ഒത്തുപിടിച്ചാൽ മലയും പോരും! തലകീഴായി മറിഞ്ഞ കാ‍ർ നാട്ടുകാരും പോലീസും ചേ‍‍ർന്ന് നി‍വ‍ർത്തി

Last Updated:

12ഓളം പേർ ഒന്നിച്ചാണ് മറിഞ്ഞ ഫോർഡ് ഇക്കോസ്‌പോർട്ട് കാ‍ർ നിവ‍‍ർത്തുന്നത്

Image Credits: Instagram/@manav.manglani
Image Credits: Instagram/@manav.manglani
തെക്കൻ മുംബൈയിലെ വാൽക്കേശ്വറിൽ റോഡിൽ തലകീഴായി മറിഞ്ഞ കാ‍ർ നാട്ടുകാരും പോലീസും ചേ‍ർന്ന് ഉയ‍ർത്തുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ബിൻജൽ പരേഖ് എന്ന ഇൻസ്റ്റാഗ്രാം ഉപഭോക്താവാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നതെന്ന് വീഡിയോ ഷെയർ ചെയ്ത കണ്ടന്റ് ക്രിയേറ്റർ മാനവ് മംഗ്ലാനി പറ‍ഞ്ഞു.
വീഡിയോയിൽ 12ഓളം പേർ  ഒന്നിച്ചാണ് മറിഞ്ഞ ഫോർഡ് ഇക്കോസ്‌പോർട്ട് കാ‍ർ നിവ‍‍ർത്തുന്നത്. ആളുകളുടെ കൂട്ടത്തിൽ പ്രദേശവാസികളും പോലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു. വീഡിയോ വൈറലായെങ്കിലും കാറിന്റെ ഉടമ ആരാണെന്നോ എങ്ങനെയാണ് അപകടം സംഭവിച്ചതെന്നോ ഇതുവരെ അറിവായിട്ടില്ല.
വീഡിയോ വൈറലായതോടെ കാ‍ർ നിവ‍ർത്താൻ സഹായിക്കുന്ന ആളുകളെ പ്രശംസിച്ച് നിരവധി പേ‌ർ കമന്റുകൾ രേഖപ്പെടുത്തി. “മുംബൈക്കാരുടെ ഒത്തൊരുമയെ” പ്രശംസിക്കുകയും ചെയ്തു. ലോകത്തിലെ മറ്റൊരു നഗരത്തിലും ഇത്രയും സഹായ മനസ്കരായ ആളുകൾ ഉണ്ടാകില്ലെന്ന് ചിലർ അഭിപ്രായപ്പെട്ടു.
advertisement
ലോക്ക്ഡൗൺ സമയത്ത് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്ക് ഇളവ് നൽകാൻ മഹാരാഷ്ട്രയിലെ പ്രാദേശിക ഭരണകൂടം തീരുമാനിച്ചു. എന്നാൽ അൺലോക്ക് ആരംഭിച്ചയുടനെ ആളുകൾ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ഒഴുകാൻ തുടങ്ങിയതായാണ് വിവരം. കൊറോണ കേസുകളുടെ എണ്ണം 500 ആയി കുറഞ്ഞതിനാൽ ജൂൺ 11 മുതൽ മഹാരാഷ്ട്ര സർക്കാർ നിയന്ത്രണങ്ങൾ ലഘൂകരിച്ചിരുന്നു. രണ്ടാമത്തെ തരംഗത്തിൽ, സ്റ്റാച്യു ഓഫ് യൂണിറ്റിയിൽ വിനോദസഞ്ചാരികൾക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല. എന്നാൽ ജൂൺ 8 മുതൽ വിനോദ സഞ്ചാരികൾക്കായി ഇവിടം തുറന്നു നൽകി.
advertisement
advertisement
ഒരു വലിയ അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപെടുന്ന കാറിന്‍റെ വീഡിയോ ദൃശ്യങ്ങൾ അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കാറിനെ ഓവർടേക്ക് ചെയ്യാനുള്ള ശ്രമത്തിലായിരുന്നു വലിയ ടോറസ് ലോറി. എന്നാൽ എതിർവശത്തുകൂടെ ഒരു ഓട്ടോ റിക്ഷയും, മറ്റൊരു ലോറിയും വന്നതോടെ, ലോറി ഇടതുവശത്തേക്കു തിരിക്കുന്നതിനിടെയാണ് കാറിലിടിച്ചത്. കാറിനെ മീറ്ററുകളോളം നിരക്കുകൊണ്ടുവരുന്നതും, എതിർ ദിശയിൽ വന്ന ലോറി കാറിന്‍റെ മുൻവശത്ത് തട്ടുന്നതുമൊക്കെ ദൃശ്യങ്ങളിലുണ്ട്. എന്നാൽ എതിർ ദിശയിലെ ലോറി തട്ടിയിട്ടും കാറിന് യാതൊന്നും സംഭവിക്കുന്നില്ല എന്നതാണ് കാഴ്ചക്കാരെ അത്ഭുതപ്പെടുത്തുന്നത്.
advertisement
എന്‍റെ കോട്ടയം എന്ന ഫേസ്ബുക്ക് പേജിൽ വന്ന ഈ വീഡിയോ ഇതിനോടകം വൈറലായി മാറിയിരുന്നു. മുന്നിൽ പോയ വാഹനത്തിൽ ഇരുന്ന ആരോ ആണ് ദൃശ്യങ്ങൾ ചിത്രീകരിച്ചത്. അതേസമയം ഈ സംഭവം നടന്നത് കേരളത്തിലാണെങ്കിലും അത് എവിടെയാണെന്നോ, അപകടത്തിൽപ്പെട്ട കാർ ഏതാണെന്നോ വിവരം ലഭിച്ചിട്ടില്ല.
അമേരിക്കയിലെ അലബാമയിൽ നല്ല കാറ്റും മഴയുമുള്ള സമയത്ത് കാറോടിച്ചു പോവുകയായിരുന്നു ഹെൻറി ചെറാമി എന്ന 37 കാരൻ തലനാരിഴയ്ക്ക് രക്ഷപ്പെട്ട വാ‍ർത്തയും അടുത്തിടെ പുറത്തു വന്നിരുന്നു. ഇടിമിന്നലേറ്റ് തകർന്ന് ഒരു കൂറ്റൻ മരച്ചില്ല ഹെൻറി ഓടിച്ചിരുന്ന കാറിന്റെ മുകളിലേക്ക് വീഴുകയായിരുന്നു. എന്നാൽ തികച്ചും അത്ഭുതകരമായി ഹെൻറി രക്ഷപ്പെട്ടു.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഒത്തുപിടിച്ചാൽ മലയും പോരും! തലകീഴായി മറിഞ്ഞ കാ‍ർ നാട്ടുകാരും പോലീസും ചേ‍‍ർന്ന് നി‍വ‍ർത്തി
Next Article
advertisement
പിഎം ശ്രീയിൽ കടുപ്പിച്ച് സിപിഐ; മന്ത്രിസഭാ യോഗം ബഹിഷ്ക്കരിക്കും
പിഎം ശ്രീയിൽ കടുപ്പിച്ച് സിപിഐ; മന്ത്രിസഭാ യോഗം ബഹിഷ്ക്കരിക്കും
  • സിപിഐ മന്ത്രിമാർ 29 ന് ചേരുന്ന മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കില്ലെന്ന് പ്രഖ്യാപിച്ചു.

  • പിഎം ശ്രീയിൽ ഒപ്പുവച്ചതോടെ തടഞ്ഞ 1500 കോടി എസ് എസ് കെ ഫണ്ട് അനുവദിക്കുമെന്ന് കേന്ദ്രം ഉറപ്പു.

  • സിപിഐയുടെ എതിർപ്പ് തള്ളിയാണ് പിഎം ശ്രീയിൽ സർക്കാർ ഒപ്പിട്ടതെന്ന് സിപിഐ ആരോപിക്കുന്നു.

View All
advertisement