'ആളുകളെ കടിക്കുന്നു, പച്ചയിറച്ചി കഴിക്കുന്നു': തെരുവ് നായയുടെ കടിയേറ്റ യുവാവ് നായയെപ്പോലെ പെരുമാറുന്നതായി റിപ്പോർട്ട്
- Published by:Vishnupriya S
- news18-malayalam
Last Updated:
രണ്ടാഴ്ച മുമ്പാണ് യുവാവിനെ തെരുവ് നായ കടിച്ചത്. തുടര്‍ന്ന് യുവാവിന്റെ പെരുമാറ്റത്തില്‍ അസ്വാഭാവികമായ മാറ്റങ്ങള്‍ ഉണ്ടായതായി പ്രദേശവാസികള്‍ പറയുന്നു.
തെരുവുനായയുടെ കടിയേറ്റ യുവാവ് അക്രമാസക്തനായി പ്രദേശവാസികള്‍ക്കിടയില്‍ പരിഭ്രാന്തി സൃഷ്ടിക്കുന്നതായി റിപ്പോര്‍ട്ട്. മധ്യപ്രദേശിലെ സാഗറിലാണ് സംഭവം. പ്രദേശത്തെ പച്ചക്കറി മാര്‍ക്കറ്റില്‍ സ്വീപ്പറായി ജോലി ചെയ്യുന്ന സോനു എന്ന യുവാവാണ് അക്രമാസക്തനായത്. രണ്ടാഴ്ച മുമ്പാണ് സോനുവിനെ തെരുവ് നായ കടിച്ചത്. തുടര്‍ന്ന് യുവാവിന്റെ പെരുമാറ്റത്തില്‍ അസ്വാഭാവികമായ മാറ്റങ്ങള്‍ ഉണ്ടായതായി പ്രദേശവാസികള്‍ പറയുന്നു.
ഇയാള്‍ പച്ചയിറച്ചി കഴിക്കുന്നതും ശ്രദ്ധയില്‍പ്പെട്ടെന്ന് ആളുകള്‍ പറഞ്ഞു. കൂടാതെ പ്രദേശത്തെ ഒന്നിലധികം ആളുകളെ സോനു ആക്രമിക്കുകയും കടിയ്ക്കുകയും ചെയ്തിട്ടുണ്ട്. പച്ചക്കറി മാര്‍ക്കറ്റിലെ കച്ചവടക്കാര്‍ ഇയാളെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ സോനു അക്രമാസക്തനായതോടെ ആളുകള്‍ ഈ ശ്രമം ഉപേക്ഷിച്ചു. അതിനിടെ മാര്‍ക്കറ്റില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയ നരേന്ദ്ര ടാക്കൂര്‍ എന്നയാളെ സോനു ആക്രമിയ്ക്കുകയും ഇദ്ദേഹത്തെ കടിയ്ക്കുകയും ചെയ്തു.
ഇതോടെ അണുബാധ തടയാന്‍ ഡോക്ടര്‍മാര്‍ നരേന്ദ്ര ടാക്കുറിന് കുത്തിവെയ്‌പ്പെടുത്തു. സോനുവിന് പ്രതിരോധ കുത്തിവെയ്പ്പുകളും മരുന്നുകളും നല്‍കാന്‍ ശ്രമം നടത്തിയെങ്കിലും ഇയാള്‍ അക്രമാസക്തനായതോടെ ആളുകള്‍ എല്ലാം പിന്‍മാറുകയായിരുന്നു. ഇതോടെ മാര്‍ക്കറ്റിലെത്തുന്നയാളുകളും ഭീതിയിലാണ്. അതേസമയം പേവിഷബാധ ഒരു വ്യക്തിയിൽ നിന്ന് മറ്റൊരാളിലേക്ക് പടരില്ലെന്ന് ബുന്ദേൽഖണ്ഡ് മെഡിക്കൽ കോളേജിലെ ഡോ. സുമിത് റാവത്ത് അറിയിച്ചു.
advertisement
പത്ത്-പന്ത്രണ്ട് ദിവസം മുമ്പ് തെരുവ് നായയുടെ കടിയേല്‍ക്കുകയും റാബീസ് വൈറസ് സോനുവിന്റെ ശരീരത്തില്‍ പ്രവേശിക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ അയാളുടെ നില വരും ദിവസങ്ങളില്‍ ഗുരുതരമായേക്കാമെന്നും ചിലപ്പോള്‍ മരണം വരെ സംഭവിച്ചേക്കാമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ സ്വന്തം സുരക്ഷയുറപ്പുവരുത്തുന്നതിന്റെ ഭാഗമായി ജനങ്ങള്‍ സോനുവില്‍ നിന്ന് സുരക്ഷിതമായ അകലം പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Madhya Pradesh
First Published :
August 23, 2024 2:20 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'ആളുകളെ കടിക്കുന്നു, പച്ചയിറച്ചി കഴിക്കുന്നു': തെരുവ് നായയുടെ കടിയേറ്റ യുവാവ് നായയെപ്പോലെ പെരുമാറുന്നതായി റിപ്പോർട്ട്