അമ്പട ദന്ത ഡോക്ടറേ; നിങ്ങൾ 25 കോടി സമ്പാദിച്ചത് ഇത്തരം പല്ലുകൾ മോഷ്ടിച്ചാണോ ?
- Published by:Sarika KP
- news18-malayalam
Last Updated:
കഴിഞ്ഞ പത്ത് വര്‍ഷത്തനിടെ 100ലധികം തവണ ആശുപത്രിയില്‍ നിന്ന് ഉപയോഗിച്ച വെള്ളി പല്ലുകള്‍ മോഷ്ടിച്ചതായി ഇയാള്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.
ആശുപത്രിയിൽ നിന്ന് വെള്ളിയില്‍ തീര്‍ത്ത പല്ലുകള്‍ മോഷ്ടിച്ച കുറ്റത്തിന് ജപ്പാനില്‍ 38കാരനായ ദന്ത ഡോക്ടർ അറസ്റ്റിൽ. ഫുകുവോക്ക സിറ്റിയില്‍ സ്ഥിതി ചെയ്യുന്ന ക്യുഷു യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ നിന്ന് വെള്ളി പല്ല് മോഷ്ടിച്ചുവെന്ന സംശയത്തെ തുടര്‍ന്നാണ് ഡോക്ടറെ പോലീസ് അറസ്റ്റ് ചെയ്തത്. മോഷ്ടിക്കുന്ന പല്ലുകള്‍ വിറ്റ് ഇയാള്‍ പണമാക്കി മാറ്റുന്നത് പതിവായിരുന്നുവെന്ന് ജപ്പാന്‍ ന്യൂസ് റിപ്പോര്‍ട്ടു ചെയ്തു. അറസ്റ്റിലായ ഡോക്ടറുടെ പേരു വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ പത്ത് വര്‍ഷത്തനിടെ 100ലധികം തവണ ആശുപത്രിയില്‍ നിന്ന് ഉപയോഗിച്ച വെള്ളി പല്ലുകള്‍ മോഷ്ടിച്ചതായി ഇയാള്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. ഇതിലൂടെ 25 കോടിയിലധികം രൂപയാണ് ഇയാള്‍ സമ്പാദിച്ചത്. പ്രതി നേരത്തെ ആശുപത്രിയില്‍ ജോലി ചെയ്തിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. പരിശീലന ആവശ്യങ്ങള്‍ക്കായി തന്റെ ഐഡി കാര്‍ഡ് ഉപയോഗിച്ച് ആശുപ്ത്രിയില്‍ സ്വതന്ത്രമായി പ്രവേശിക്കാനും പുറത്തുപോകാനും അനുവദിക്കണമെന്ന് ആശുപത്രി അധികൃതരോട് ഇയാള്‍ ആവശ്യപ്പെട്ടിരുന്നു.
പല്ലുകള്‍ ഉപയോഗ ശൂന്യമായിരുന്നതിനാല്‍ ഈ മോഷണങ്ങള്‍ ആശുപത്രി അധികൃതർ ശ്രദ്ധിച്ചിരുന്നില്ല. 2023 ഓഗസ്റ്റ് 13-ന് ഇതേ ആശുപത്രിയില്‍ നിന്ന് ഉപയോഗിക്കാത്ത വെള്ളിപ്പല്ല്(2.5 ഗ്രാം ഭാരമുള്ളത്) മോഷ്ടിച്ചുവെന്ന സംശയത്തെതുടര്‍ന്ന് ഏപ്രില്‍ 2ന് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. പുതിയ പല്ല് നഷ്ടപ്പെട്ടത് ആശുപത്രി അധികൃതര്‍ ശ്രദ്ധിക്കുകയായിരുന്നു. ഉപയോഗിച്ച പല്ലുകള്‍ നീക്കം ചെയ്യുന്നതിന് രോഗികളെ ക്ലിനിക്കിലേക്ക് വിടുകയാണ് പതിവ്. രോഗിയില്‍ നിന്ന് നീക്കം ചെയ്ത പല്ലുകള്‍ പലപ്പോഴും റീസൈക്ലിംഗ് കമ്പനികള്‍ക്ക് വില്‍ക്കുന്നുണ്ടെങ്കിലും അവ പ്രത്യേകം ശ്രദ്ധയോടെ സൂക്ഷിക്കാറില്ല.
advertisement
ഉപയോഗിച്ച വെള്ളിപ്പല്ലുകള്‍ക്ക് മൂല്യം അധികമുണ്ട്. കരുത്തും ഈടും വര്‍ധിപ്പിക്കാന്‍ വില കൂടിയ സ്വര്‍ണവും പലേഡിയവും ചേര്‍ത്താണ് വെള്ളിപ്പല്ലുകള്‍ നിര്‍മിക്കുന്നത്. സ്മാര്‍ട്ട്‌ഫോണുകളില്‍ ഉപയോഗിക്കുന്ന അപൂര്‍വ ലോഹമാണ് പലേഡിയം. വെള്ളിപ്പല്ലുകളില്‍ സാധാരണ 40 മുതല്‍ 50 ശതമാനം വരെ വെള്ളി, 12 ശതമാനം സ്വര്‍ണം, 20 ശതമാനം പലേഡിയം എന്നിവയാണ് ചേര്‍ക്കുന്നത്.
ജപ്പാനില്‍ വെള്ളിയുടെ വിപണി വില ഗ്രാമിന് 81.07 രൂപയാണ്. സ്വര്‍ണം, വെള്ളി, പല്ലേഡിയം എന്ന ചേര്‍ത്തുണ്ടാക്കുന്ന ലോഹക്കൂട്ടിന്റെ വില വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. ആരോഗ്യ, തൊഴില്‍ ക്ഷേമ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 2010 ഏപ്രിലില്‍ വെള്ളിപ്പല്ലുകള്‍ നിര്‍മിക്കുന്ന ലോഹക്കൂട്ടിന് ഗ്രാമിന് 334.52 രൂപയായിരുന്നു വില. 2022 ജൂലൈയില്‍ ഇത് 2008.46 ആയി ഉയര്‍ന്നു. ഈ വര്‍ഷം ഏപ്രിലില്‍ ഇത് 1572.71 രൂപയായിരുന്നു. റഷ്യയുടെ യുക്രൈാന്‍ അധിനിവേശം മൂലം ജപ്പാന്‍ കറന്‍സിയായ യെന്‍ ദുര്‍ബലമായതും വിതരണത്തില്‍ നേരിടുന്ന ക്ഷാമവുമാണ് ഇതിന് കാരണം. പലേഡിയത്തിന്റെ പ്രധാന ഉത്പാദകരാണ് റഷ്യ.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
May 07, 2024 10:04 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
അമ്പട ദന്ത ഡോക്ടറേ; നിങ്ങൾ 25 കോടി സമ്പാദിച്ചത് ഇത്തരം പല്ലുകൾ മോഷ്ടിച്ചാണോ ?