രഞ്ജിനി ഹരിദാസിനുനേരെ അശ്ലീല പരാമർശം; യുവാവിന് തകർപ്പൻ മറുപടി നൽകി മുൻ ബിഗ് ബോസ് താരം
- Published by:Anuraj GR
- news18-malayalam
Last Updated:
വളർത്തുനായയ്ക്കൊപ്പം നിൽക്കുന്ന ചിത്രമാണ് രഞ്ജിനി ഹരിദാസ് പോസ്റ്റ് ചെയ്തത്. എന്നാൽ ഈ പോസ്റ്റിന് അടിയിൽ ഒരാൾ കമന്‍റിട്ടത് ഇങ്ങനെ, 'ഇതിൽ ഏതാണ് ശരിക്കും പട്ടി?'
മലയാളത്തിലെ പ്രശസ്ത അവതാരകയും മുൻ ബിഗ് ബോസ് താരവുമാണ് രഞ്ജിനി ഹരിദാസ്. സിനിമയിൽ നായികയായും അഭിനയിച്ചിട്ടുള്ള രഞ്ജി ഹരിദാസ് വാർത്തകളിലും സോഷ്യൽ മീഡിയയിലും നിറഞ്ഞു നിൽക്കുന്ന വ്യക്തിയാണ്. വളർത്തു മൃഗങ്ങളെ സ്നേഹിക്കുന്ന രഞ്ജിനി ഹരിദാസ്, അവയുടെ സംരക്ഷണത്തിനു വേണ്ടിയുള്ള ഇടപെടലും നടത്തി വരുന്നു. കഴിഞ്ഞ ദിവസം ഇതുമായിബന്ധപ്പെട്ട് രഞ്ജിനി ഹരിദാസ് സോഷ്യൽ മീഡിയയിൽ പോസ്റ്റു ചെയ്ത ചിത്രവും അതിനു ഒരാൾ നൽകിയ കമന്‍റുമാണ് ഇപ്പോൾ വൈറലാകുന്നത്.
വളർത്തുനായയ്ക്കൊപ്പം നിൽക്കുന്ന ചിത്രമാണ് രഞ്ജിനി ഹരിദാസ് പോസ്റ്റ് ചെയ്തത്. എന്നാൽ ഈ പോസ്റ്റിന് അടിയിൽ ഒരാൾ കമന്‍റിട്ടത് ഇങ്ങനെ, 'ഇതിൽ ഏതാണ് ശരിക്കും പട്ടി?'. അവഹേളിക്കുന്ന പോസ്റ്റിന് ചുട്ടമറുപടിയുമായി താരം രംഗത്തെത്തി. 'പട്ടി കാട്ടം കമന്റിട്ട നീ തന്നെയാണ് അതെന്നും, ഞങ്ങളൊക്കെ പട്ടികള്‍ ആണ്'- രഞ്ജിനി ഹരിദാസ് നൽകിയ മറുപടി ഇങ്ങനെ. എന്നാൽ ഇത്തരമൊരു മറുപടി നൽകിയിട്ടും അധിക്ഷേപ കമന്‍റിട്ടയാൾ വിടാൻ ഒരുക്കമായിരുന്നില്ല. കമന്‍റുകൾ തുടർന്നതോടെ മറുപടിയുടെ സ്ക്രീൻഷോട്ടുമായി രഞ്ജിനി ഹരിദാസ് രംഗത്തെത്തുകയായിരുന്നു. ഈ സ്ക്രീൻഷോട്ട് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലായിരിക്കുകയാണ്.
advertisement
സമാനമായ മറ്റൊരു സംഭവവും ഉണ്ടായിരുന്നു. നടിമാർ സോഷ്യൽ മീഡിയയിൽ ചിത്രങ്ങളും വീഡിയോയുമൊക്കെ പോസ്റ്റ് ചെയ്യുമ്പോൾ അശ്ലീല കമന്‍റുകൾ വരുന്ന സംഭവങ്ങൾ കൂടി വരുന്നു. ഏറ്റവും ഒടുവിൽ മിനിസ്ക്രീനിൽ പ്രശസ്തയായ നടി ആതിര മാധവിനെതിരെയാണ് അശ്ലീല കമന്‍റ് വന്നത്. എന്നാൽ അശ്ലീല കമന്‍റിന് ചുട്ട മറുപടി നൽകിയിരിക്കുകയാണ് താരം.
Also read: മലയന്‍കുഞ്ഞ് ഷൂട്ടിങ്ങിനിടെയുണ്ടായ അപകടം; രക്ഷപ്പെട്ട കഥ വിവരിച്ച് ഫഹദ് ഫാസില്‍
മലയാളത്തിലെ മിനി സ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളായ ആതിര മാധവും അമൃത നായരും ചേർന്നുള്ള ഒരു ഡാൻസ് വീഡിയോ അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കുടുക്ക് പാട്ടിന് ചുവടുവെക്കുന്ന വീഡിയോയാരിുന്നു ഇത്. ഏതായാലും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകാൻ അധിക സമയം വേണ്ടി വന്നില്ല. തോർത്തും മുണ്ടുമൊക്കെ ഉടുത്ത് പഴയൊരു മേക്കോവറിലാണ് ഇരുവരും പാട്ടിന് ചുവടു വെച്ചത്. ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി കൊണ്ടിരിക്കുന്ന കുടുക്ക് എന്ന സിനിമയിലെ ആരാന്റെ കണ്ടത്തില്‍ എന്ന പാട്ടിന് ചുവട് വെച്ചാണ് ആതിരയും അമൃതയും രംഗത്ത് എത്തിയത്. മനോഹരമായ ഡാന്‍സ് അതിവേഗം വൈറലായി.
advertisement
എന്നാൽ പതിവു പോലെ അശ്ലീല കമന്‍റുകൾ വരാൻ തുടങ്ങി. ‘ആ തോര്‍ത്ത് അഴിച്ചിട്ട് കളിച്ചാല്‍ പൊളിക്കും’ എന്നായിരുന്നു ഒരാളുടെ കമന്‍റ്. എന്നാൽ ഈ കമന്‍റിന് ചുട്ട മറുപടിയുമായി രംഗത്തെത്തുകയായിരുന്നു ആതിര മാധവ്. 'അയ്യോ സഹോദര, തോര്‍ത്ത് മാറ്റി കാണിക്കാന്‍ അമ്മയോട് പറഞ്ഞാല്‍ മതി. നിങ്ങളുടെ വീട്ടിലെ ആള്‍ക്കാര്‍ കളിക്കുന്ന കളി അല്ല ഇത്'- എന്നായിരുന്നു ആതിരയുടെ കമന്‍റ്. കമന്‍റിൽ മാത്രം ഒതുക്കിയില്ല പ്രത്യാക്രമണം. ടിപ്പിക്കല്‍ ഞരമ്ബ്, പിറ്റി എന്നീ ഹാഷ് ടാഗുകള്‍ കൂടി ചേർത്തതോടെ നടിയുടെ ഈ കമന്‍റും വൈറലായി. ഈ കമന്‍റിന് നിറഞ്ഞ കൈയടിയുമായി ആരാധകർ രംഗത്തെത്തി കഴിഞ്ഞു.
advertisement
You May Also Like- ആറ് സിനിമകൾ ചേർന്ന 'ചെരാതുകൾ' ഡിജിറ്റൽ റിലീസ് ചെയ്തു
മിനി സ്‌ക്രീനിൽ ഉയർന്ന റേറ്റിങ്ങുള്ള പരമ്പരയായ കുടുംബവിളക്കിലെ പ്രധാന കഥാപാത്രത്തെയാണ് ആതിര മാധവ് അവതരിപ്പിക്കുന്നത്. പരമ്പരയിലെ ശീതൾ എന്ന കഥാപാത്രത്തിലൂടെയാണ് ഇപ്പോൾ കുടുംബ പ്രേക്ഷകരുടെ കൈയടി നേടുന്നത്. മിനി സ്‌ക്രീനിൽ പുതുമുഖ താരം അല്ല, അവതാരക ആയും, അഭിനേത്രി ആയും പ്രേക്ഷകർക്ക് പരിചിത കൂടിയാണ് ആതിര. ആതിരയ്ക്കൊപ്പം ഡാൻസ് കളിച്ച അമൃത നായരും ഇതേ പരമ്പരയിലെ പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അമൃത നായർ. ഡോക്ടർ അനന്യ എന്ന കഥാപാത്രമായിട്ടാണ് ആതിര പരമ്പരയിൽ നിറയുന്നത്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 18, 2021 3:37 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
രഞ്ജിനി ഹരിദാസിനുനേരെ അശ്ലീല പരാമർശം; യുവാവിന് തകർപ്പൻ മറുപടി നൽകി മുൻ ബിഗ് ബോസ് താരം