Viral Video ചുഴലിക്കാറ്റിൽ മരം കടപുഴകി വീഴുന്നതിനിടെ അത്ഭുതകരമായി രക്ഷപ്പെട്ട് യുവതി; വീഡിയോ വൈറൽ

Last Updated:

ടൗട്ടേ ചുഴലിക്കാറ്റിൽ വൻ മരം കടപുഴകി വീഴുന്നതിനിടെ അത്ഭുതകരമായി രക്ഷപ്പെട്ട യുവതിയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നുന്നത്.

കഴിഞ്ഞ ദിവസങ്ങളിൽ വീശിയടിച്ച ടൗട്ടേ ചുഴലിക്കാറ്റിൽ വ്യാപകമായ നാശ നഷ്ടങ്ങൾ ഉണ്ടായ സ്ഥലങ്ങളിൽ ഒന്നാണ് മഹാരാഷ്ട്രിയിലെ മുംബൈ. കനത്ത മഴയും കാറ്റും കാരണം പലയിടങ്ങളിലും മരങ്ങളും വൈദ്യുതി കാലുകളും കടപുഴകി വീഴുകയും വീടുകളിലും കച്ചവട സ്ഥാപനങ്ങളിലും വെള്ളം കയറുകയും ചെയ്തിരുന്നു.
ടൗട്ടേ ചുഴലിക്കാറ്റിൽ വൻ മരം കടപുഴകി വീഴുന്നതിനിടെ അത്ഭുതകരമായി രക്ഷപ്പെട്ട യുവതിയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നുന്നത്. ഒരു കെട്ടിടത്തിൽ സ്ഥാപിച്ച സിസിടിവിയിൽ നിന്നുള്ളതാണ് ദൃശ്യം. നഗരത്തിലെ ചെറിയ റോഡിലൂടെ കുടയുമായി നടക്കുകയായിരുന്ന യുവതിക്ക് തൊട്ട് മുന്നിലായാണ് വൻ മരം കടപുഴകി വീണത്. ഞൊടിയിടയിൽ പിന്നോട്ട് പാഞ്ഞ യുവതി യാതൊരു പരിക്കും ഏൽക്കാതെ അത്ഭുതകരമായി രക്ഷപ്പെടുന്നതാണ് വീഡിയോയിൽ ഉള്ളത്. മഴ കാരണം കാഴ്ച്ച മറക്കുന്ന രീതിയിലാണ് യുവതി കൂട ചൂടിയിരുന്നത്. വലിയ ശബ്ദം കേട്ട് നോക്കുന്നതിനിടെ മരം മുന്നിലേക്ക് പതിക്കുന്ന കാഴ്ച്ചയാണ് കണ്ടത്. ഒട്ടും സമയം പാഴാക്കാതെ യുവതി പിന്നോട്ട് ആതിവേഗം മാറുകയും ഇവർക്ക് അൽപ്പം മുമ്പിലായി കൂറ്റൻ മരം പതിക്കുകയും ചെയ്തു. എട്ട് സെക്കൻഡ് ദൈർഖ്യമുള്ള വീഡിയോ ദൃശ്യമാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
advertisement
വാർത്താ ഏജൻസിയായ എഎൻഐ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ ദൃശ്യങ്ങൾ പങ്കുവെച്ചിട്ടുണ്ട്. 78,000 ആളുകളാണ് ദൃശ്യങ്ങൾ ഇതുവരെ ട്വിറ്ററിൽ കണ്ടിരിക്കുന്നത്. നിരവധി റീ ട്വീറ്റുകളും കമൻ്റുകളും വീഡിയോക്ക് ലഭിച്ചിട്ടുണ്ട്. ഭാഗ്യം കാരണമാണ് യുവതി രക്ഷപ്പെട്ടത് എന്നാണ് പലരുടെയും കമൻ്റുകൾ. ഞൊടിയിടയിൽ പിന്നോട്ട് നീങ്ങിയതാണ് യുവതിയുടെ ജീവൻ രക്ഷപ്പെടാൻ കാരണമെന്നും മറ്റ് ചിലർ കുറിച്ചു. യുവതിയുടെ ആറാം ഇന്ദ്രിയം ഏറെ ശക്തിയുള്ളതാണ് എന്നും ഇതിനാലാണ് അപകടത്തിൽ നിന്നും രക്ഷപ്പെട്ടത് എന്നുമായിരുന്നു മറ്റൊരാളുടെ അഭിപ്രായം.
advertisement
advertisement
ചുഴലി കാറ്റിനിടെ ബാർജ് തകർന്ന് മുങ്ങിയ അപകടത്തിൽ തെരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ് ഇന്ത്യൻ വ്യോമ സേന. ഇന്ന് രാവിലെ ഏതാനും ഹെലികോപ്റ്ററുകൾ ഉപയോഗിച്ച് മുംബൈ തീരത്ത് തെരച്ചിൽ നടത്തുന്നുണ്ട്. ദുരന്തത്തിൽ 37 പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളത്. ക്യാപ്റ്റൻ ഉൾപ്പടെ 37 പേരെ ഇനിയും കണ്ടെത്താനുണ്ട്. ഒ.എൻ.ജി സിക്ക് കീഴിൽ ജോലി ചെയ്യുന്ന ബാർജാണ് അപകടത്തിൽ പെട്ടത്. ടൗട്ടേ ചുഴലിക്കാറ്റ് ആഞ്ഞുവീശും എന്ന മുന്നറിയിപ്പ് നൽകിയിരുന്നു എന്നും എന്നാൽ മുങ്ങിയ ബാർജിലെ ക്യാപ്റ്റൻ നിർദേശങ്ങൾ അവഗണിച്ച് കടലിൽ തുടരുക ആയിരുന്നു എന്നുമാണ് ആരോപണം. മൊത്തം 99 ബാർജുകൾ ഇതേ ദൗത്യത്തിനായി കടലിൽ ഉണ്ടായിരുന്നു എന്നും 94 ഉം നിർദേശ പ്രകാരം തിരിച്ചെത്തിയെന്നും ഒഎൻജിസി പറയുന്നു. മൊത്തം 261 പേരാണ് ബാർജിൽ ഉണ്ടായിരുന്നത് ഇതിൽ 186 പേരെയാണ് ഇതുവരെ രക്ഷപ്പെടുത്തിയിട്ടുള്ളത്. മുംബൈക്ക് പുറമേ ഗുജറാത്തിലും ടൗട്ടേ ചുഴലിക്കാറ്റ് വ്യാപകമായി നാശം വിതച്ചിട്ടുണ്ട്. കോവിഡ് ഉയർത്തുന്ന വെല്ലുവിളികൾക്ക് ഇടെയാണ് ചുഴലിക്കാറ്റും എത്തിയത്. കേരളത്തിലും ടൗട്ടേ യുടെ പശ്ചാത്തലത്തിൽ വ്യാപകമായി കനത്ത മഴ ലഭിച്ചിരുന്നു
advertisement
Tags:
മലയാളം വാർത്തകൾ/ വാർത്ത/Buzz/
Viral Video ചുഴലിക്കാറ്റിൽ മരം കടപുഴകി വീഴുന്നതിനിടെ അത്ഭുതകരമായി രക്ഷപ്പെട്ട് യുവതി; വീഡിയോ വൈറൽ
Next Article
advertisement
ജീവന് ഭീഷണിയായ ഗുരുതര പരിക്കുകളിൽ നിന്ന് രക്ഷപെട്ട 10 ക്രിക്കറ്റ് താരങ്ങൾ
ജീവന് ഭീഷണിയായ ഗുരുതര പരിക്കുകളിൽ നിന്ന് രക്ഷപെട്ട 10 ക്രിക്കറ്റ് താരങ്ങൾ
  • ശ്രേയസ് അയ്യർ സിഡ്‌നിയിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തിൽ ഗുരുതരമായി പരിക്കേറ്റു.

  • നാരി കോൺട്രാക്ടർ 1962-ൽ വെസ്റ്റ് ഇൻഡീസിന്റെ ബൗൺസർ തലയോട്ടിക്ക് തട്ടി ഗുരുതരമായി പരിക്കേറ്റു.

  • ഇയാൻ ബോതം വടക്കൻ ഓസ്‌ട്രേലിയയിൽ മീൻപിടുത്ത യാത്രയ്ക്കിടെ മാരകമായ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു.

View All
advertisement