ദുബായ് ഇത്രയും സേയ്ഫോ? റോൾസ് റോയ്സ് കാറിന്റെ കീ പുറത്തു വെച്ചിട്ടും ആരും മോഷ്ടിച്ചില്ല; വൈറൽ വീഡിയോ
- Published by:Rajesh V
- trending desk
Last Updated:
അത്രയ്ക്കും സുരക്ഷിതമായ നഗരമാണ് ദുബായ് എന്നും തിരക്കേറിയ പല നഗരങ്ങളിലും മറിച്ചാണ് സംഭവിക്കാറെന്നും അയ്മാൻ പറയുന്നു
ദുബായ് നഗരം എത്രത്തോളം സുരക്ഷിതമാണെന്നു തെളിയിക്കുന്ന ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. അയ്മാൻ അൽ യമാൻ എന്ന യുവാവാണ് ഇതു തെളിയിക്കുന്ന വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. തിരക്കേറിയ ഹൈവേയ്ക്ക് സമീപം റോഡരികിൽ തന്റെ വെള്ള നിറത്തിലുള്ള റോൾസ് റോയ്‌സ് കള്ളിനൻ (Rolls-Royce Cullinan) പാർക്ക് ചെയ്യാൻ ഈ യുവാവ് തീരുമാനിക്കുകയായിരുന്നു. തുടർന്ന് ഏറെ ആത്മവിശ്വാസത്തോടെ, അയ്മാൻ കാറിന്റെ താക്കോൽ കാറിന്റെ പുറത്ത്, മുൻവശത്തു വെച്ച് ജിമ്മിലേക്ക് പോയി.
ജിമ്മിൽ നിന്ന് അയ്മാൻ തിരിച്ചു വന്നപ്പോളുള്ള കാഴ്ച അക്ഷരാർത്ഥത്തിൽ കാണികളെ അമ്പരപ്പിക്കുകയാണ് ചെയ്തത്. അയ്മാന്റെ കാറിന്റെ കീ പുറത്തായിരുന്നിട്ടും ആരും അത് മോഷ്ടിച്ചിരുന്നില്ല. അത്രയ്ക്കും സുരക്ഷിതമായ നഗരമാണ് ദുബായ് എന്നും തിരക്കേറിയ പല നഗരങ്ങളിലും മറിച്ചാണ് സംഭവിക്കാറെന്നും അയ്മാൻ പറയുന്നു.
Also Read- ആ ‘കണ്ണിറുക്കൽ’ തന്റെ ഐഡിയയെന്ന് പ്രിയ വാര്യർ; ഓർമക്കുറവിന് വലിയ ചന്ദനാദി ബെസ്റ്റെന്ന് ഒമർ ലുലു
advertisement
അയ്മാന്റെ വീഡിയോ നിമിഷനേരം കൊണ്ടാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. നിരവധി പേരാണ് കമന്റ് ബോക്സിൽ തങ്ങളുടെ അമ്പരപ്പ് പ്രകടിപ്പിക്കുന്നത്. ”ഇതൊന്നും നൈജീരിയയിൽ പരീക്ഷിക്കല്ലേ” എന്നാണ് ഒരാളുടെ കമന്റ്. ”ഈ നഗരത്തിലുള്ള എല്ലാവരും പണക്കാരാണ്. പിന്നെന്തിന് മോഷ്ടിക്കണം?” എന്നാണ് മറ്റൊരാളുടെ ചോദ്യം. ”അടുത്ത തവണ നിങ്ങൾ കീ ഇതുപോലെ പുറത്തുവെച്ച് പോകുമ്പോൾ റെക്കോർഡ് ചെയ്യാൻ ക്യാമറാമാനെ നിർത്തരുത്. ആരെങ്കിലും ആ കീ എടുത്ത് പോലീസിനെ വിളിക്കുമെന്ന് ഉറപ്പാണ്. ആരും കാർ മോഷ്ടിക്കില്ല. അത് നൂറു ശതമാനം ഉറപ്പാണ്. എന്നാൽ തീർച്ചയായും പോലീസിനെയോ അല്ലെങ്കിൽ ഏതെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥരെയോ ഈ വിവരം അറിയിക്കും”, എന്നാണ് മറ്റൊരാാളുടെ കമന്റ്.
advertisement
Also Read- പാണക്കാട് തങ്ങള് കുടുംബത്തിന്റെ സമ്മാനം; നഗരാരോഗ്യ കേന്ദ്രത്തിന് 15 സെന്റ് ഭൂമി സൗജന്യമായി നൽകി
എന്നാൽ ഈ വീഡിയോ കണ്ട് ചിലർ ചില സംശയങ്ങളും ചോദിക്കുന്നുണ്ട്. ”റോൾസ് റോയ്സ് കാറിനൊപ്പം ക്യാമറാമാനെയും പുറത്തു നിർത്തിയിരുന്നില്ലേ?” എന്നാണ് ഒരാളുടെ ചോദ്യം. ചിലർ തമാശരൂപേണയുള്ള കമന്റുകളും പങ്കുവെയ്ക്കുന്നുണ്ട്. ”റോൾസ് റോയ്സ് കാർ എല്ലാവർക്കും താങ്ങാനാകുന്നതല്ല. അടുത്ത തവണ എല്ലാവർക്കും പറ്റുന്ന ഒരു കാർ ഇങ്ങനെ വെച്ചിട്ടു പോകുക”, എന്നാണ് ഒരാളുടെ കമന്റ്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
June 07, 2023 1:20 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ദുബായ് ഇത്രയും സേയ്ഫോ? റോൾസ് റോയ്സ് കാറിന്റെ കീ പുറത്തു വെച്ചിട്ടും ആരും മോഷ്ടിച്ചില്ല; വൈറൽ വീഡിയോ


