advertisement

Mammootty Birthday | മമ്മൂട്ടി സ്പെഷ്യൽ രക്തദാനത്തിൽ എംഎൽഎ മുതൽ എസിപി വരെ; പങ്കാളികളായത് നൂറുകണക്കിന് ആളുകൾ

Last Updated:

"മമ്മൂട്ടി ഫാൻ " ആയ തന്നെ വിസ്മയ കേസ് വിധി വന്നപ്പോൾ മമ്മൂട്ടി വിളിച്ചഭിനന്ദിച്ചത് ഒരിക്കലും മറക്കാനാവില്ലന്ന് എറണാകുളം എസിപി രാജ്‌കുമാർ പറഞ്ഞു

മമ്മൂട്ടി സ്പെഷ്യൽ രക്തദാനം
മമ്മൂട്ടി സ്പെഷ്യൽ രക്തദാനം
കൊച്ചി: നടൻ മമ്മൂട്ടിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് മമ്മൂട്ടി ഫാൻസ്‌ ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ സംഘടിപ്പിക്കുന്ന “കാൽ ലക്ഷം രക്തദാനം വൻ വിജയമാകുന്നു. മമ്മൂട്ടിയുടെ ജീവ കാരുണ്യ പ്രവത്തനങ്ങളിൽ ആദ്യകാലഘട്ടം മുതൽ പങ്കാളിയായിരുന്ന ലിറ്റിൽ ഫ്‌ളവർ ഹോസ്പിറ്റലിൽ ഈ ഉദ്യമത്തിന് വേണ്ടി പ്രത്യേകം തുറന്ന ബ്ലഡ് ബാങ്കിൽ രക്ത ദാനത്തിന് വലിയ പിന്തുണ ആണ് ലഭിക്കുന്നത്.
അങ്കമാലി എം എൽ എ റോജി എം ജോൺ, ചലച്ചിത്ര സംവിധായകൻ അജയ് വാസുദേവ് എറണാകുളം എ സി പി രാജ്‌കുമാർ തുടങ്ങി വി ഐ പികൾ രാവിലെ തന്നെ രക്തദാനം നടത്തിയവരിൽ പെടുന്നു. മമ്മൂട്ടി തനിക്ക് ഇഷ്ട നടൻ മാത്രമല്ല അദ്ദേഹത്തിലെ സഹനുഭൂതിയുള്ള മനുഷ്യനെയും താൻ ഏറെ ഇഷ്ടപ്പെടുന്നുവെന്നു റോജി പറഞ്ഞു. മുൻ മന്ത്രിയും ഇടതു മുന്നണി നേതാവുമായ ജോസ് തെറ്റയിൽ രക്തദാതാക്കൾക്ക് പിന്തുണയുമായി ആദ്യന്തം ഉണ്ടായിരുന്നതും ശ്രദ്ധേയമായി. രാഷ്ട്രീയ വൈരമൊക്കെ മറന്ന് റോജി എം ജോണിന്റെ രക്തദാന സമയത്ത് അദ്ദേഹത്തിന്റെ സമീപം ചിലവിട്ട ജോസ് തെറ്റയിലിന്റെ സമീപനവും ശ്രദ്ധേയമായി. മമ്മൂട്ടിയുടെ വിദ്യാഭ്യാസ കാലത്ത് അദ്ദേഹത്തിന്റെ സീനിയറും സുഹൃത്തുമാണ് ജോസ് തെറ്റയിൽ.
advertisement
മമ്മൂട്ടിക്കൊപ്പം മൂന്ന് ഹിറ്റ് സിനിമകൾ ഒരുക്കിയ സംവിധായകൻ ആണ് അജയ് വാസുദേവ്. ഇവർ ഒന്നിച്ച ഷൈലോക് സിനിമ ഇൻഡസ്ട്രി ഹിറ്റുമായിരുന്നു. ഒരു ആരാധകൻ എന്ന നിലയിൽ തന്റെ കടമയും ഉത്തരവാദിത്തവുമാണ് ഈ രക്തദാനമെന്നു അജയ് വാസുദേവ് പറഞ്ഞു.
കൊല്ലത്തെ വിസ്മയ കേസ് അന്വേഷണ ഉദ്യോഗസ്ഥൻ ആയിരുന്ന രാജ്‌കുമാറിനു ഈ വർഷത്തെ മികച്ച അന്വേഷണ ഉദ്യോഗസ്ഥനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ പുരസ്‌കാരം ലഭിച്ചിരുന്നു. “മമ്മൂട്ടി ഫാൻ ” ആയ തന്നെ വിസ്മയ കേസ് വിധി വന്നപ്പോൾ മമ്മൂട്ടി വിളിച്ചഭിനന്ദിച്ചത് ഒരിക്കലും മറക്കാനാവില്ലന്ന് രാജ്‌കുമാർ പറഞ്ഞു.
advertisement
പ്രമുഖ ധനകാര്യ സ്ഥാപനമായ ഗോകുലം ഗ്രൂപ്പിന്റെ നൂറോളം ജീവനക്കാർ ലിറ്റിൽ ഫ്‌ളവർ ഹോസ്പിറ്റലിലെ ജീവനക്കാർ എന്നിവരുടെ രക്തദാനവും ശ്രദ്ധേയമായി
മറ്റുള്ള നടൻമാരിൽ നിന്നും മമ്മൂട്ടിയെ വ്യത്യസ്തനാക്കുന്നത് മാതൃകാപരമായ ജീവകാരുണ്യ പ്രവർത്തനങ്ങൾ സമൂഹം അറിഞ്ഞും അറിയാതെയും ചെയ്യപ്പെടുന്നതിലൂടെ നമ്മുക്കിടയിൽ ഏറ്റവും അവശത അനുഭവിക്കുന്ന സാധാരണകാരുടെയും, പാവപെട്ടവന്റെയും അതുപോലെ ഒറ്റപ്പെട്ടു നിൽക്കുന്ന ആദിവാസി ഗോത്ര വിഭാഗങ്ങളിലും അവരുടെ കുട്ടികളുടെയും ക്ഷേമത്തിനും വേണ്ടി നടത്തിയ ഇടപെടലുകൾ ഒക്കെ തന്നെ ആണ്.പാർശ്വാവൽക്കരിക്കപ്പെട്ട ജനാവിഭാങ്ങളോടുള്ള അദ്ദേഹത്തിന്റെ സ്നേഹവും കരുതലും കാണിക്കുന്നത് ഇത് തന്നെയാണെന്നും, മുഖ്യപ്രഭാഷണം നടത്തിയ ലിറ്റിൽ ഫ്ലവർ ആശുപത്രി ജോയിൻറ് ഡയറക്ടർ ഫാദർ തോമസ് വാളുക്കാരൻ പറഞ്ഞു
advertisement
മമ്മൂട്ടിയുടെ നേതൃത്വത്തിൽ നടക്കുന്ന സാമൂഹിക ക്ഷേമ പ്രവർത്തനങ്ങൾ തങ്ങൾക്ക് എന്നും പ്രചോധകമാണന്നു ഗോകുലം ഗ്രൂപ്പ് എ ജി എം ജിതേഷ് ബി പറഞ്ഞു. മമ്മൂട്ടിയുടെ നന്മകൾക്കൊപ്പം നടക്കുവാൻ തങ്ങൾക്ക് എന്നും അഭിമാനമുണ്ടെന്നും ജിതേഷ് പറഞ്ഞു.
പതിനെട്ടു രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന മമ്മൂട്ടിയുടെ ആരാധകരുടെ കൂട്ടായ്മ ആയ മമ്മൂട്ടി ഫാൻസ്‌ ആൻഡ് വെൽഫയർ അസോസിയേഷൻ ഇന്റർനാഷണൽ ആണ് രക്തദാന പദ്ധതി നടപ്പിലാക്കുന്നത്. സംഘടനയുടെ ഇന്റർനാഷണൽ പ്രസിഡന്റ് റോബർട്ട്‌ കുര്യാക്കോസ് ഓസ്‌ട്രേലിയയിലെ ഗോൾഡ് കോസ്റ്റിൽ തിരുവോണ നാളിൽ രക്തം ദാനം ചെയ്തു തുടങ്ങിയ പദ്ധതിയിലൂടെ പതിനയ്യായിരം ആളുകൾ നാളിത് വരെ രക്തദാനം നടത്തിയതായിട്ടാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. രക്തദാന യജ്‌ഞം ദിവസങ്ങൾക്കുള്ളിൽ തന്നെ ലക്ഷ്യം കാണുമെന്നു സംഘടനയുടെ ജനറൽ സെക്രട്ടറി സഫീദ് മുഹമ്മദ്‌ ദുബായിൽ പറഞ്ഞു.
advertisement
അങ്കമാലിയിലെ ബ്ലഡ് ബാങ്കിൽ പൊതുജനങ്ങൾക്കും രക്തദാനത്തിനുള്ള സൗകര്യം ഉണ്ട്. വിശദ വിവരങ്ങൾക്ക് 0484 2675415 നമ്പറിൽ ബന്ധപ്പെടാവുന്നതാണ് ഹോസ്പിറ്റൽ ജനറൽ മാനേജർ ജോസ് ആൻറണി, ഷിജോ സൽക്കാര, ഷിബു മൂലൻ തുടങ്ങിയവർ നേതൃത്വം നൽകി.
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
Mammootty Birthday | മമ്മൂട്ടി സ്പെഷ്യൽ രക്തദാനത്തിൽ എംഎൽഎ മുതൽ എസിപി വരെ; പങ്കാളികളായത് നൂറുകണക്കിന് ആളുകൾ
Next Article
advertisement
ICC T20 World Cup Final |ഫൈനലിലും തിളങ്ങി സഞ്ജു; കിവീസിനെ 96 റൺസിന് തകർത്ത് ഇന്ത്യയ്ക്ക് മൂന്നാം ടി20 കിരീടം
ICC T20 World Cup Final |ഫൈനലിലും തിളങ്ങി സഞ്ജു; കിവീസിനെ 96 റൺസിന് തകർത്ത് ഇന്ത്യയ്ക്ക് മൂന്നാം ടി20 കിരീടം 
  • ന്യൂസിലൻഡിനെ 96 റൺസിന് തകർത്ത് ഇന്ത്യക്ക് മൂന്നാം ടി20 ലോകകപ്പ് കിരീടം സ്വന്തമായി

  • സഞ്ജു സാംസൺ 46 പന്തിൽ 89 റൺസ് നേടി, തുടർച്ചയായി മൂന്ന് അർദ്ധസെഞ്ച്വറി നേടിയ രണ്ടാമൻ

  • ജസ്പ്രീത് ബുംറ നാല് വിക്കറ്റുകൾ വീഴ്ത്തി, അക്സർ പട്ടേൽ മൂന്ന് വിക്കറ്റും നേടി, ബൗളർമാർ തകർപ്പൻ

View All
advertisement