90 കളിലെ ഡിവിഡി കട; ലോക്ക്ഡൗൺ കാലത്ത് തുടങ്ങിയ വിനോദം സൂപ്പർഹിറ്റ്

Last Updated:

ഭർത്താവ് ക്വാറന്റൈൻ കാലയളവിൽ ചെയ്ത കാര്യം ടിക്-ടോക്കിലൂടെ പങ്കു വച്ചിരിക്കുകയായാണ് ഒരു യുവതി.

കൊറോണ വൈറസ് മഹാമാരിയെ തുടർന്നുള്ള ലോക്ക്ഡൗൺ, ക്വാറന്റീൻ സമയങ്ങളിൽ നമ്മളിൽ പലർക്കും വീട്ടിലെ നാല് ചുവരുകൾക്കുള്ളിൽ ഒതുങ്ങി കൂടേണ്ടി വന്നു. എന്നാൽ ഈ സമയം വളരെ ഫലപ്രദമായി ഉപയോഗിച്ച നിരവധി പേരുണ്ട്. ചിലർ പാചക പരീക്ഷങ്ങൾ നടത്തി, മറ്റ് ചിലർ മേക്കപ്പിനും സ്കിൻ‌കെയറിനുമായി സമയം കണ്ടെത്തി. ചിലരാകട്ടെ വെറുതെ ഇരിക്കുന്ന സമയം അലങ്കാര വസ്തുക്കളും മറ്റും നിർമ്മിക്കാൻ തുടങ്ങി. താത്പര്യമുള്ള നിരവധി കാര്യങ്ങൾക്കായി സമയം ചിലവഴിക്കാൻ പലരും ശ്രമിച്ചു.
ഇത്തരത്തിൽ തന്റെ ഭർത്താവ് ക്വാറന്റൈൻ കാലയളവിൽ ചെയ്ത കാര്യം ടിക്-ടോക്കിലൂടെ പങ്കു വച്ചിരിക്കുകയായാണ് ഒരു യുവതി. ക്വാറന്റൈൻ സമയത്ത്, ഭർത്താവ് വീടിന്റെ ബേസ്മെന്റിൽ ഒരുക്കിയ റെന്റൽ സ്റ്റോറാണ് യുവതി വീഡിയോയിലൂടെ പുറത്തുവിട്ടിരിക്കുന്നത്. ഒരു ഗ്ലാസ് വാതിൽ തുറന്നാണ് യുവതി കടയ്ക്കുള്ളിലേയ്ക്ക് കടക്കുന്നത്.
നിരവധി വീഡിയോ ടേപ്പുകൾ (ഡിവിഡി, ബ്ലൂ-റേ) അലമാരയിൽ അടുക്കി വച്ചിട്ടുണ്ട്. വെറുതെ ഇരുന്ന് മുഷിയാതിരിക്കാനാണ് അദ്ദേഹം ഇങ്ങനെ ഒരു കാര്യം ആരംഭിച്ചത്.
മാത്രമല്ല അദ്ദേഹത്തിന് അൽപം ഭാഗ്യം കൂടി മഹാമാരി സമയത്ത് പ്രാദേശത്തെ ഡിവിഡി സ്റ്റോർ അടച്ചിരുന്നുവെന്നും ഭാര്യ വീഡിയോയിൽ പറയുന്നുണ്ട്. 90 കളിലെ അമേരിക്കയിലെ ഏറ്റവും ജനപ്രിയ വീഡിയോ-വാടക ശൃംഖലയായ ബ്ലോക്ക്ബസ്റ്റർ സ്റ്റോർ പുനഃസൃഷ്‌ടിക്കാനാണ് അദ്ദേഹം ശ്രമിച്ചതെന്നും ഭാര്യ പറയുന്നു.
advertisement
സിനിമാ പോസ്റ്ററുകളും മറ്റും ഷോപ്പിൽ ഒട്ടിച്ചിട്ടുണ്ട്. കൂടാതെ ക്യാഷ് കൌണ്ടറിൽ ഒരു ഫ്രിഡ്ജും കാൻഡി കൗണ്ടറും സ്ഥാപിച്ചിട്ടുണ്ട്. അടുത്ത മുറിയിൽ, പഴയ വിഎച്ച്എസ് ടേപ്പുകളുടെ ഒരു ശേഖരവും ഒരുക്കിയിട്ടുണ്ട്. വീഡിയോ യുവതി റെഡ്ഡിറ്റിലും ഷെയർ ചെയ്തു.
നെറ്റ്ഫ്ലിക്സും ആമസോൺ പ്രൈമും മറ്റും ഒറ്റ ക്ലിക്കിൽ നിങ്ങളുടെ മുമ്പിൽ സിനിമ എത്തിക്കുന്ന കാലത്തിന് മുമ്പ്, അതായത് 1980 കളിലും 90 കളിലും, വീഡിയോ കാസറ്റുകൾ വാടകയ്ക്ക് നൽകുന്ന കടകൾ എല്ലായിടങ്ങളിലും വ്യാപകമായിരുന്നു.
advertisement
അമേരിക്കൻ നഗരങ്ങളിലും ഇത്തരം കടകൾ ധാരാളമുണ്ടായിരുന്നു. ആളുകൾ കടകളിലെത്തി ടേപ്പ്, അല്ലെങ്കിൽ വിസിആർ വാടകയ്‌ക്കെടുത്ത് വീട്ടിലെ അവരുടെ വിസിആർ പ്ലെയറുകളിൽ ഇട്ടാണ് കണ്ടിരുന്നത്. സ്മാർട്ട്‌ഫോണുകളിൽ ഏറ്റവും പുതിയ റിലീസുകൾ കാണാൻ കഴിയുന്ന പുതിയ തലമുറയെ സംബന്ധിച്ചിടത്തോളം ഇത് ഒരു ശ്രമകരമായ കാര്യമാണെന്ന് തോന്നുമെങ്കിലും, ആ കാലഘട്ടത്തിൽ അത് വീട്ടിലിരുന്നുള്ള വിനോദ പരിപാടികളിലെ പ്രധാന ആകർഷണമായിരുന്നു.
advertisement
നെറ്റ്ഫ്ലിക്സ് ഡിവിഡി വിൽപനയും വാടകക്ക് കൊടുക്കുന്ന ബിസിനസ് രീതിയും ആയിരുന്നു ആദ്യം പിന്തുടർന്നിരുന്നത്. പിന്നീട് 2007 ൽ ഡിവിഡി ബ്ലൂ-റേ വാടക സേവനത്തോടൊപ്പം സ്ട്രീമിംഗ് സംവിധാനവും നെറ്റ്ഫ്ലിക്സ് അവതരിപ്പിച്ചു. 2010 ൽ കാനഡയിൽ സ്ട്രീമിംഗ് സംവിധാനം അവതരിപ്പിച്ച കമ്പനി 2016 ജനുവരിയോടെ 190 രാജ്യങ്ങളിലേക്ക് അവരുടെ സേവനം വ്യാപിപ്പിക്കുകയായിരുന്നു.
ലോക്ക്ഡൗൺ സമയത്ത് നിരവധി ആളുകൾ അവരുടെ കഴിവുകൾ പുറത്തെടുക്കാനും ഇഷ്ടപ്പെട്ട കാര്യങ്ങൾ ചെയ്യാനും സമയം കണ്ടെത്തിയിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
90 കളിലെ ഡിവിഡി കട; ലോക്ക്ഡൗൺ കാലത്ത് തുടങ്ങിയ വിനോദം സൂപ്പർഹിറ്റ്
Next Article
advertisement
ശബരിമല സ്വര്‍ണപ്പാളി; അധികസ്വര്‍ണം വിവാഹാവശ്യത്തിന് അനുമതി തേടി ഉണ്ണികൃഷ്ണന്‍ പോറ്റി ഇ-മെയിൽ‌ അയച്ചു
ശബരിമല സ്വര്‍ണപ്പാളി; അധികസ്വര്‍ണം വിവാഹാവശ്യത്തിന് അനുമതി തേടി ഉണ്ണികൃഷ്ണന്‍ പോറ്റി ഇ-മെയിൽ‌ അയച്ചു
  • 2019 ഡിസംബറിൽ ദേവസ്വം പ്രസിഡന്റിന് ഉണ്ണികൃഷ്ണൻ പോറ്റി അയച്ച ഇ-മെയിലുകൾ വിവാദമാകുന്നു.

  • ശബരിമല സ്വർണപ്പാളി കേസിൽ ഹൈക്കോടതി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.

  • സ്വർണപ്പാളി കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം വേണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

View All
advertisement