44കാരന്റെ മാറിടത്തിൽ വേദന; പരിശോധനയിൽ കണ്ടെത്തിയത് എട്ട് വർഷം മുമ്പ് തറച്ചുകയറിയ കത്തിയുടെ ഭാഗം

Last Updated:

യുവാവിന് നെഞ്ചുവേദന, ശ്വാസതടസ്സം, ചുമ, പനി എന്നിവയൊന്നും അനുഭവപ്പെട്ടിരുന്നില്ല

News18
News18
44 കാരന്റെ മാറിടത്തില്‍ നിന്ന് പഴുപ്പ് വരികയും കടുത്ത വേദന അനുഭവപ്പെടുകയും ചെയ്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ എട്ട് വര്‍ഷം മുമ്പ് നെഞ്ചില്‍ തറച്ചുകയറിയ കത്തിയുടെ വലിയൊരു ഭാഗം കണ്ടെത്തി. ടാന്‍സാനിയയിലാണ് സംഭവം. എട്ടുവര്‍ഷത്തോളമായി ഇത് ആരും ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. കടുത്ത വേദനയും മുലക്കണ്ണില്‍ നിന്ന് സ്രവവും വന്നതിനെ തുടര്‍ന്നാണ് ടാന്‍സാനിയയിലെ മുഹിംബിലി നാഷണല്‍ ആശുപത്രിയില്‍ 44കാരന്‍ ചികിത്സയ്‌ക്കെത്തിയത്. തുടര്‍ന്ന് നടത്തിയ എക്‌സ് റേ പരിശോധനയിലാണ് യുവാവിന്റെ നെഞ്ചില്‍ ലോഹവസ്തുവിന്റെ സാന്നിധ്യം കണ്ടെത്തിയത്.
അടുത്തിടെ നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിന്റെ റിപ്പോര്‍ട്ടിലാണ് ഈ കേസ് രേഖപ്പെടുത്തിയിരിക്കുന്നത്. മനുഷ്യശരീരത്തിന്റെ പ്രതിരോധ ശേഷി വ്യക്തമാക്കുന്നതാണ് ഈ സംഭവമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. യുവാവിന് ആശുപത്രിയില്‍ എത്തുന്നതിന് മുമ്പ് വലിയ ആരോഗ്യപ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ പത്ത് ദിവസത്തോളം വലതുമുലക്കണ്ണില്‍ നിന്ന് വെളുത്തനിറത്തില്‍ സ്രവം പുറത്തേക്ക് വരുന്നുണ്ടായിരുന്നു. അതേസമയം, നെഞ്ചുവേദന, ശ്വാസതടസ്സം, ചുമ, പനി എന്നിവയൊന്നും അനുഭവപ്പെട്ടിരുന്നില്ല.
വിശദമായി ചോദ്യം ചെയ്തപ്പോഴാണ് എട്ട് വര്‍ഷം മുമ്പുണ്ടായ ഒരു വഴക്കിനെക്കുറിച്ച് യുവാവ് ഓര്‍ത്തെടുത്തത്. അന്ന് മുഖം, പുറം, നെഞ്ച്, വയറ് എന്നിവടങ്ങളില്‍ ഗുരുതരമായ പരിക്കുകള്‍ ഉണ്ടായിരുന്നതായി അയാള്‍ പറഞ്ഞു. ശരീരത്തില്‍ പലയിടത്തും തുന്നലിടുകയും ചെയ്തിരുന്നു. അടുത്തിടെ ശരീരം ബുദ്ധിമുട്ട് പ്രകടിപ്പിക്കുന്നത് വരെ യുവാവ് സാധാരണ ജീവിതം തുടരുകയും ചെയ്തു.
advertisement
ശരീരത്തിലെ സുപ്രധാന അവയവങ്ങളെയൊന്നും സ്പര്‍ശിക്കാതെയായിരുന്നു കത്തിയുടെ സ്ഥാനം. പരിക്കുപറ്റിയ സമയത്ത് വിശദമായ സ്‌കാനിംഗും മറ്റും ചെയ്യാത്തതാണ് കത്തിയുടെ ഭാഗം ശ്രദ്ധിക്കപ്പെടാതിരിക്കാന്‍ കാരണം.
യുവാവിന്റെ നെഞ്ചിന്റെ എക്‌സ്‌റേ എടുത്തപ്പോഴാണ് നെഞ്ചിന്റെ മധ്യഭാഗത്തായി ഒരു ലോഹ വസ്തു തറച്ചിരിക്കുന്നത് കണ്ടെത്തിയത്. ഇതിന് ചുറ്റും ക്രോണിക് ലോക്കുലേറ്റഡ് ഹെമറ്റോമ പോലെ എക്‌സ്‌റേയില്‍ കണ്ടെത്തി. ഇത് കത്തി തുളച്ചുകയറി മുറിവുണ്ടായതിന്റെ ഫലമായി ഉണ്ടായതാണ്.
അന്യവസ്തുവിന് ചുറ്റും കോശങ്ങള്‍ നശിച്ച് അടിഞ്ഞുകൂടിയതിന്റെ ഫലമായാണ് പഴുപ്പ് രൂപപ്പെട്ടതെന്ന് കണ്ടെത്തി. തുടര്‍ന്ന് യുവാവിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും കത്തിയും പഴുപ്പും മറ്റും നീക്കം ചെയ്യുകയും ചെയ്തു. ഒരു ദിവസം ഐസിയുവില്‍ കഴിഞ്ഞ ശേഷം പത്ത് ദിവസം കൂടി ആശുപത്രിയില്‍ കഴിഞ്ഞു. മുറിവ് സുഖമായതിന് ശേഷമാണ് യുവാവ് ആശുപത്രി വിട്ടത്. ഇയാള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
44കാരന്റെ മാറിടത്തിൽ വേദന; പരിശോധനയിൽ കണ്ടെത്തിയത് എട്ട് വർഷം മുമ്പ് തറച്ചുകയറിയ കത്തിയുടെ ഭാഗം
Next Article
advertisement
ഗര്‍ഭഛിദ്രത്തിനായി ഭീഷണിപ്പെടുത്തിയ കാമുകനെ ഗർഭിണിയായ 16കാരി കഴുത്തറുത്ത് കൊന്നു
ഗര്‍ഭഛിദ്രത്തിനായി ഭീഷണിപ്പെടുത്തിയ കാമുകനെ ഗർഭിണിയായ 16കാരി കഴുത്തറുത്ത് കൊന്നു
  • 16 വയസ്സുള്ള ഗർഭിണിയായ പെൺകുട്ടി കാമുകനെ കഴുത്തറുത്ത് കൊലപ്പെടുത്തി, റായ്പൂരിൽ സംഭവിച്ചത്.

  • ഗർഭഛിദ്രത്തിനായി ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് പെൺകുട്ടി കാമുകനെ കൊലപ്പെടുത്തിയതായി പോലീസ്.

  • കൊലപാതക വിവരം അമ്മയോട് തുറന്നുപറഞ്ഞ പെൺകുട്ടി, പിന്നീട് പോലീസ് സ്റ്റേഷനിലെത്തി കുറ്റം സമ്മതിച്ചു.

View All
advertisement