'ഊരെടാ കൂളിങ് ഗ്ലാസ്...'; ഇടി കിട്ടുമെന്ന് മമ്മൂട്ടി; സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ
- Published by:Rajesh V
- news18-malayalam
Last Updated:
കൂളിങ് ഗ്ലാസ് ധരിച്ച് മൊമന്റോ വാങ്ങാനെത്തിയ അണിയറ പ്രവർത്തകനുമായുള്ള മമ്മൂട്ടിയുടെ രസകരമായ സംസാരമാണ് വൈറലാകുന്നത്
മമ്മൂട്ടിയുടെ രസകരമായ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മമ്മൂട്ടി കമ്പനി നിർമിച്ച കണ്ണൂർ സ്ക്വാഡിന്റേയും കാതലിന്റേയും വിജയാഘോഷമായിരുന്നു കഴിഞ്ഞ ദിവസം. ഇരുസിനിമകളിലേയും അഭിനേതാക്കളും അണിയറ പ്രവർത്തകരും ഒന്നിച്ചെത്തിയ ചടങ്ങ് വലിയ ആഘോഷമായിരുന്നു. ചിത്രത്തിൽ പ്രവർത്തിച്ചവരെ മമ്മൂട്ടി ആദരിക്കുകയും ചെയ്തു.
കൂളിങ് ഗ്ലാസ് ധരിച്ച് മൊമന്റോ വാങ്ങാനെത്തിയ അണിയറ പ്രവർത്തകനുമായുള്ള മമ്മൂട്ടിയുടെ രസകരമായ സംസാരമാണ് വൈറലാകുന്നത്. യുവാവിന്റെ മുഖത്ത് കൂളിങ് ഗ്ലാസ് കണ്ടതോടെ അത് ഊരി മാറ്റാൻ മമ്മൂട്ടി ആവശ്യപ്പെട്ടു. ഇടിവാങ്ങുമെന്ന് ആംഗ്യവും കാട്ടി. യുവാവ് ഗ്ലാസ് ഊരി പോക്കറ്റിലിട്ട് ആദ്യത്തെ മൊമന്റോ സ്വീകരിച്ചു. രണ്ടാമത്തെ മൊമെന്റോ സ്വീകരിക്കുന്ന സമയത്ത് കൂളിങ് ഗ്ലാസ് വെക്കാൻ മമ്മൂട്ടി തന്നെ ആവശ്യപ്പെടുകയായിരുന്നു. യുവാവുമായുള്ള മമ്മൂട്ടിയുടെ ഇടപെടൽ ചിരിപടർത്തുകയായിരുന്നു.
thisssssssssss ????❤️ pic.twitter.com/Od2ImQAZ6e
— Forum Reelz (@ForumReelz) February 29, 2024
advertisement
കണ്ണൂർ സ്ക്വാഡിനും കാതലിനും പിന്നാലെ എത്തിയ മമ്മൂട്ടി കമ്പനിയുടെ ഭ്രമയുഗവും മികച്ച വിജയമാണ് തിയേറ്ററുകളില്‍ നേടിയത്. വൈശാഖ് സംവിധാനം ചെയ്യുന്ന ടര്‍ബോ ആണ് മമ്മൂട്ടിയുടെ അടുത്ത ചിത്രം
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
February 29, 2024 6:17 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'ഊരെടാ കൂളിങ് ഗ്ലാസ്...'; ഇടി കിട്ടുമെന്ന് മമ്മൂട്ടി; സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ