മുൻ കാമുകിയുടെ വീട്ടുകാർ ക്രിമിനൽ കേസിൽ പെടുത്തുമെന്ന ഭീഷണിയിൽ വിവാഹം ചെയ്യാൻ നിർബന്ധിക്കുന്നതായി യുവാവ്
- Published by:meera_57
- news18-malayalam
Last Updated:
രണ്ട് കുടുംബങ്ങളുടെയും സമ്മർദ്ദത്തെത്തുടർന്ന്, കേസ് പിൻവലിക്കാൻ ആഗ്രഹിക്കുന്നുതുകൊണ്ട് അയാൾ ആ പെൺകുട്ടിയെ വിവാഹം കഴിക്കാൻ തീരുമാനിച്ചു
മുൻ കാമുകിയുടെ വീട്ടുകാർ ക്രിമിനൽ കേസിൽ ഉൾപ്പെടുത്തി വിവാഹം ചെയ്യിക്കാൻ നിർബന്ധിക്കുന്നതായി യുവാവിന്റെ പരാതി. ഓൺലൈനിൽ പങ്കുവെക്കപ്പെട്ട യുവാവിന്റെ പോസ്റ്റ്, ഒരു ബന്ധം അനാരോഗ്യകരമാകുമ്പോൾ അത് എത്രത്തോളം അപകടകരമാകുമെന്ന് പലരെയും ആശങ്കാകുലരാക്കുന്നു. ടോക്സിക് ബന്ധത്തിൽ കുടുങ്ങിപ്പോയതിനെക്കുറിച്ച് തുറന്നുപറഞ്ഞ യുവാവ്, വഴക്കുകളും അപമാനങ്ങളും കൃത്രിമത്വങ്ങളും തുടർക്കഥയായിരുന്നു എന്ന് പറയുന്നു.
ഒടുവിൽ വേർപിരിയാൻ ധൈര്യം സംഭരിച്ച അയാൾ മുന്നോട്ട് പോകാനും സമാധാനത്തോടെ ജീവിക്കാനും ആഗ്രഹിച്ചു. എന്നാൽ സ്വാതന്ത്ര്യത്തിന് പകരം, ഇപ്പോൾ അയാൾ കൂടുതൽ മോശമായ അവസ്ഥയിലാണ്. സ്ത്രീയുടെ കുടുംബം അയാൾക്കെതിരെ ഒരു ക്രിമിനൽ കേസ് ഫയൽ ചെയ്തിട്ടുണ്ട്. ഈ കേസ് വ്യാജമാണെന്ന് അയാൾ പറഞ്ഞു.
രണ്ട് കുടുംബങ്ങളുടെയും സമ്മർദ്ദത്തെത്തുടർന്ന്, കേസ് പിൻവലിക്കാൻ ആഗ്രഹിക്കുന്നുതുകൊണ്ട് അയാൾ ആ പെൺകുട്ടിയെ വിവാഹം കഴിക്കാൻ തീരുമാനിച്ചു. ഈ വിവാഹം തനിക്ക് വേണ്ടെന്നും താൻ നാലുപാടും കുടുങ്ങിപ്പോയതായും അയാൾ പറഞ്ഞു. ഈ വേർപിരിയൽ തന്റെ മുഴുവൻ ഭാവിയും നശിപ്പിച്ചതുപോലെ തോന്നുന്നതായി യുവാവ്. 'നിസ്സഹായനും, വിഷാദബാധിതനും, വിലകെട്ടവനും' ആയതായി തോന്നുന്നതായി അയാൾ പങ്കുവെച്ചു. ഭയം കാരണം വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും, പക്ഷേ തന്റെ ജീവിതം കൂടുതൽ നശിപ്പിക്കാതെ എങ്ങനെ രക്ഷപ്പെടണമെന്ന് തനിക്ക് ഒരു ധാരണയുമില്ലെന്നും അയാൾ പറഞ്ഞു.
advertisement
I’m being forced to marry my ex because she filed a criminal case — I feel trapped and hopeless.
byu/Heisenberg-9999 inLegalAdviceIndia
റെഡ്ഡിറ്റിൽ കുറിച്ച വാചകങ്ങൾ ഇങ്ങനെ: “ഞാൻ മാനസികമായി തകർന്നുകൊണ്ടിരിക്കുകയാണ്. ഞാൻ ഒരു പെൺകുട്ടിയുമായി ഒരു ബന്ധത്തിലായിരുന്നു. തുടക്കത്തിൽ കാര്യങ്ങൾ നല്ലതായിരുന്നു, പക്ഷേ കാലക്രമേണ ബന്ധം അങ്ങേയറ്റം വിഷലിപ്തമായി മാറി. നിരന്തരമായ വഴക്കുകൾ, അപമാനങ്ങൾ എല്ലാംകൊണ്ട് ബന്ധം തുടരാൻ കഴിയാത്ത ഘട്ടത്തിലെത്തി. വേർപിരിയലിനുശേഷം ഞാൻ അത് ഉപേക്ഷിച്ചു, എനിക്ക് മുന്നോട്ട് പോകാൻ മാത്രമേ ആഗ്രഹമുണ്ടായിരുന്നുള്ളൂ. കുറച്ച് മാസങ്ങൾക്ക് ശേഷം, സത്യമല്ലാത്ത ആരോപണങ്ങൾ ഉന്നയിച്ച് അവൾ എനിക്കെതിരെ ഒരു ക്രിമിനൽ കേസ് ഫയൽ ചെയ്തു. എന്റെയും അവളുടെയും കുടുംബത്തിൽ നിന്നുള്ള ധാരാളം സമ്മർദ്ദങ്ങൾക്ക് ശേഷം, 'നാട്ടുകാർ എന്ത് കരുതും' എന്ന തോന്നലിൽ, ഞങ്ങൾ വിവാഹിതരാകുമെന്ന് തീരുമാനിച്ചിരിക്കുന്നു. അങ്ങനെയെങ്കിൽ കേസുകൾ പിൻവലിക്കും എന്നാണ് ധാരണ.
advertisement
ആ പെൺകുട്ടിയെ വിവാഹം കഴിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് അയാൾ പറഞ്ഞു. "വൈകാരികമായോ, മാനസികമായോ, പ്രായോഗികമായോ ഞാൻ തല്പരനല്ല" എന്ന് യുവാവ്. എന്നിരുന്നാലും, അയാൾ നിരസിക്കാൻ ശ്രമിക്കുമ്പോഴെല്ലാം, പെൺകുട്ടിയും അവളുടെ കുടുംബവും അവനെ "കൂടുതൽ കേസുകൾ, കൂടുതൽ പീഡനം, സ്വഭാവഹത്യ" എന്നിവ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്നു. തന്റെ നല്ല ജോലിയും സാമ്പത്തിക സ്ഥിരതയും മുതലെടുത്ത് സമ്മർദ്ദം ചെലുത്താൻ അവർ ശ്രമിക്കുന്നുണ്ടെന്ന് അയാൾസംശയിക്കുന്നു. ഇക്കാരണത്താൽ, "ജയിലിൽ നിന്നും സാമൂഹിക അപമാനത്തിൽ നിന്നും" രക്ഷപ്പെടാൻ വേണ്ടി മാത്രം വിവാഹത്തിലേക്ക് നിർബന്ധിതനാകുന്നതായി അയാൾ പരാതിപ്പെടുന്നു.
advertisement
Summary: A young man has complained that his ex-girlfriend's family is forcing him to marry her by filing a criminal case against her. The young man's post, which was shared online, has many worried about how dangerous a relationship can be when it becomes unhealthy. The young man, who opened up about being trapped in a toxic relationship, says that it was a continuous story of fights, insults and manipulations
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
November 22, 2025 8:31 AM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
മുൻ കാമുകിയുടെ വീട്ടുകാർ ക്രിമിനൽ കേസിൽ പെടുത്തുമെന്ന ഭീഷണിയിൽ വിവാഹം ചെയ്യാൻ നിർബന്ധിക്കുന്നതായി യുവാവ്


