സ്വന്തം ബീജം പിതാവിന്റെ ബീജവുമായി കലർത്തി കാമുകിയിൽ കുത്തിവച്ചു; കേസ് കോടതിയിൽ
- Published by:Arun krishna
- news18-malayalam
Last Updated:
യുകെയിൽ നിന്നാണ് ഇത്തരമൊരു വിചിത്രമായ സംഭവം പുറത്തുവരുന്നത്.
വന്ധ്യതാ പ്രശ്നം നേരിട്ടതിനെത്തുടർന്ന് സ്വന്തം ബീജത്തില്‍ പിതാവിന്റെ ബീജവും കലർത്തി യുവാവ് പങ്കാളിയിൽ കുത്തിവെച്ചതായി റിപ്പോർട്ട്. യുകെയിൽ നിന്നാണ് ഇത്തരമൊരു വിചിത്രമായ സംഭവം പുറത്തുവരുന്നത്. ഐവിഎഫ് ചികിത്സയ്ക്കായി ഏകദേശം 5 ലക്ഷത്തോളം രൂപ ചെലവ് വരുന്നതിനാൽ ദമ്പതികൾക്ക് ഇത് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. അതിനാലാണ് ദമ്പതികളും പിതാവും ചേർന്ന് ഇത്തരം ഒരു തീരുമാനത്തിലെത്തിയത് എന്നാണ് റിപ്പോർട്ട്. ഇതിലൂടെ ഇവർക്ക് ആരോഗ്യമുള്ള ഒരു ആൺകുഞ്ഞും ജനിച്ചു.
എന്നാൽ കുട്ടിക്ക് ഏകദേശം 5 വയസ്സായപ്പോഴാണ് സംഭവം കോടതിയിലെത്തിയിരിക്കുന്നത്. തുടർന്ന് കുട്ടി ജനിച്ചതുമായി ബന്ധപ്പെട്ട അസാധാരണമായ ഈ സാഹചര്യം കണക്കിലെടുത്ത് ആണ്‍കുട്ടിയുടെ പിതൃത്വം നിർണ്ണയിക്കാൻ ഡിഎൻഎ പരിശോധനയ്ക്ക് അനുമതി നല്‍കണമെന്ന് ബാണ്‍സ്ലേ കൗണ്‍സില്‍ ഷെഫീല്‍ഡിലെ ഹൈക്കോടതിയോട് ആവശ്യപ്പെട്ടു.
എന്നാൽ കൗൺസിലിനെ ഇത് ബാധിക്കുന്ന കാര്യമല്ല എന്ന് ചൂണ്ടിക്കാട്ടി വ്യാഴാഴ്ച ജസ്റ്റിസ് പൂൾ അധ്യക്ഷനായ ബെഞ്ച് ഡിഎൻഎ ടെസ്റ്റിനുള്ള ഇവരുടെ ആവശ്യം തള്ളി. കുട്ടിയുടെ മാതാപിതാക്കൾക്കോ മുത്തശ്ശനോ ഈ ആവശ്യമുണ്ടെങ്കിൽ ടെസ്റ്റ് നടത്താമെന്നും കോടതി വ്യക്തമാക്കി. കൂടാതെ ബീജം കലർത്തിയ കാര്യം എപ്പോഴും രഹസ്യമായി സൂക്ഷിക്കാനാണ് കുടുംബം ഉദ്ദേശിക്കുന്നതെന്നും കോടതി പറഞ്ഞു.
advertisement
" ഇക്കാര്യം പരിശോധിക്കാത്തത് കൊണ്ട് കുട്ടിയുടെ ജീവശാസ്ത്രപരമായ പിതൃത്വം അനിശ്ചിതത്വത്തിൽ തുടരുകയാണ്. തൻ്റെ മുത്തച്ഛനാണെന്ന് കരുതുന്നയാൾ കുട്ടിയുടെ പിതാവാകാനും പിതാവെന്ന് കരുതുന്നയാൾ കുട്ടിയുടെ അർദ്ധസഹോദരനാകാനുമുള്ള ശക്തമായ സാധ്യതയും ഇവിടെയുണ്ട്." കോടതി നിരീക്ഷിച്ചു.
കൂടാതെ പരിശോധനയിലൂടെ ഇക്കാര്യം അറിയുന്നത് കുട്ടിയിൽ വൈകാരികമായി പ്രശ്നങ്ങൾ സൃഷ്ടിക്കും എന്നും കോടതി പറഞ്ഞു. കുട്ടിയുടെ ജനനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇനി മാറ്റാൻ സാധിക്കാത്തതിനാൽ കൗൺസിൽ ഇപ്പോൾ ഈ വിഷയത്തിൽ ഇടപെടേണ്ട ആവശ്യമില്ലെന്നും കുടുംബത്തിന് ആവശ്യമെങ്കിൽ മാത്രം ഈ വിഷയം ചർച്ച ചെയ്യാമെന്നും ജസ്റ്റിസ് പൂൾ കൂട്ടിച്ചേർത്തു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
Feb 17, 2024 2:03 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
സ്വന്തം ബീജം പിതാവിന്റെ ബീജവുമായി കലർത്തി കാമുകിയിൽ കുത്തിവച്ചു; കേസ് കോടതിയിൽ








