'വീണ്ടും എന്തിനാണ് ഇങ്ങനെ വേദനിപ്പിക്കുന്നത്'; കുറിപ്പുമായി കൊല്ലം സുധിയുടെ ഭാര്യ
- Published by:Sarika KP
- news18-malayalam
Last Updated:
ഇതൊക്കെ സത്യം ആണോ ചേച്ചി എന്ന് ചോദിക്കുമ്പോൾ എനിക്കുണ്ടാകുന്ന സങ്കടം. ഞാൻ ഇൻസ്റ്റഗ്രാം, എഫ്ബി എല്ലാം ലോഗ് ഔട്ട് ചെയ്യുകയാണെന്നും രേണു ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
വാഹനാപകടത്തിൽ മരിച്ച ഹാസ്യകലാകാരൻ കൊല്ലം സുധിയുടെ മരണത്തിന്റെ ഞെട്ടലില്‍ നിന്ന് ഇതുവരെ മലയാളികൾ മുക്തമായിട്ടില്ല. ജൂൺ അഞ്ചിന് തൃശ്ശൂർ കയ്പമംഗലത്ത് വച്ചുണ്ടായ വാഹനാപകടത്തിൽ പുലർച്ചെ നാലരയോടെയാണ് കൊല്ലം സുധി മരിച്ചത്. അപ്രതീക്ഷിതമായി വന്ന മരണ വാർത്ത കേട്ട് ആ വേദനയിൽ നിന്നും മുക്തി നേടാൻ ഇതുവരെ സുധിയുടെ ഭാര്യക്ക് സാധിച്ചില്ല. ഇപ്പോഴിതാ വളരെ സങ്കടത്തോടെ സുധിയുടെ ഭാര്യ രേണു ഒരു കുറിപ്പ് പങ്കുവച്ചിരിക്കുന്നതാണ് ശ്രദ്ധനേടുന്നത്.
സുധിയുടെ വിയോഗത്തിന്റെ വേദന മാറും മുമ്പ് വീണ്ടും തന്നെ കുത്തിനോവിക്കരുതെന്ന് ആപേക്ഷിച്ചാണ് രേണുവിന്റെ കുറിപ്പ്. സുധി മരിച്ചതിന് പിന്നാലെ അദ്ദേഹത്തോടൊപ്പം മുൻപ് എടുത്ത റീൽസും ഫോട്ടോയുമൊക്കെ രേണു ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഭർത്താവ് മരിച്ച് ഒരു മാസത്തിനുള്ളിൽ തന്നെ രേണു റീൽസ് ചെയ്തെന്ന തരത്തിൽ ചില യുട്യൂബ് ചാനലുകളിലും മറ്റും വാർത്തകൾ വന്നിരുന്നു. ഇത് രേണുവിനെ വളരെ വേദനിപ്പിച്ചെന്നും കുറിപ്പിൽ പറയുന്നു.
advertisement
“വീണ്ടും ന്യൂസ് കണ്ടു. ഞാൻ റീൽസ് ചെയ്തു നടക്കുന്നു എന്ന്. ഞാൻ എത്രതവണ കമന്റ് ഇട്ടു ഞാൻ ചെയ്ത റീൽസൊക്കെ ഏട്ടൻ എന്റെ ഒപ്പം ഉള്ളപ്പോഴുള്ളതാണെന്ന്. വീണ്ടും എന്തിനാ എന്നെ വേദനിപ്പിക്കുന്നത്. ഡേറ്റ് നോക്കിയാൽ നിങ്ങൾക്ക് അറിയാല്ലോ. ഇത്തരം ന്യൂസുകൾ ആരും എനിക്ക് സെന്റ് ചെയ്യരുത്”, എന്നാണ് രേണു ഇൻസ്റ്റയിൽ കുറിച്ചത്. എനിക്കിനി ഇത് പറയാൻ വയ്യ. സുധിച്ചേട്ടൻ നേരിട്ട് വന്ന് ഇതിനുള്ള മറുപടി തന്നാലും വീണ്ടും ന്യൂസ് വന്നോണ്ടിരിക്കുമെന്നും രേണു കുറിച്ചു.
advertisement
“ഈ റീൽസ് ഏട്ടൻ ഉള്ളപ്പോഴുള്ളതാണെന്ന് നിങ്ങൾക്കെല്ലാം അറിയാല്ലോ. ഇന്നലെ നൈറ്റ് ഒരു യുട്യൂബ് ചാനലിൽ ഈ റീൽസും വന്നേക്കുന്നു. ഏട്ടൻ മരിച്ച് ഒരുമാസത്തിനകം ഞാൻ റീൽസ് ചെയ്തു നടക്കുകയാണെന്ന്. ഞാൻ ഇത് വായിക്കാറില്ല. ഓരോരുത്തർ അയച്ചു തരുമ്പോൾ, ഇൻസ്റ്റ ഉപയോഗിക്കാത്തവരൊക്കെ സത്യം ആണോ ചേച്ചി എന്ന് ചോദിക്കുമ്പോൾ എനിക്കുണ്ടാകുന്ന സങ്കടം.. ഞാൻ ഇൻസ്റ്റ, എഫ്ബി എല്ലാം ലോഗ് ഔട്ട് ആക്കുവാ”, എന്നാണ് മറ്റൊരു പോസ്റ്റിൽ രേണു പറയുന്നത്. പിന്നാലെ നിരവധി പേരാണ് രേണുവിന് പിന്തുണയുമായി രംഗത്തെത്തിയത്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Kerala
First Published :
July 06, 2023 4:47 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'വീണ്ടും എന്തിനാണ് ഇങ്ങനെ വേദനിപ്പിക്കുന്നത്'; കുറിപ്പുമായി കൊല്ലം സുധിയുടെ ഭാര്യ