അറ്റകുറ്റപ്പണിക്ക് എത്തിയ വീട്ടുടമസ്ഥൻ വാടകക്കാരിയെ അശ്ലീല സിഡി ശേഖരം കാണിച്ചു; സോഷ്യൽ മീഡിയയുടെ ഉപദേശംതേടി 26കാരി
- Published by:Rajesh V
- news18-malayalam
Last Updated:
40 വയസ്സുകാരനായ വീട്ടുടമസ്ഥൻ ഞായറാഴ്ച അറ്റകുറ്റപ്പണികൾ ചെയ്യാനെന്ന വ്യാജേനയാണ് ഫ്ലാറ്റിലെത്തിയത്. അതിനിടെ, പഴയ ഹാർഡ് ഡ്രൈവുകൾ ടാബ്‌ലെറ്റിലേക്ക് ബന്ധിപ്പിക്കാൻ സഹായിക്കാമോ എന്ന് അദ്ദേഹം യുവതിയോട് ചോദിച്ചു
മുംബൈയിൽ അപ്പാർട്ട്മെന്റില്‍ വാടകയ്ക്ക് താമസിക്കുന്ന 26 വയസ്സുള്ള യുവതി, അറ്റകുറ്റപ്പണിക്കായി വന്ന വീട്ടുടമസ്ഥൻ 'അശ്ലീല സിഡികളുടെ' ശേഖരം കാണിച്ചുവെന്ന് ആരോപിക്കുന്നു. സംഭവം തന്നെ ഞെട്ടിച്ചുവെന്ന് വ്യക്തമാക്കി യുവതി റെഡ്ഡിറ്റിലിട്ട കുറിപ്പിലൂടെയാണ് ഇക്കാര്യം പുറംലോകമറിഞ്ഞത്. താൻ എന്തു തുടർനടപടി സ്വീകരിക്കണമെന്ന് റെഡ്ഡിറ്റ് ഉപഭോക്താക്കളോട് യുവതി ഉപദേശം ചോദിക്കുകയും ചെയ്തു.
40 വയസ്സുകാരനായ വീട്ടുടമസ്ഥൻ ഞായറാഴ്ച അറ്റകുറ്റപ്പണികൾ ചെയ്യാനെന്ന വ്യാജേനയാണ് ഫ്ലാറ്റിലെത്തിയത്. അതിനിടെ, പഴയ ഹാർഡ് ഡ്രൈവുകൾ ടാബ്‌ലെറ്റിലേക്ക് ബന്ധിപ്പിക്കാൻ സഹായിക്കാമോ എന്ന് അദ്ദേഹം യുവതിയോട് ചോദിച്ചു. സാധാരണ സിനിമകളായിരിക്കും അതിലെന്ന് കരുതി താൻ സഹായിച്ചെന്ന് യുവതി പറഞ്ഞു. എന്നാൽ, പിന്നീട് വീട്ടുടമസ്ഥൻ ഡിവിഡികൾ നിറച്ച ഒരു പ്ലാസ്റ്റിക് ബാഗ് പുറത്തെടുത്തു.
“ക്ഷമിക്കണം, ഇതൊന്നും ഞാൻ നിങ്ങളെ കാണിക്കാൻ പാടില്ല, ഇത് കാണിക്കാനുള്ള പ്രായം ഇല്ലെന്ന് അറിയാം" എന്ന് അദ്ദേഹം പറഞ്ഞതായി യുവതി പോസ്റ്റിൽ കുറിച്ചു. തുടക്കത്തിൽ, അവ സാധാരണ സിനിമകളാണെന്ന് യുവതി കരുതി. എന്നാൽ, ചില കവറുകൾ കാണിച്ചപ്പോൾ അവ അശ്ലീല ഡിസ്കുകളാണെന്ന് യുവതിക്ക് മനസ്സിലായി.
advertisement

"അയാൾ ആ ഡിവിഡികളിൽ ചിലത് പുറത്തെടുത്ത് കവറുകൾ കാണിച്ചു. അവസാനത്തെ കവറിൽ വളരെ മോശമായ ചിത്രങ്ങൾ ഉണ്ടായിരുന്നു. അപ്പോഴാണ് ഡിവിഡികളിലെ ഉള്ളടക്കം എന്താണെന്ന് എനിക്ക് മനസ്സിലായത്," യുവതി പറഞ്ഞു.
" എങ്ങനെ പ്രതികരിക്കണമെന്ന് എനിക്കറിയില്ലായിരുന്നു, ഞാൻ അങ്ങോട്ട് നോക്കാതെ മാറിനിന്നു. ഞാൻ ഇനി എന്തുചെയ്യണം?" യുവതി മറ്റ് റെഡ്ഡിറ്റ് ഉപയോക്താക്കളോട് ചോദിച്ചു.
ഔദ്യോഗികമായി പരാതി നൽകാൻ ഉദ്ദേശിക്കുന്നുണ്ടോയെന്ന് യുവതി വ്യക്തമാക്കിയിട്ടില്ല. യുവതിയുടെ പോസ്റ്റ് ഓൺലൈനിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചു. പലരും ഉടൻ തന്നെ അധികാരികൾക്ക് റിപ്പോർട്ട് ചെയ്യാനോ നിയമോപദേശം തേടാനോ യുവതിയോട് ആവശ്യപ്പെട്ടു.
advertisement
"അയാളെ ഇനി തനിച്ചൊരിക്കലും വീട്ടിൽ പ്രവേശിപ്പിക്കരുത്. അയാൾ വരുമ്പോൾ വീട്ടിൽ മറ്റാരെങ്കിലും കൂടെയുണ്ടെന്ന് ഉറപ്പാക്കുക," ഒരു ഉപയോക്താവ് റെഡ്ഡിറ്റ് പോസ്റ്റിന് മറുപടിയായി പറഞ്ഞു.
ഇതിന് മറുപടിയായി യുവതി ഇങ്ങനെ കുറിച്ചു: "അദ്ദേഹം മുൻകൂട്ടി അറിയിക്കാതെയാണ് വരുന്നത്, ഞാൻ ഒറ്റയ്ക്കാണ് താമസിക്കുന്നത്. അതിനാൽ എനിക്ക് ആരെയും വിളിച്ചു വരുത്താൻ സമയം കിട്ടാറില്ല."
Summary: A 26-year-old woman renting an apartment in Mumbai alleged that her landlord showed her a collection of “explicit DVDs" during a maintenance visit, leaving her in a state of shock.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Mumbai,Maharashtra
First Published :
September 22, 2025 7:16 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
അറ്റകുറ്റപ്പണിക്ക് എത്തിയ വീട്ടുടമസ്ഥൻ വാടകക്കാരിയെ അശ്ലീല സിഡി ശേഖരം കാണിച്ചു; സോഷ്യൽ മീഡിയയുടെ ഉപദേശംതേടി 26കാരി


