എ സി ഇടാത്ത കാറിനുള്ളിൽ‌ 4 കുട്ടികളെ ലോക്ക് ചെയ്ത യുവാവ് സെക്സ് ടോയ് ഷോപ്പിൽ ചെലവിട്ടത് ഒരുമണിക്കൂർ

Last Updated:

കാറിനുള്ളിലെ താപനില അപകടകരമായി ഏകദേശം 51.6 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നിരുന്നു.

(Pexels/Representative Image)
(Pexels/Representative Image)
വിചിത്രമായ സംഭവത്തിൽ 38കാരൻ നാലുകുട്ടികളെ കാറിലിരുത്തി ലോക്ക് ചെയ്തശേഷം സെക്സ് ടോയ്സ് ഷോപ്പിൽ ചെലവിട്ടത് ഒരു മണിക്കൂർ നേരം. യുഎസിലെ അരിസോണയിലാണ് സംഭവം. രണ്ടിനും ഏഴിനും ഇടയിൽ പ്രായമുള്ള തന്റെ 4 കുട്ടികൾ കാറിനുള്ളിലാണെന്നത് മറന്നുകൊണ്ടാണ് യുവാവ് ഒരു മണിക്കൂറോളം ഷോപ്പിൽ ചെലവിട്ടത്. എഞ്ചിൻ ഓഫാക്കി, വിൻഡോ അടച്ചശേഷം എസി ഇടാതെ കാർ ലോക്ക് ചെയ്ത് പുറത്തുപോവുകയായിരുന്നു യുവാവ്.
സംഭവത്തില്‍ അസെൻസിയോ ലാർഗോ എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ജൂലൈ 24 ന് ഉച്ചകഴിഞ്ഞ് 3.40നായിരുന്നു സംഭവം. ഈ സമയം സ്ഥലത്തെ താപനില ഏകദേശം 106 ഡിഗ്രി ഫാരൻഹീറ്റ് അഥവാ 41 ഡിഗ്രി സെൽഷ്യസ് ആയിരുന്നു. നിരവധി കോളുകൾ ലഭിച്ചതിന് ശേഷമാണ് പൊലീസിന് സ്ഥിതിഗതികൾ മനസ്സിലായതെന്ന് ന്യൂയോർക്ക് പോസ്റ്റിന്റെ റിപ്പോർട്ട് പറയുന്നു.
ദ അഡൽറ്റ് ഷോപ്പിയുടെ പാർക്കിംഗ് സ്ഥലത്ത് എത്തിയ ഉദ്യോഗസ്ഥർ കാറിനുള്ളിൽ കുട്ടികൾ കൊടും ചൂടിൽ കിടക്കുന്നതായി കണ്ടെത്തി. “24-ാം സ്ട്രീറ്റിനും മാഡിസൺ സ്ട്രീറ്റിനും സമീപമുള്ള ഒരു വ്യാപാര സ്ഥാപനത്തിന്റെ പാർക്കിംഗ് സ്ഥലത്ത് ഓടാത്ത ഒരു വാഹനത്തിനുള്ളിൽ ഒന്നിലധികം കുട്ടികൾ ഉള്ളതായി ഉദ്യോഗസ്ഥർ അറിയിച്ചു. ഉദ്യോഗസ്ഥർ എത്തിയപ്പോൾ കാറിൽ ഒന്നിലധികം കുട്ടികളെ കണ്ടെത്തി. കാറിൽ കയറി കുട്ടികളെ സുരക്ഷിതരാക്കാൻ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞു,” ഫീനിക്സ് പൊലീസ് പറഞ്ഞു.
advertisement
രണ്ട്, മൂന്ന്, നാല്, ഏഴ് വയസ്സ് പ്രായമുള്ള നാല് കുട്ടികളെയാണ് പൊലീസ് രക്ഷപ്പെടുത്തിയത്. കാറിനുള്ളിലെ താപനില അപകടകരമായി ഏകദേശം 51.6 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നിരുന്നു. “ചർമത്തിന് നിറം മാറുന്നതിന്റെ ലക്ഷണങ്ങൾ ഉണ്ടായിരുന്നു, വിയർപ്പിന്റെ ലക്ഷണങ്ങൾ ഉണ്ടായിരുന്നു. ചൂട് കുട്ടികളെ ബാധിച്ചിരുന്നു എന്നത് വ്യക്തമാണ്." കുട്ടികളെ ഒരു എയർ കണ്ടീഷൻ ചെയ്ത പോലീസ് എസ്‌യുവിയിൽ കയറ്റി പിന്നീട് വെള്ളം നൽകി.
രക്ഷപ്പെടുത്തിയ ശേഷം, പൊലീസ് അവരുടെ രക്ഷിതാവിനെ തിരയാൻ തുടങ്ങി. തുടർന്നാണ് സെക്സ് ടോയ്സ് ഷോപ്പിനുള്ളിൽ നിന്നും അവരുടെ പിതാവിനെ ലൈംഗിക കടയ്ക്കുള്ളിൽ കണ്ടെത്തി. അസെൻസിയോ ലാർഗോ ഒരു മണിക്കൂറോളം കടയ്ക്കുള്ളിലായിരുന്നു. അയാൾ സംഭവം നടക്കുമ്പോൾ മദ്യലഹരിയിലായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.
advertisement
ബാലപീഡനത്തിന് കേസെടുത്തു
കാറ് തന്റെതെന്ന് അംഗീകരിക്കാൻ ആദ്യം വിസമ്മതിച്ചതായി മാരിക്കോപ കൗണ്ടി കമ്മീഷണർ ജെയ്ൻ മക്‌ലാഫ്‌ലിൻ കോടതിയിൽ പറഞ്ഞു. “അറിഞ്ഞുകൊണ്ടു ചെയ്ത കുറ്റകൃത്യമാണെന്ന് ഇതിൽ നിന്നും വ്യക്തമാണ്. അരിസോണയിൽ വളർന്ന ആർക്കും അടച്ചിട്ട കാറുകളിൽ കുട്ടികളും നായ്ക്കളും മരിക്കുന്നുണ്ടെന്ന് അറിയില്ലെന്ന് പറയാൻ പ്രയാസമാണ്," ജെയ്ൻ മക്‌ലാഫ്‌ലിൻ പറഞ്ഞു. അസെൻസിയോ ലാർഗോയ്‌ക്കെതിരെ ബീലപീഡന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
എ സി ഇടാത്ത കാറിനുള്ളിൽ‌ 4 കുട്ടികളെ ലോക്ക് ചെയ്ത യുവാവ് സെക്സ് ടോയ് ഷോപ്പിൽ ചെലവിട്ടത് ഒരുമണിക്കൂർ
Next Article
advertisement
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി;  ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി; ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
  • * ട്രംപിന്റെ 20 ഇന സമാധാന പദ്ധതി ഗാസ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

  • * ഹമാസ് ബന്ദികളായ ഇസ്രായേലികളെ 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കണമെന്ന് പദ്ധതിയിൽ പറയുന്നു.

  • * ഗാസയുടെ ഭരണം ഹമാസിന് ഇല്ലാതെ, പ്രഫഷണൽ പാലസ്തീൻ സമിതിക്ക് കൈമാറും.

View All
advertisement