ഇംഗ്ലീഷ് സംസാരിക്കാന്‍ രണ്ടെണ്ണം അടിച്ചാല്‍ മതി! മദ്യഷോപ്പിന്റെ പരസ്യം
- Published by:Sarika KP
- news18-malayalam
Last Updated:
പോസ്റ്ററിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയതോടെയാണ് ചര്‍ച്ചകള്‍ ചൂടുപിടിച്ചത്.
ബുര്‍ഹാന്‍പൂര്‍: മദ്യത്തിന്റെ വില്‍പ്പന കൂട്ടാന്‍ പോസ്റ്ററൊട്ടിച്ച് പരസ്യം നല്‍കിയ സംഭവത്തിൽ മദ്യഷോപ്പ് ഉടമയ്ക്ക് 10000 രൂപ പിഴ ചുമത്തി. മധ്യപ്രദേശിലെ ബുര്‍ഹാന്‍പൂര്‍ ജില്ലയിലെ നചന്‍ഖേഡയിലെ മദ്യഷോപ്പിന് സമീപമാണ് ഉടമ വലിയൊരു പോസ്റ്റര്‍ സ്ഥാപിച്ചത്.
'' പകല്‍ സമയത്ത് ഇംഗ്ലീഷ് സംസാരിക്കാന്‍ പഠിക്കൂ,'' എന്നായിരുന്നു പോസ്റ്ററിലെഴുതിയിരുന്നത്. ശേഷം മദ്യഷോപ്പിലേക്ക് ചൂണ്ടിക്കാണിക്കുന്ന ഒരു അമ്പടയാള ചിഹ്നവും പോസ്റ്ററിലുണ്ടായിരുന്നു. ഇതിന് ശേഷം ഇയാളുടെ കടയില്‍ മദ്യവില്‍പ്പന വര്‍ധിച്ചോ എന്ന കാര്യം വ്യക്തല്ല. പോസ്റ്ററിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയതോടെയാണ് ചര്‍ച്ചകള്‍ ചൂടുപിടിച്ചത്. നിരവധി പേര്‍ പോസ്റ്ററിനെതിരെ രംഗത്തെത്തിയിരുന്നു.
ഇതോടെ വിഷയം ജില്ലാ ഭരണകൂടത്തിന്റെ മുന്നിലെത്തി. ഷോപ്പുടമയ്‌ക്കെതിരെ നടപടിയെടുക്കാന്‍ എക്‌സൈസ് വകുപ്പിന് നിര്‍ദ്ദേശം നല്‍കിയതായി ബുര്‍ഹാന്‍പൂര്‍ ജില്ലാ കളക്ടര്‍ ഭവ്യ മിത്തല്‍ പറഞ്ഞു. മദ്യ ഷോപ്പിന്റെ ലൈസന്‍സ് കൈവശം വെച്ചിരിക്കുന്നയാള്‍ക്കെതിരെ എക്‌സൈസ് വകുപ്പ് നോട്ടീസ് അയച്ചു.
advertisement
എന്നാല്‍ കേസില്‍ താന്‍ നിരപരാധിയാണെന്നും തന്റെ ഷോപ്പില്‍ നിന്ന് 40-50 അടി അകലെയായി മറ്റൊരാളുടെ സ്വകാര്യ ഭൂമിയിലാണ് പോസ്റ്റര്‍ സ്ഥാപിച്ചിരിക്കുന്നതെന്നും കടയുടമ പറഞ്ഞു. തനിക്കെതിരെയുള്ള ഗൂഢാലോചനയുടെ ഭാഗമായി മറ്റ് ചിലര്‍ സ്ഥാപിച്ചതാണ് ഈ പോസ്റ്റര്‍ എന്നും ഇയാള്‍ അവകാശപ്പെട്ടു. എന്നാല്‍ മദ്യഷോപ്പുടമയുടെ വിശദീകരണം തൃപ്തികരമല്ലെന്ന് അധികൃതര്‍ അറിയിച്ചു. തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ 10000 രൂപ പിഴ ചുമത്തിയത്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Madhya Pradesh
First Published :
July 29, 2024 2:56 PM IST