Goat Long Ears | ചെവിയുടെ നീളം 46 സെന്റീമീറ്റര്‍; അത്ഭുതമായി ആട്ടിന്‍കുട്ടി
- Published by:Arun krishna
- news18-malayalam
Last Updated:
സിംബ അപൂര്‍വ്വ ഇനത്തില്‍പ്പെട്ട ആട്ടിൻകുട്ടിയാണ്. സിംബയുടെ നീളം കൂടിയ ചെവികള്‍ ഇതിനകം ലോക റെക്കോര്‍ഡ് സൃഷ്ടിച്ചിട്ടുണ്ടെന്നും ഉടമകളായ നരേജോയും യാസിറും പറഞ്ഞു.
46 സെന്റീമീറ്റര്‍ നീളമുള്ള ചെവിയുമായി ഒരു ആട്ടിന്‍കുട്ടി (baby goat). പാക്കിസ്ഥാനില്‍ നിന്നുള്ള സിംബ (simba) എന്ന ആട്ടിന്‍ കുട്ടിയാണ് ഇപ്പോള്‍ ഇന്റര്‍നെറ്റിലെ താരം. തുര്‍ക്കിയിലെ അനഡോലു ഏജന്‍സിയാണ് ട്വിറ്ററില്‍ സിംബയുടെ വീഡിയോ പങ്കുവെച്ചത്. സിംബയുടെ ഉടമ മുഹമ്മദ് ഹസന്‍ നരേജോയെയും വീഡിയോയില്‍ കാണിക്കുന്നുണ്ട്.
ജൂണ്‍ 4ന് പാക്കിസ്ഥാനിലെ (pakistan) സിന്ധ് പ്രവിശ്യയിലാണ് സിംബ ജനിച്ചത്. സിംബയുടെ ചെവികളുടെ നീളം എല്ലാവരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. വെളുത്ത നിറമാണ് ആട്ടിന്‍കുട്ടിക്ക്. അവളുടെ നീണ്ട ചെവികള്‍ തൂങ്ങിക്കിടക്കുന്നതു കാണാന്‍ ഒരു പ്രത്യേക ഭംഗിയാണ്. നരേജോയ്ക്കും ഇതൊരു അത്ഭുതമായിരുന്നു. വീഡിയോ പങ്കുവെച്ചതിനു പിന്നാലെ നിരവധി പേരാണ് കമന്റുകൾ രേഖപ്പെടുത്തി രംഗത്തെത്തിയത്.
വാര്‍ത്താ റിപ്പോര്‍ട്ടുകള്‍ പ്രകാരം, സിംബ നുബിയന്‍ (nubian) ഇനത്തില്‍പ്പെട്ട ആടാണ്. അവയ്ക്ക് നീളമുള്ള ചെവികളും ചെറിയ വാലും ആണ് ഉണ്ടാവുക. ഉയര്‍ന്ന ഗുണമേന്മയുള്ള പാല്‍ ആണ് നൂബിയന്‍ ആടുകള്‍ ചുരത്തുന്നത്. ഇതില്‍ ബട്ടര്‍ഫാറ്റ് വളരെ കൂടുതലായിരിക്കും. ഇതുപയോഗിച്ച് ഐസ്‌ക്രീം, തൈര്, ചീസ്, വെണ്ണ എന്നിവ ഉണ്ടാക്കാം.
advertisement
Baby goat “Simba” in Karachi, Pakistan has made a world record with its ears as long as 48 centimeters, very much longer than the normal size of ears.https://t.co/YM9lJZDNtw
📹: Yousuf Khan pic.twitter.com/z6kZnrbpwl
— Anadolu Images (@anadoluimages) June 17, 2022
സിംബ അപൂര്‍വ്വ ഇനത്തില്‍പ്പെട്ട ആട്ടിൻകുട്ടിയാണ്. സിംബയുടെ നീളം കൂടിയ ചെവികള്‍ ഇതിനകം ലോക റെക്കോര്‍ഡ് സൃഷ്ടിച്ചിട്ടുണ്ടെന്നും ഉടമകളായ നരേജോയും യാസിറും പറഞ്ഞു. പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലും ഇന്ത്യയുടെ ചില ഭാഗങ്ങളിലും സാധാരണയായി കണ്ടുവരുന്നത് കമോറി ഇനത്തില്‍പ്പെട്ട ആടുകളാണ്. അതിനാല്‍, സിംബ എല്ലാവര്‍ക്കും ഒരു അത്ഭുതമാണ്.
advertisement
അടുത്തിടെ ഗുജറാത്തിലെ സൊങ്കാന്ത താലൂക്കിലെ താപ്പി നദിയോട് ചേര്‍ന്നുള്ള സെല്‍ത്തിപാഡ എന്ന ഗ്രാമത്തില്‍ മനുഷ്യ മുഖവുമായി സാദൃശ്യമുള്ള ആട് ജനിച്ചിരുന്നു. 10 മിനിട്ട് മാത്രമാണ് ഈ ആട് ജീവിച്ചത്. പൂര്‍വ്വികരുടെ രണ്ടാം ജന്മമാണ് ഇത് എന്ന് വിശ്വസിച്ച ഗ്രാമീണര്‍ പൂജകള്‍ക്ക് ശേഷമാണ് ഈ ആടിനെ സംസ്‌ക്കരിച്ചത്. നാല് കാലുകളും ചെവിയും എല്ലാം ഈ ആടിന് ഉണ്ടായിരുന്നു എങ്കിലും ബാക്കി ശരീര ഭാഗങ്ങള്‍ മനുഷ്യനുമായി സാദൃശ്യമുള്ളതായിരുന്നു. മനുഷ്യനു സമാനമായ മുഖവും, നെറ്റിയും, താടിയും ആടിനുണ്ടായിരുന്നു. മാത്രമല്ല ശരീരത്തില്‍ വാലും ഇല്ലായിരുന്നു. മനുഷ്യ മുഖവുമായി സാദൃശ്യമുള്ള ആടിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലും വ്യാപകമായി പങ്കുവെയ്ക്കപ്പെട്ടിരുന്നു.
advertisement
രാജസ്ഥാനിലും ഇത്തരം ഒരു സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രായമായ മനുഷ്യന്റെ മുഖത്തോട് സമാനമായിരുന്നു ജനിച്ച ആടിന്റെ മുഖം. ഈ സംഭവവും വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. ദൈവത്തിന്റെ അവതാരമാണിത് എന്ന് പറഞ്ഞ് ഗ്രാമീണര്‍ ആടിനെ ആരാധിക്കാനും ആരംഭിച്ചിരുന്നു.രാജസ്ഥാനിലെ നിമോദിയയിലുള്ള മുകേഷ് പ്രജാപാപ് എന്ന കര്‍ഷകന്‍ ആയിരുന്നു ആടിന്റെ ഉടമ.
പശ്ചിമ ബംഗാളിലെ തന്നെ ബര്‍ദമാന്‍ ജില്ലയിലും രൂപമാറ്റം വന്ന പശുക്കുട്ടിയുടെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതിനേയും ഗ്രാമവാസികള്‍ പൂജിച്ചിരുന്നു. എന്നാല്‍ കഷ്ടിച്ച് നാല് മാസം മാത്രമായിരുന്നു പശുക്കുട്ടിയുടെ ആയുസ്സ്. സമൂഹമാധ്യമങ്ങളില്‍ ഇതും വലിയ ചര്‍ച്ചയായി മാറിയിരുന്നു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 30, 2022 1:57 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
Goat Long Ears | ചെവിയുടെ നീളം 46 സെന്റീമീറ്റര്‍; അത്ഭുതമായി ആട്ടിന്‍കുട്ടി