Mohanlal | ജോർജ് സാറിൻ്റെ പണി എങ്ങനെ? ആരും കൊതിച്ചുപോകുന്ന ഭാവത്തിൽ മോഹൻലാൽ

Last Updated:

മോഹൻലാൽ ഏത് വേഷവും മികച്ചതാക്കി മാറ്റുമെന്നാണ് ആരാധകർ ഒന്നടങ്കം പറയുന്നത്

News18
News18
മോഹൻലാലും പ്രകാശ്വർമയുമാണ് ഇപ്പോൾ സോഷ്യൽമീഡിയയിലെ ട്രെൻഡിങ്. പ്രകാശ്‌ വർമയുടെ പുതിയ പരസ്യചിത്രമാണ് ഇതിന് കാരണം. വിൻസ്മേര ജുവൽസിന്റെ പരസ്യത്തിനുവേണ്ടിയാണ് ഇരുവരും ഒന്നിച്ചത്. സ്ത്രൈണ ഭാവത്തിൽ മോഹൻലാൽ എത്തിയ ഈ പരസ്യം നിമിഷ നേരം കൊണ്ടാണ് പ്രേക്ഷകർ‌ ഏറ്റെടുത്തത്.
സ്ത്രൈണ ഭാവത്തിലാണ് മോഹൻലാൽ പരസ്യത്തിന്റെ അവസാനഭാ​ഗത്തുള്ളത്. ഈ ഭാ​ഗത്തിനാണ് ഏറ്റവും അധികം കയ്യടികൾ കിട്ടിയിരിക്കുന്നത്. ഇദ്ദേഹം ഏത് വേഷത്തിൽ വന്നാലും അത് മികച്ചതാക്കി മാറ്റും എന്നാണ് ആരാധകർ പറയുന്നത്. അതുപോലെ പ്രകാശ് വർമയുടെ സംവിധാനത്തിനും കോൺസെപ്റ്റിനും മികച്ച പ്രശംസയും ലഭിക്കുന്നുണ്ട്.
പരസ്യവീഡിയോ മോഹൻലാലും ഫെയ്സ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്. നിർവാണ ഫിലിംസിന്റെയും വിൻസ്മേര ജുവൽസിന്റെയും സംവിധായകൻ പ്രകാശ് വർമ്മയുമായുള്ള രസകരമായ ഒരു പരസ്യം. വിൻസ്മേര ജുവൽസിന് നടൻ ആസംസകളും അറിയിച്ചിട്ടുണ്ട്. 'ആരും കൊതിച്ചുപോകും' എന്ന ക്യാപ്ഷനോടെയാണ് പരസ്യം അവസാനിക്കുന്നത്.
advertisement
അതേസമയം, ജോർജ് സാറിനെയും ബെൻസിനെയും വീണ്ടും കണ്ടത്തിലുള്ള ആവേശവും ആരാധകർ കമന്റായി രേഖപ്പെടുത്തുന്നുണ്ട്. ജോർജ് സാറിന്റെ പണി കൊള്ളാമെന്നാണ് ആരാധകർ ഒന്നടങ്കം പറയുന്നത്. ഇരുവരെയും പ്രശംസിച്ച് നിരവധി കമന്റുകൾ നിറയുന്നുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
Mohanlal | ജോർജ് സാറിൻ്റെ പണി എങ്ങനെ? ആരും കൊതിച്ചുപോകുന്ന ഭാവത്തിൽ മോഹൻലാൽ
Next Article
advertisement
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി;  ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി; ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
  • * ട്രംപിന്റെ 20 ഇന സമാധാന പദ്ധതി ഗാസ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

  • * ഹമാസ് ബന്ദികളായ ഇസ്രായേലികളെ 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കണമെന്ന് പദ്ധതിയിൽ പറയുന്നു.

  • * ഗാസയുടെ ഭരണം ഹമാസിന് ഇല്ലാതെ, പ്രഫഷണൽ പാലസ്തീൻ സമിതിക്ക് കൈമാറും.

View All
advertisement