നെറ്റി ചുളിക്കണ്ട! ഓൺലൈനിൽ പുരുഷന്‍മാരുടെ അണ്ടര്‍ വെയര്‍ ഓര്‍ഡര്‍ ചെയ്തിട്ട് സ്ത്രീകളുടെ പാന്റീസ് കിട്ടിയാൽ പിന്നെ എന്ത് ചെയ്യും?
Last Updated:
ഇതോടെയാണ് യുവാവ് ഇക്കാര്യം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. അതുമാത്രമല്ല റീഫണ്ട് കിട്ടില്ലെന്ന് ബോധ്യമായതോടെ കിട്ടിയ പാന്റീസില്‍ ഒന്ന് ധരിച്ച ചിത്രവും യുവാവ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു.
ഓണ്‍ലൈനായി പുരുഷന്‍മാരുടെ അണ്ടര്‍ വെയര്‍ ഓര്‍ഡര്‍ ചെയ്ത യുവാവിന് ലഭിച്ചത് സ്ത്രീകളുടെ പാന്റീസ് എന്ന് റിപ്പോര്‍ട്ട്. ഹിമാചല്‍ പ്രദേശ് സ്വദേശിയായ യുവാവാണ് ക്വിക് കൊമേഴ്‌സ് കമ്പനിയായ ബ്ലിങ്കിറ്റില്‍ നിന്നും അണ്ടര്‍ വെയര്‍ ഓര്‍ഡര്‍ ചെയ്തത്. തനിക്ക് മുന്നിലെത്തിയ പാക്കറ്റ് തുറന്നപ്പോഴാണ് അതിനുള്ളില്‍ സ്ത്രീകളുടെ പാന്റീസ് ആണെന്ന് യുവാവിന് മനസിലായത്.
ഉടനെ തന്നെ ഇവ റിട്ടേണ്‍ ചെയ്യാന്‍ ശ്രമിച്ചെങ്കിലും നടന്നില്ലെന്ന് യുവാവ് പറഞ്ഞു. ഓര്‍ഡറിന് റീഫണ്ട് ലഭിക്കുമോ എന്നും യുവാവ് അന്വേഷിച്ചു. എന്നാല്‍ റീഫണ്ടും ലഭിക്കില്ലെന്ന് കമ്പനി സ്ഥിരീകരിച്ചു.
ഇതോടെയാണ് യുവാവ് ഇക്കാര്യം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. അതുമാത്രമല്ല റീഫണ്ട് കിട്ടില്ലെന്ന് ബോധ്യമായതോടെ കിട്ടിയ പാന്റീസില്‍ ഒന്ന് ധരിച്ച ചിത്രവും യുവാവ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. നിരവധി പേരാണ് യുവാവിന്റെ പോസ്റ്റ് ഏറ്റെടുത്ത് രംഗത്തെത്തിയത്.
'' ഹലോ ബ്ലിങ്കിറ്റ്. നിങ്ങള്‍ എന്താണ് കാണിച്ചത്? പുരുഷന്‍മാരുടെ ജോക്കി അണ്ടര്‍ വെയര്‍ ആണ് ഞാന്‍ ഓര്‍ഡര്‍ ചെയ്തത്. എന്നാല്‍ എനിക്ക് കിട്ടിയത് ഇതാണ്. ഇക്കാര്യം നിങ്ങളുടെ ഹെല്‍പ് ഡെസ്‌കില്‍ വിളിച്ച് അറിയിച്ചു. എന്നാല്‍ ഇതുവരെ റീഫണ്ടോ റിട്ടേണ്‍ ചെയ്യാനുള്ള സൗകര്യമോ ലഭിച്ചിട്ടില്ല,'' എന്നാണ് പ്രിയാന്‍ഷ് എന്ന യുവാവ് എക്‌സില്‍ പോസ്റ്റ് ചെയ്തത്.
advertisement
റീഫണ്ട് കിട്ടില്ലെന്ന് കമ്പനിയില്‍ നിന്ന് സ്ഥിരീകരണം ലഭിച്ചതായി പിന്നീട് യുവാവ് പറഞ്ഞു. ഇതോടെയാണ് കിട്ടിയ പാന്റീസിലൊന്ന് ധരിച്ചുള്ള ചിത്രം യുവാവ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്.
നിരവധി പേരാണ് യുവാവിന്റെ പോസ്റ്റിന് കമന്റുമായി എത്തിയത്. എന്തിനാണ് ബ്ലിങ്കിറ്റ് ഇത്ര ധൃതിയെന്ന് ഒരാള്‍ കമന്റ് ചെയ്തു. ബ്ലിങ്കിറ്റില്‍ വാങ്ങിയ സാധനങ്ങള്‍ റിട്ടേണ്‍ ചെയ്യാന്‍ വലിയ
ബുദ്ധിമുട്ടാണെന്ന് ചിലര്‍ കമന്റ് ചെയ്തു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Delhi
First Published :
September 09, 2024 11:30 AM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
നെറ്റി ചുളിക്കണ്ട! ഓൺലൈനിൽ പുരുഷന്‍മാരുടെ അണ്ടര്‍ വെയര്‍ ഓര്‍ഡര്‍ ചെയ്തിട്ട് സ്ത്രീകളുടെ പാന്റീസ് കിട്ടിയാൽ പിന്നെ എന്ത് ചെയ്യും?