രാത്രിയിൽ അമിത വിയർപ്പും കാലിൽ നീരും; ഈ ലക്ഷണങ്ങളുമായി ഡോക്ടറെ സമീപിച്ച രോ​ഗിക്ക് സംഭവിച്ചത്

Last Updated:

രോ​ഗ ലക്ഷണങ്ങളുമായി ആദ്യം ഒരു ഫിസിയോതെറാപ്പിസ്റ്റിനെയാണ് ഡെനെ ഫിർത്ത് കണ്ടത്

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
രാത്രിയിൽ അമിതമായ വിയർപ്പും കാലിൽ നീരും കാണപ്പെട്ടതിനെത്തുടർന്നാണ് 48 കാരനായ ഡെനെ ഫിർത്ത് 2019-ൽ ഡോക്ടറെ സമീപിച്ചത്. യുകെ സ്വദേശിയായ ഡെനെ ഭാര്യയ്ക്കും രണ്ട് കുട്ടികൾക്കുമൊപ്പാണ് താമസിച്ചിരുന്നത്. സൗത്ത് യോർക്ക്ഷെയർ പോലീസിൽ പ്രോപ്പർട്ടി ക്ലാർക്കായി ജോലി ചെയ്യുകയായിരുന്നു അദ്ദേഹം.
രോ​ഗ ലക്ഷണങ്ങളുമായി ആദ്യം ഒരു ഫിസിയോതെറാപ്പിസ്റ്റിനെയാണ് ഡെനെ ഫിർത്ത് കണ്ടത്. എന്നാൽ, ഇത് വെറും നിസാരമായ ലക്ഷണങ്ങൾ അല്ലെന്നും ഡെനെയ്ക്ക് അക്യൂട്ട് മൈലോയ്ഡ് ലുക്കീമിയ (acute myeloid leukemia) ഉണ്ടെന്നും ഫിസിയോതെറാപ്പിസ്റ്റ് പറഞ്ഞു. ഉടനെ തന്നെ ഡെനെയെ ഒരു ജനറൽ പ്രാക്ടീഷണറുടെ അടുത്തേക്ക് അയക്കുകയും ചെയ്തു.
“രോ​ഗം ചികിൽസിച്ചു ഭേദമാക്കാൻ സാധിക്കുമെന്നും ഭയക്കേണ്ട കാര്യമില്ലെന്നും ഫിസിയെതെറാപ്പിസ്റ്റ് പറഞ്ഞിരുന്നു. 2019 സെപ്‌റ്റംബർ 4-ന് ‍ ഹാലംഷെയർ ടീച്ചിംഗ് ഹോസ്പിറ്റലിൽ വെച്ച് ഡെനെയുടെ രക്തപരിശോധന നടത്തി. അദ്ദേഹത്തിന് അക്യൂട്ട് മൈലോയ്ഡ് ലുക്കീമിയ ഉണ്ടെന്ന് അവിടെ വെച്ച് സ്ഥിരീകരിച്ചു”, ഡെനെ ഫിർത്തിന്റെ ഭാര്യ ഡയാൻ പറഞ്ഞു. ഈ വാർത്ത പലരെയും ഞെട്ടിച്ചെങ്കിലും, തന്റെ രോ​ഗം ഭേദമാകുമെന്ന് ഡെനെയ്ക്ക് ഉറപ്പായിരുന്നു എന്നും ഡയാൻ പറയുന്നു.
advertisement
“ഡെനെ ആരോഗ്യവാനായിരുന്നു. അദ്ദേഹം ഞങ്ങളുടെ മകന്റെ ഫുട്ബോൾ ടീമിന്റെ പരിശീലകനായിരുന്നു. ഉള്ളിൽ വേദനയും ഭയവും ഉണ്ടായിരുന്നെങ്കിലും, രോ​ഗം സുഖപ്പെടുത്താൻ കഴിയുമെന്നു തന്നെ ഞങ്ങൾ പ്രതീക്ഷിച്ചു”, ഡയാൻ കൂട്ടിച്ചേർത്തു. അധികം താമസിക്കാതെ തന്നെ, ഡെനെയ്ക്ക് കീമോതെറാപ്പി ആരംഭിച്ചു. ഇതിനിടയിൽ, സ്റ്റെം സെൽ ട്രാൻസ്പ്ലാൻറിനായി, ഡയാൻ ഒരു ദാതാവിനെ തിരയുകയായിരുന്നു.
രോഗിയുടെ ശരീരത്തിലെ കാൻസർ കോശങ്ങൾ അഞ്ച് ശതമാനത്തിൽ താഴെ ആയാൽ മാത്രമേ സ്റ്റെം സെൽ ട്രാൻസ്പ്ലാന്റ് നടത്താൻ സാധിക്കുകയുള്ളൂ. ദാതാവിനെ ലഭിച്ചെങ്കിലും, ഡെനെയുടെ ശരീരത്തിൽ 40 ശതമാനത്തിലധികം കാൻസർ കോശങ്ങളുണ്ടെന്ന് കണ്ടെത്തി. അതായത്, സ്റ്റെം സെൽ ട്രാൻസ്പ്ലാൻറ് മുന്നോട്ട് പോകാൻ ഡെനെക്ക് സാധിച്ചില്ല. കീമോതെറാപ്പിയുടെ മൂന്ന് സ്റ്റേജുകൾ കഴിഞ്ഞെങ്കിലും, കാൻസർ കോശങ്ങൾ കൂടുതലായതിനാൽ ഡെനെയുടെ അതിജീവന സാധ്യതകൾ മങ്ങി. ഒടുവിൽ 2020 ജൂലൈ 9-ന്, 48-ാം വയസിൽ അദ്ദേഹം മരണത്തിന് കീഴടങ്ങി.
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
രാത്രിയിൽ അമിത വിയർപ്പും കാലിൽ നീരും; ഈ ലക്ഷണങ്ങളുമായി ഡോക്ടറെ സമീപിച്ച രോ​ഗിക്ക് സംഭവിച്ചത്
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement