Meenakshi Dileep| എവിടെയോ ദീപിക പദുക്കോൺ ലുക്ക്; സാരിയിൽ തിളങ്ങി മീനാക്ഷി ദിലീപ്
- Published by:Sneha Reghu
- news18-malayalam
Last Updated:
സിംപിൾ ലുക്കിൽ മീനാക്ഷി അതീവ സുന്ദരിയാണെന്നാണ് കൂടുതൽ പേരും കമന്റ് ചെയ്തിരിക്കുന്നത്
സോഷ്യൽമീഡിയയിൽ സജീവമല്ലാത്ത താരപുത്രിയാണ് മീനാക്ഷി ദിലീപ് (Meenakshi Dileep). വല്ലപ്പോഴും ഡാൻസ് വീഡിയോയും ചിത്രങ്ങളുമായാണ് താരം സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടുന്നത്. മെഡിസിൻ പഠനം പൂർത്തിയാക്കിയ മീനാക്ഷി ഹൗസർജൻസി ചെയ്യുകയാണ്. പഠനത്തിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കുന്ന മീനാക്ഷിയുടെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.
സാരിയിൽ അതീവ സുന്ദരിയായ മീനാക്ഷിയെയാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്. സ്ലീവ്ലെസ് ബ്ലൗസും സാരിയുമാണ് മീനാക്ഷിയുടെ വേഷം. ബൺ സ്റ്റൈൽ ഹെയർസ്റ്റൈലിൽ മുല്ലപൂവും വച്ചിട്ടുണ്ട്. സിംപിൾ ലുക്കിൽ മീനാക്ഷി അതീവ സുന്ദരിയാണെന്നാണ് കൂടുതൽ പേരും കമന്റ് ചെയ്തിരിക്കുന്നത്.
കൂടാതെ, സാരിയിൽ കാണുമ്പോൾ എവിടെയോ ഒരു ദീപിക പദുക്കോൺ ലുക്കുണ്ടെന്നുമാണ് ആരാധകർ കമന്റ് ചെയ്യുന്നത്. സാരി ഉടുത്തിട്ടുള്ള പുതിയ റീൽ പങ്കുവച്ച് നിമിഷങ്ങൾക്കുള്ളിലാണ് നിരവധി പേർ കമന്റുകൾ രേഖപ്പെടുത്തിയത്.
advertisement
ഡാൻസിൽ മഞ്ജുവിനെ പോലെ തന്നെ താൽപ്പര്യമുള്ള മീനാക്ഷി ഇടയ്ക്ക് സമൂഹമാധ്യമങ്ങളിൽ തന്റെ ഡാൻസ് വീഡിയോകൾ പങ്കുവയ്ക്കാറുണ്ട്. സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍റെ പങ്കാളി അലീനയ്‌ക്കൊപ്പം നൃത്തം ചെയ്യുന്നതും ബാല്യകാല സുഹൃത്തും നാദിര്‍ഷയുടെ മകളുമായ ആയിഷയുടെ വിവാഹ സല്‍ക്കാരത്തിന് നമിത പ്രമോദിനൊപ്പം ചുവടുവച്ച വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
January 28, 2025 2:59 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
Meenakshi Dileep| എവിടെയോ ദീപിക പദുക്കോൺ ലുക്ക്; സാരിയിൽ തിളങ്ങി മീനാക്ഷി ദിലീപ്