എടാ മോനേ... ഐ ലവ് യൂ...! ഫാസിലിൻ്റെ ശിഷ്യനും മകനും ഒരേ ഫ്രെയ്മിൽ

Last Updated:

മോഹന്‍ലാലിന് ഫഹദ് ഉമ്മ നൽകുന്ന ചിത്രമാണ്. ഇരുവരും ഒന്നിച്ചുള്ള അപൂർവ്വ നിമിഷത്തിന്റെ ചിത്രം

നടൻ മോഹന്‍ലാൽ പങ്കുവെച്ച ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. നടൻ ഫഹദിനൊപ്പമുള്ള ചിത്രമാണ് താരം പങ്കുവെച്ചത്. മോഹന്‍ലാലിന് ഫഹദ് ഉമ്മ നൽകുന്ന ചിത്രമാണ്. ഇരുവരും ഒന്നിച്ചുള്ള അപൂർവ്വ നിമിഷത്തിന്റെ ചിത്രം ആരാധകരും ഏറ്റെടുത്തു. തന്റെ ഫേസ്ബുക്കിലൂടെ മോഹൻലാലാണ് ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്.
പങ്കുവെച്ച് മിനിറ്റുകൾക്കുളളിൽ തന്നെ ഫോട്ടോ ആരാധകർ ഏറ്റെടുത്തു. ലാലേട്ടനെ അഭ്രപാളിയിൽ എത്തിച്ചയാളുടെ മകൻ, എന്റെ ഏട്ടനും എന്റെ ഇക്കയും, എടാ മോനെ പൊളിച്ചൂട്ടോ, രണ്ടു പേരോടും ഒത്തിരി ഇഷ്ടം, ജനറേഷൻ ഗ്യാപ്പ് ഇല്ലാതെ, മലയാള സിനിമയിൽ എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട രണ്ടുപേർ എന്നിങ്ങനെ ആരാധകർ ചിത്രത്തിന് താഴെ കമ്മന്റു കൊണ്ട് നിറയ്ക്കുകയാണ്.
മോഹന്‍ലാലിനെ മലയാള സിനിമയിലേക്ക് കൊണ്ടുവന്നത് സംവിധായകൻ ഫാസിലാണ്. അദ്ദേഹം സംവിധാനം ചെയ്ത മഞ്ഞിൽ വിരിഞ്ഞ പൂക്കളാണ് മോഹൻ ലാലിന്റെ ആദ്യം ചിത്രം. തന്നെ സിനിമയുടെ ലോകത്തേക്ക് കൊണ്ടുവന്ന വ്യക്തിയുടെ മകനെ പുണർന്ന് നിൽക്കുന്നുന്ന മോഹൻലാൽ എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. 1980ൽ റിലീസ് ചെയ്ത ചിത്രമാണ് മഞ്ഞിൽ വിരിഞ്ഞ പൂക്കള്‍. ശങ്കർ നായകനായ ചിത്രത്തില്‍ പൂർണിമ ഭാഗ്യരാജ്, പ്രതാപ് ചന്ദ്രൻ എന്നിവരും അഭിനയിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
എടാ മോനേ... ഐ ലവ് യൂ...! ഫാസിലിൻ്റെ ശിഷ്യനും മകനും ഒരേ ഫ്രെയ്മിൽ
Next Article
advertisement
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
  • പിടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്

  • പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു

View All
advertisement