീക്ഷിച്ചതിലും നേരത്തെയാണ് ഈ ചിത്രങ്ങളെടുക്കാൻ സാധിച്ചതെന്ന് നാസ വ്യക്തമാക്കി. ചൊവ്വയിലെ അന്തരീക്ഷം സാധാരണയായി നേർത്തതും വരണ്ടതും തെളിഞ്ഞ കാലാവസ്ഥയിലുമുള്ളതാണ്. ഗ്രഹത്തിന്റെ മധ്യരേഖയിൽ വർഷത്തിലെ ഏറ്റവും തണുപ്പുള്ള സമയത്താണ് മേഘങ്ങൾ കാണപ്പെടുന്നത്. അതായത് ചൊവ്വ സൂര്യനിൽ നിന്ന് ഏറ്റവും അകലെയായി ഓവൽ ആകൃതിയിലുള്ള ഭ്രമണപഥത്തിൽ ആയിരിക്കുമ്പോൾ.
എന്നാൽ നാസയുടെ ക്യൂരിയോസിറ്റി റോവറിൽ പ്രതീക്ഷിച്ചതിലും നേരത്തെയാണ് മേഘങ്ങളുടെ ചിത്രങ്ങൾ ലഭിച്ചതെന്ന് ശാസ്ത്രജ്ഞർ വ്യക്തമാക്കി. ഈ വർഷം ജനുവരി അവസാനത്തോടെ, ടീം ഈ “ആദ്യകാല” മേഘങ്ങൾ രേഖപ്പെടുത്താൻ തുടങ്ങിയിരുന്നു. ഐസ് പോലെ തോന്നുന്ന പ്രതലത്തിൽ സൂര്യ രശ്മികൾ പതിക്കുമ്പോൾ തിളങ്ങുന്നത് ചിത്രത്തിൽ കാണാം.
റോവറിന്റെ മാസ്റ്റ് ക്യാമറ അഥവാ മാസ്‌റ്റ്കാം ആണ് ഈ വർണ്ണ ചിത്രങ്ങൾ എടുത്തിരിക്കുന്നത്. 2021 മാർച്ച് 5ന് എടുത്ത ചിത്രമാണിത്. റെഡ് പ്ലാനറ്റിലെ കൂടുതൽ വർണ്ണാഭമായ വസ്തുക്കളിൽ ഒന്നാണ് ഈ മേഘങ്ങൾ. “ചുവപ്പ്, പച്ച, നീല, പർപ്പിൾ എന്നിങ്ങനെ വിവിധ നിറങ്ങളിൽ ഈ മേഘങ്ങൾ കാണാനാകുമെന്ന് കൊളറാഡോയിലെ സ്പേസ് സയൻസ് ഇൻസ്റ്റിറ്റ്യൂട്ടിലെ അന്തരീക്ഷ ശാസ്ത്രജ്ഞൻ മാർക്ക് ലെമ്മൺ പറഞ്ഞു.
advertisement
മാർച്ച് 31ന്, ദൗത്യത്തിന്റെ 3,075-ാമത് ചൊവ്വ ദിനത്തിൽ ക്യൂരിയോസിറ്റിയിലെ നാവിഗേഷൻ ക്യാമറകൾ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങൾ പകർത്തിയിരുന്നു. “സൂര്യാസ്തമയത്തിനു തൊട്ടുപിന്നാലെ, ഈ ഐസുകൾ മങ്ങിപ്പോകുന്ന പ്രകാശത്തിൽ തിളങ്ങും. ഈ സന്ധ്യാ മേഘങ്ങൾ “നോക്റ്റിലുസെന്റ്” (ലാറ്റിൻ ഭാഷയിൽ “നൈറ്റ് ഷൈനിംഗ്”) എന്നും അറിയപ്പെടുന്നതായി യുഎസ് ബഹിരാകാശ ഏജൻസിയായ നാസ പ്രസ്താവനയിൽ പറഞ്ഞു.
Also Read അഞ്ചാം ശ്രമം പാഴായില്ല; സിവിൽ സർവ്വീസ് സ്വപ്നം കാണുന്നവർക്ക് പ്രചോദനമായി യുവാവിന്റെ വിജയകഥ
advertisement
ചൊവ്വയിൽ മേഘങ്ങൾ എങ്ങനെ രൂപം കൊള്ളുന്നുവെന്നും ഈ സമീപകാല ചിത്രങ്ങൾ വ്യത്യസ്തമായിരിക്കുന്നത് എന്തുകൊണ്ടാണെന്നും മനസ്സിലാക്കാൻ ഇത്തരം ചിത്രങ്ങൾ ശാസ്ത്രജ്ഞരെ സഹായിക്കുമെന്ന് നാസ വ്യക്തമാക്കി. കൂടാതെ, നേരത്തെയെത്തിയ മേഘങ്ങൾ സാധാരണയുള്ളതിനേക്കാൾ ഉയർന്ന ഉയരത്തിലാണെന്നും ക്യൂരിയോസിറ്റി ടീം കണ്ടെത്തി. ചൊവ്വയിലെ മിക്ക മേഘങ്ങളും ആകാശത്ത് 37 മൈൽ (60 കിലോമീറ്റർ) കവിയുന്നില്ല. അവ ജല ഐസ് ചേർന്നതാണ്. എന്നാൽ ക്യൂരിയോസിറ്റി ചിത്രീകരിച്ച മേഘങ്ങൾ വളരെ ഉയരത്തിലാണ്. ഇത് ശീതീകരിച്ച കാർബൺ ഡൈ ഓക്സൈഡ് അല്ലെങ്കിൽ ഡ്രൈ ഐസ് ആയിരിക്കാമെന്ന സൂചനകളാണ് ലഭിക്കുന്നത്.
advertisement
2012 ൽ ചൊവ്വയിൽ എത്തിയ ക്യൂരിയോസിറ്റി, ചൊവ്വയിൽ എപ്പോഴെങ്കിലും സൂക്ഷ്മജീവികൾ അഥവാ ചെറിയ ജീവജാലങ്ങൾക്ക് ജീവിക്കാൻ കഴിയുന്ന അന്തരീക്ഷമുണ്ടോ എന്ന് വിലയിരുത്തുന്നതിനായി രൂപകൽപ്പന ചെയ്തതാണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഗ്രഹത്തിന്റെ “വാസയോഗ്യത” നിർണ്ണയിക്കുക എന്നതാണ് ഈ ദൗത്യത്തിന്റെ ലക്ഷ്യം.
ചൊവ്വയിലെ ജീവന്റെ തുടിപ്പുകൾ അന്വേഷിച്ച് നാസയുടെ പെഴ്സെവറൻസ് റോവർ ചുവന്ന ഗ്രഹത്തിന്റെ ഉപരിതലത്തിൽ ഫെബ്രുവരിയിൽ ഇറങ്ങിയിരുന്നു. സോജണര്‍, ഓപ്പര്‍ച്യൂണിറ്റി, സ്പിരിറ്റ്, ക്യൂരിയോസിറ്റി എന്നിവയ്ക്ക് ശേഷമാണ് പെഴ്സെവറൻസ് റോവർ വിജയകരമായി ചൊവ്വ തൊട്ടത്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 01, 2021 11:07 AM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ചൊവ്വയിലെ തിളങ്ങുന്ന ഐസ് പാളികളുടെ ചിത്രങ്ങൾ പകർത്തി നാസയുടെ മാർസ് ക്യൂരിയോസിറ്റി റോവർ