'പണത്തേക്കാൾ വലുത് സ്നേഹം'; പ്രണയ സാഫല്യത്തിനായി 2484 കോടിയുടെ സ്വത്ത് ഉപേക്ഷിച്ച മലേഷ്യന്‍ യുവതി
- Published by:Anuraj GR
- trending desk
Last Updated:
കാമുകനെ വിവാഹം ചെയ്യാന്‍ കുടുംബം എതിര്‍ത്തതോടെയാണ് തന്റെ എല്ലാ സ്വത്തും ഉപേക്ഷിച്ച് യുവതി എത്തിയത്
പ്രണയസാഫല്യത്തിനായി കുടുംബത്തെയും ബന്ധുക്കളെയും ഉപേക്ഷിച്ചെത്തുന്നവരുടെ കഥകള്‍ എപ്പോഴും ചര്‍ച്ചയാകാറുണ്ട്. അത്തരത്തില്‍ ഒരു യുവതിയുടെ കഥയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കാമുകനെ വിവാഹം ചെയ്യാനായി കോടിക്കണക്കിന് സ്വത്തുക്കളാണ് മലേഷ്യയിലെ അതിസമ്പന്നയായ ഈ യുവതി ഉപേക്ഷിച്ചത്. കാമുകനെ വിവാഹം ചെയ്യാന്‍ കുടുംബം എതിര്‍ത്തതോടെയാണ് തന്റെ എല്ലാ സ്വത്തും ഉപേക്ഷിച്ച് യുവതി എത്തിയത്.
മലേഷ്യന്‍ സ്വദേശിയായ ആഞ്ജലീന്‍ ഫ്രാന്‍സിസാണ് ഇങ്ങനെയൊരു തീരുമാനമെടുത്തത്. തന്റെ കാമുകനായ ജെഡിഡിയ ഫ്രാന്‍സിസുമായുള്ള വിവാഹം കുടുംബം എതിര്‍ത്തതോടെയാണ് ഏകദേശം 300 മില്യണിന്റെ (2484 കോടി) സ്വത്തുക്കള്‍ ആഞ്ജലീന്‍ ഉപേക്ഷിച്ചത്.
മലേഷ്യയിലെ വ്യവസായ പ്രമുഖനായ ഖുകേ പെംഗിന്റെയും മുന്‍ മിസ് മലേഷ്യ പൗളിന്‍ ഛായയുടെയും മകളാണ് ആഞ്ജലീന്‍.
ഓക്‌സ്‌ഫോര്‍ഡ് സര്‍വകലശാലയിലെ പഠനകാലത്താണ് ആഞ്ജലീന്‍ ജെഡിഡിയയെ കാണുന്നത്. ഇവര്‍ പ്രണയത്തിലാകുകയും ചെയ്തു. താന്‍ ജെഡിഡിയെ സ്‌നേഹിക്കുന്ന വിവരം ആഞ്ജലീന്‍ കുടുംബത്തെ അറിയിച്ചു. എന്നാല്‍ പിതാവായ ഖു കേ ഈ ബന്ധത്തെ എതിര്‍ക്കുകയായിരുന്നു. ജെഡിഡിയുടെ സാമ്പത്തിക സ്ഥിതിയായിരുന്നു എതിര്‍പ്പിന് കാരണം.
advertisement
എന്നാല്‍ തന്റെ തീരുമാനത്തിലുറച്ചു നിന്ന ആഞ്ജലീന്‍ ജെഡിഡിയോടൊപ്പം ജീവിക്കാന്‍ കോടിക്കണക്കിന് രൂപയുടെ സ്വത്ത് ഉപേക്ഷിക്കാന്‍ തയ്യാറാകുകയായിരുന്നു. 2008ല്‍ ഇവര്‍ വിവാഹിതരായി. ഇരു കുടുംബങ്ങളില്‍ നിന്നും അകന്നാണ് ഇവര്‍ ജീവിക്കുന്നത്.
പിന്നീട് മാതാപിതാക്കളുടെ വിവാഹമോചന സമയത്താണ് ആഞ്ജലീന്‍ അവരെ കാണുന്നത്. കോടതി ആഞ്ജലീനെ വിളിപ്പിച്ചിരുന്നു. തന്റെ അമ്മയുടെ പക്ഷത്തായിരുന്നു അന്ന് ആഞ്ജലീന്‍. അച്ഛന്‍ പണമുണ്ടാക്കാനുള്ള തിരക്കിലായിരുന്നപ്പോള്‍ കുടുംബത്തെ മികച്ച രീതിയിൽ മുന്നോട്ട് നയിച്ചത് അമ്മയാണെന്ന് ആഞ്ജലീന്‍ പറഞ്ഞു. അവര്‍ വീണ്ടും ഒന്നിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ആഞ്ജലീന്‍ പറഞ്ഞു.
advertisement
അതേസമയം ആഞ്ജലീന്റെ നിലപാടിനെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. അവളുടെ ചിന്താരീതിയെയും പോസീറ്റീവ് മനോഭാവത്തേയും ചിലര്‍ അഭിനന്ദിച്ചു.
ഇത്തരത്തിൽ മറ്റൊരു പ്രണയകഥ അടുത്തിടെ ഇന്ത്യയിലും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഓണ്‍ലൈന്‍ ഗെയിമിനിടെ പരിചയപ്പെട്ട ഒരു ഇന്ത്യന്‍ യുവാവുമായി പാകിസ്ഥാന്‍ സ്വദേശിയായ യുവതി പ്രണയത്തിലായി. തന്റെ കാമുകനൊപ്പം ജീവിക്കാന്‍ ഇവര്‍ അതിര്‍ത്തി കടന്നെത്തുകയായിരുന്നു. ഈ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായിരുന്നു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
August 10, 2023 12:43 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'പണത്തേക്കാൾ വലുത് സ്നേഹം'; പ്രണയ സാഫല്യത്തിനായി 2484 കോടിയുടെ സ്വത്ത് ഉപേക്ഷിച്ച മലേഷ്യന്‍ യുവതി