Bigg Boss OTT 2| ബിഗ് ബോസ് ഒടിടിയിൽ സണ്ണി ലിയോണിക്കൊപ്പം മിയ ഖലീഫയും?
- Published by:Naseeba TC
- news18-malayalam
Last Updated:
സൽമാൻ ഖാൻ അവതാരകനായ ബിഗ് ബോസ് ഒടിടി സീസൺ 2 ൽ സണ്ണി ലിയോണിയും മിയ ഖലീഫയും
ബിഗ് ബോസ് ആരാധകർക്ക് ഇതാ ഒരു സന്തോഷവാർത്ത. സൽമാൻ ഖാൻ അവതാരകനായി എത്തുന്ന ബിഗ്ബോസ് ഒടിടി രണ്ടാം സീസണിൽ മുൻ പോൺ താരം മിയ ഖലീഫയും എത്തുന്നു. നേരത്തേ. സണ്ണി ലിയോണി ഷോയിൽ ഭാഗമാകുമെന്ന് നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു.
ഇതിനു പിന്നാലെയാണ് മിയ ഖലീഫയുടെ പേരും ഉയർന്നു കേൾക്കുന്നത്. ഷോയിൽ വൈൽഡ് കാർഡ് എൻട്രിയായിട്ടായിരിക്കും മിയ ഖലീഫ എത്തുക എന്നാണ് റിപ്പോർട്ടുകൾ. ശിൽപ ഷെട്ടിയുടെ ഭർത്താവ് കരൺ കുന്ദ്ര, മിയ ഖലീഫ എന്നിവരെ അണിയറ പ്രവർത്തകർ സമീപിച്ചതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ടിൽ പറയുന്നു.
സണ്ണി ലിയോണി വീണ്ടും ബിഗ്ബോസിൽ എത്തുന്നുവെന്ന വാർത്ത ആവേശത്തോടെയാണ് ആരാധകർ സ്വീകരിച്ചത്. അതിനിടയിലാണ് മിയ ഖലീഫയുടെ പേരും ഉയർന്നു കേൾക്കുന്നത്. അതേസമയം, മിയ ഖലീഫ ഷോയിൽ പങ്കെടുക്കുമെന്ന വാർത്തയിൽ ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഇതുവരെ വന്നിട്ടില്ല.
advertisement
പതിമൂന്ന് മത്സരാർത്ഥികളാണ് ഷോയിൽ പങ്കെടുക്കുക. ഫലക് നാസ്, അവിനാഷ് സച്ച്‌ദേവ്, ആകാൻക്ഷ പുരി, നവാസുദ്ദീൻ സിദ്ദിഖിയുടെ മുൻ ഭാര്യ ആലിയ സിദ്ദിഖി, ജിയ ശങ്കർ, ബേബിക ധുർവെ, മനീഷ റാണി, പാലക് പുർസ്വാനി തുടങ്ങിയവരാണ് മത്സരാർത്ഥികളുടെ ലിസ്റ്റിൽ ഉള്ളത്.
ജൂൺ 17 നാണ് ബിഗ് ബോസ് OTT സീസൺ 2 ആരംഭിക്കുന്നത്. ജിയോ സിനിമയിലും വൂട്ട് സെലക്ടിലും ഷോ കാണാം.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Mumbai,Maharashtra
First Published :
June 16, 2023 9:28 PM IST