ക്ഷീണം കൊണ്ട് മാറിപ്പോയതല്ലേ; കുഞ്ഞിന് പകരം സുഹൃത്തിന് നേരെ പാൽക്കുപ്പി പിടിച്ച് അമ്മ
- Published by:meera_57
- news18-malayalam
Last Updated:
ശരിയായ വിശ്രമത്തിന്റെ അഭാവം രസകരമായ ചില കാര്യങ്ങളിലേക്കും നയിക്കാം. അത്തരമൊരു നിമിഷം ഇതാ
അമ്മയാകുന്നത് മനോഹരമായ അനുഭവമാണ്. പക്ഷേ അത് ആരോഗ്യത്തെ സംബന്ധിച്ച് ക്ഷീണിപ്പിക്കുന്നതുമാണ്. ഉറക്കമില്ലാത്ത രാത്രികൾ, പലതരം ഭക്ഷണക്രമങ്ങൾ, വീട് കൈകാര്യം ചെയ്യുന്നതിന്റെ സമ്മർദ്ദം എന്നിവയ്ക്കിടയിൽ, അമ്മമാർ പലപ്പോഴും വളരെ കുറച്ച് ഊർജ്ജം മാത്രം ഉപയോഗിച്ച് എല്ലാത്തിനുമിടയിലൂടെ ഓടിയെത്തുന്നത് കാണാറില്ലേ? ശരിയായ വിശ്രമത്തിന്റെ അഭാവം രസകരമായ ചില കാര്യങ്ങളിലേക്കും നയിക്കാം. അത്തരമൊരു നിമിഷം ഇപ്പോൾ ഓൺലൈനിൽ വൈറലായി മാറിയിരിക്കുന്നു.
രസകരമായ സംഭവത്തിൽ, ക്ഷീണിതയായ ഒരമ്മ തന്റെ കുഞ്ഞിന്റെ കുപ്പിയിൽ നിന്ന് തെറ്റിദ്ധരിച്ച് ഭക്ഷണം നൽകിയത് അവരുടെ സുഹൃത്തിന്. ഈ സംഭവം ഇരുവരെയും കുടുകുടെ ചിരിപ്പിച്ചു. ഈ ഒരു സംഭവം സമ്മർദ്ദകരമായ ഒരു ദിവസത്തെ സന്തോഷത്തിന്റെ നിമിഷമാക്കി മാറ്റി. സെപ്റ്റംബർ 1ന് പങ്കിട്ട വീഡിയോ ഇതിനകം നാല് ലക്ഷത്തിലധികം വ്യൂസ് നേടി സോഷ്യൽ മീഡിയയിൽ വൈറലായി.
കുഞ്ഞിനെ താങ്ങിപ്പിടിച്ചിരിക്കുന്ന സുഹൃത്തും, ക്ഷീണിതയായ അമ്മ മറ്റൊരു ജോലിയിൽ ഏർപ്പെടാൻ ശ്രമിക്കുന്നിടത്തുമാണ് ക്ലിപ്പ് ആരംഭിക്കുന്നത്. കുഞ്ഞിന്റെ കുപ്പി വെള്ളത്തിനായി കൈനീട്ടുന്നതിന് മുമ്പ് അവർ ഒരു മൂലയിലേക്ക് ഒരു കസേര നീക്കിയിടുന്നത് കാണാം. അവർ തന്റെ സുഹൃത്തിന്റെ അടുത്തേക്ക് നടന്ന്, കുട്ടിക്ക് വെള്ളക്കുപ്പി നൽകുന്നതിനുപകരം, സുഹൃത്തിന്റെ വായുടെ അടുത്തേക്ക് വയ്ക്കുന്നു.
advertisement
advertisement
ഒരു നിമിഷം, ഇരുവരും പൂർണ്ണമായും ഞെട്ടിപ്പോയതായി തോന്നുന്നു. പിന്നെ, കണ്ണിമവെട്ടുന്ന സമയത്തിനുള്ളിൽ, അവർ പൊട്ടിച്ചിരിച്ചു. സ്വയം നിയന്ത്രിക്കാൻ കഴിയാത്ത അമ്മ, പറ്റിയ അബദ്ധം ഓർത്ത് ചിരിച്ചുകൊണ്ട് തറയിൽ വീഴുന്നു. കുട്ടിയെ ചേർത്തുപിടിച്ചുകൊണ്ട്, സുഹൃത്തും കൂടെ ചിരിക്കുന്നു. ഇത് മുഴുവൻ രംഗവും കൂടുതൽ രസകരമാക്കി മാറ്റി.
വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുകയും പെട്ടെന്ന് ശ്രദ്ധ ആകർഷിക്കുകയും, ചുരുങ്ങിയ സമയത്തിനുള്ളിൽ 4 ലക്ഷത്തിലധികം വ്യൂസ് നേടുകയും ചെയ്തു. ആളുകൾ പല തരത്തിലെ അനുഭവങ്ങൾ കൊണ്ട് അഭിപ്രായങ്ങൾ രേഖപ്പെടുത്തി.
advertisement
Summary: A video had gone viral where an exhausted mom can be seen feeding her friend instead of the baby. The clip has surfaced on Instagram
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
September 03, 2025 6:19 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ക്ഷീണം കൊണ്ട് മാറിപ്പോയതല്ലേ; കുഞ്ഞിന് പകരം സുഹൃത്തിന് നേരെ പാൽക്കുപ്പി പിടിച്ച് അമ്മ