advertisement

'വിവാഹം അടിയന്തര സാഹചര്യമല്ല': നിശ്ചയത്തിന് തൊട്ടുമുമ്പ് ജീവനക്കാരനോട് ജോലി ചെയ്യാൻ ബോസ്

Last Updated:

നിരവധി ആളുകളാണ് യുവാവിന്റെ റെഡ്ഡിറ്റ് പോസ്റ്റിന് താഴെ പ്രതികരണങ്ങളുമായെത്തിയത്.

News18
News18
തന്റെ വിവാഹനിശ്ചയത്തിന് തൊട്ടുമുമ്പ് മാനേജരിൽ നിന്ന് നേരിടേണ്ടി വന്ന കടുത്ത മാനസിക സമ്മർദ്ദത്തെക്കുറിച്ച് ഒരു ജീവനക്കാരൻ പങ്കുവെച്ച കുറിപ്പ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്. "വിവാഹം ഒരു അടിയന്തര സാഹചര്യമല്ല" എന്ന് മാനേജർ പറഞ്ഞതായും, നിശ്ചയത്തിന് തൊട്ടുമുമ്പ് പ്രയാസമേറിയ ഒരു പ്രോജക്റ്റ് തന്നെ ഏൽപ്പിച്ചതായും ഇദ്ദേഹം കുറിപ്പിൽ പറയുന്നു. ഓഫീസിൽ എല്ലാ കാര്യങ്ങളും അടിയന്തര പ്രാധാന്യമുള്ളതായാണ് പരിഗണിക്കുന്നത് എങ്കിലും കൃത്യമായ ആസൂത്രണമോ മാർഗ്ഗനിർദ്ദേശങ്ങളോ അവിടെയില്ല. നിരവധി മാനേജർമാർ പരസ്പരവിരുദ്ധമായ നിർദ്ദേശങ്ങൾ നൽകുന്നതായും ഉത്തരവാദിത്തങ്ങളിൽ നിന്ന് അവർ ഒഴിഞ്ഞുമാറുന്നതായും ജീവനക്കാരൻ കുറിപ്പിൽ ആരോപിക്കുന്നു.
റെഡ്ഡിറ്റിൽ പങ്കുവെച്ച കുറിപ്പിൽ തന്റെ ദുരനുഭവം യുവാവ് പങ്കുവച്ചതിങ്ങനെ: "ഒരു നരകതുല്യമായ പ്രോജക്റ്റിലാണ് ഞാൻ കുടുങ്ങിക്കിടക്കുന്നത്. കാര്യങ്ങൾ നടപ്പിലാക്കാൻ കഴിവില്ലാത്ത മാനേജർമാർ, ദിവസം മുഴുവൻ നീളുന്ന സൂം കോളുകൾ, ഓരോ മണിക്കൂറിലുമുള്ള അപ്‌ഡേറ്റുകൾ, വിശ്വാസമില്ലായ്മ ഇതാണ് അവിടുത്തെ അവസ്ഥ. രണ്ട് മാസം മുമ്പ് തന്നെ വിവാഹനിശ്ചയത്തെക്കുറിച്ച് അറിയിച്ചിരുന്നെങ്കിലും അതൊന്നും പരിഗണിക്കാതെ വാരാന്ത്യത്തിലും ജോലി ചെയ്യാൻ അവർ നിർബന്ധിക്കുന്നു. സീനിയർ പ്രോജക്ട് മാനേജർ മുഖത്തുനോക്കി പറഞ്ഞത് വിവാഹം ഒരു എമർജൻസി അല്ലെന്നാണ്. മാർച്ചിൽ ഈ പ്രോജക്റ്റിൽ നിന്ന് ഞാൻ ഒഴിവാകാനിരിക്കെയാണ് ഈ പീഡനം. വിവാഹം മാറ്റിവെക്കാനാവില്ല, ഈ സാഹചര്യം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് എനിക്കറിയില്ല."
advertisement
നിരവധി ആളുകളാണ് പോസ്റ്റിന് താഴെ പ്രതികരണങ്ങളുമായെത്തിയത്. കോർപ്പറേറ്റ് ലോകത്തെ ഇത്തരം വിഷലിപ്തമായ സംസ്കാരത്തെ തകർക്കുന്ന ജെൻ സിയെ അഭിനന്ദിച്ചുകൊണ്ട് കമന്റ് ചെയ്ത ഒരാൾ അഭിപ്രായപ്പെട്ടത്, അവധി നേരത്തെ അറിയിച്ചിട്ടും അത് നിയന്ത്രിക്കാൻ കഴിയാത്തത് മാനേജരുടെ കഴിവുകേടാണെന്നാണ്.
തന്റെ കമ്പനിയിൽ ഒരാൾ വിവാഹദിവസം പോലും ജോലി ചെയ്യേണ്ടി വന്നെന്നും അടുത്ത ദിവസം തന്നെ തിരികെ ജോലിക്കെത്തിയെന്നുമായിരുന്നു മറ്റൊരാളുടെ കമന്റ്. വിവാഹനിശ്ചയമാണെന്ന് അറിഞ്ഞപ്പോൾ ഉടൻ തന്നെ ഫോൺ കട്ട് ചെയ്ത് ആഘോഷിക്കാൻ പറഞ്ഞ നല്ലൊരു മാനേജരെക്കുറിച്ചും ഒരാൾ കമന്റ് ചെയ്തു.മുൻകൂട്ടി അറിയിച്ചിട്ടും അവധി നൽകാത്തത് മാനേജരുടെ പോരായ്മയാണെന്നും, ഇത്തരം കമ്പനികൾ ഹണിമൂണിനും അവധി നൽകാൻ മടിക്കുമെന്നും അതിനാൽ പുതിയൊരു ജോലി നോക്കുന്നതാണ് നല്ലതെന്നും പലരും യുവാവിനെ ഉപദേശിച്ചു.
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'വിവാഹം അടിയന്തര സാഹചര്യമല്ല': നിശ്ചയത്തിന് തൊട്ടുമുമ്പ് ജീവനക്കാരനോട് ജോലി ചെയ്യാൻ ബോസ്
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement