HOME /NEWS /Buzz / ചിന്താ ജെറോമിന്‍റെ കാർ പൂഴിമണലിൽ താഴ്ന്നു; ശ്രമകരമായി പുറത്തെടുത്ത് മന്ത്രി സജി ചെറിയാൻ

ചിന്താ ജെറോമിന്‍റെ കാർ പൂഴിമണലിൽ താഴ്ന്നു; ശ്രമകരമായി പുറത്തെടുത്ത് മന്ത്രി സജി ചെറിയാൻ

ഡ്രൈവിങ് സീറ്റിലേക്ക് കയറിയ സജി ചെറിയാൻ പതുക്കെ വാഹനം റിവേഴ്സ് ഗിയറിലാക്കി പിന്നിലേക്ക് എടുത്തു

ഡ്രൈവിങ് സീറ്റിലേക്ക് കയറിയ സജി ചെറിയാൻ പതുക്കെ വാഹനം റിവേഴ്സ് ഗിയറിലാക്കി പിന്നിലേക്ക് എടുത്തു

ഡ്രൈവിങ് സീറ്റിലേക്ക് കയറിയ സജി ചെറിയാൻ പതുക്കെ വാഹനം റിവേഴ്സ് ഗിയറിലാക്കി പിന്നിലേക്ക് എടുത്തു

  • News18 Malayalam
  • 1-MIN READ
  • Last Updated :
  • Thiruvananthapuram [Trivandrum]
  • Share this:

    തിരുവനന്തപുരം: മന്ത്രിയായതോടെ ഔദ്യോഗിക വാഹനത്തിൽ യാത്ര പിൻസീറ്റിലേക്ക് മാറ്റിയെങ്കിലും ഒന്നാന്തരം ഡ്രൈവറാണ് സജി ചെറിയാൻ. ഫിഷറീസ് സാംസ്ക്കാരിക യുവജനക്ഷേമവകുപ്പ് മന്ത്രിയായ സജി ചെറിയാൻ കഴിഞ്ഞ ദിവസം വീണ്ടുമൊരിക്കൽക്കൂടി വളയം പിടിച്ചു. ഇത്തവണ ഒരു രക്ഷകന്‍റെ റോളായിരുന്നു അദ്ദേഹത്തിന്.

    സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന തീരസദസ് പരിപാടി കഴിഞ്ഞു മടങ്ങുകയായിരുന്നു മന്ത്രി സജി ചെറിയാൻ. ഈ സമയം ചെറിയവെട്ടുകാട് വെച്ച് യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോമിന്റെ ഔദ്യോഗിക വാഹനം പൂഴിമണലിൽ താഴ്ന്നുപോയത് കണ്ടത്. ഉടൻ തന്നെ മന്ത്രി സജി ചെറിയാൻ അവിടേക്ക് വരികയും പൂഴിമണലിൽ താഴ്ന്ന ചിന്തയുടെ കാർ പുറത്തെടുക്കാൻ സഹായിക്കുകയുമായിരുന്നു.

    ഡ്രൈവിങ് സീറ്റിലേക്ക് കയറിയ സജി ചെറിയാൻ പതുക്കെ വാഹനം റിവേഴ്സ് ഗിയറിലാക്കി പിന്നിലേക്ക് എടുത്തു. ഈ സമയം ഒപ്പമുണ്ടായിരുന്നവർ കാർ പിന്നിലേക്ക് തള്ളിക്കൊടുക്കുകയും ചെയ്തു. പിന്നീട് കാർ ശ്രമകരമായി വലത്തേക്ക് വളച്ച് പൂഴിയിൽനിന്ന് പുറത്തേക്ക് ഓടിച്ചുമാറ്റുകയായിരുന്നു. അൽപ്പസമയത്തെ ശ്രമകരമായ ദൌത്യത്തിനൊടുവിലാണ് പൂഴിമണലിൽ താഴ്ന്ന കാർ അവിടെനിന്ന് മാറ്റാൻ സജി ചെറിയാന് സാധിച്ചത്.

    ഇതിന്‍റെ വീഡിയോ സജി ചെറിയാൻ തന്നെ ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. അതിന് അദ്ദേഹം നൽകിയ ക്യാപ്ഷൻ ഇങ്ങനെയാണ്, ‘തീരസദസ്സ് കഴിഞ്ഞു മടങ്ങുന്ന വഴിയാണ് ചെറിയവെട്ടുകാട് വെച്ച് സ: ചിന്ത ജെറോമിന്റെ വണ്ടി പൂഴിമണലിൽ താഴ്ന്നുപോയത് കണ്ടത്. ഒന്നും നോക്കിയില്ല, പഴയ ഡ്രൈവിങ് സ്‌കിൽ ഒക്കെ പുറത്തെടുത്തു…’

    ഏതായാലും ഫേസ്ബുക്കിൽ സജി ചെറിയാൻ പങ്കുവെച്ച വീഡിയോ ഇതിനോടകം ഹിറ്റായി കഴിഞ്ഞു. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്‍റുകളുമായി എത്തുന്നത്. രസകരമായ കമന്‍റുകളാണ് വരുന്നത്. ആയിരകണക്കിന് പേർ വീഡിയോ ലൈക് ചെയ്തിട്ടുണ്ട്.

    First published:

    Tags: Chintha Jerome, Saji cheriyan