• HOME
 • »
 • NEWS
 • »
 • money
 • »
 • ഫ്ലിപ്കാർട്ടിനെതിരെ അഖിലേന്ത്യ വ്യാപാരസംഘടന; വിദേശ നിക്ഷപ, നികുതി നിയമങ്ങൾ ലംഘിച്ചുവെന്ന് ആരോപണം

ഫ്ലിപ്കാർട്ടിനെതിരെ അഖിലേന്ത്യ വ്യാപാരസംഘടന; വിദേശ നിക്ഷപ, നികുതി നിയമങ്ങൾ ലംഘിച്ചുവെന്ന് ആരോപണം

എട്ട് കോടിയിലധികം വ്യാപാരികളെ പ്രതിനിധീകരിച്ചാണ് തങ്ങൾ ഈ കത്ത് നൽകുന്നത്. സംഘടനയുടെ അംഗങ്ങളുടെയും അവരുടെ കുടുംബങ്ങളുടെയും മൊത്തത്തിലുള്ള ചില്ലറ വ്യവസായത്തിന്റെയും നാശത്തിന് ഫ്ലിപകാർട്ട് കാരണമാകുമെന്നും കത്തിൽ പറയുന്നു.

Flipkart

Flipkart

 • News18
 • Last Updated :
 • Share this:
  ഓൺലൈൻ വ്യാപാര സ്ഥാപനമായ ഫ്ലിപ്കാർട്ടിന്റെ വിദേശ നിക്ഷപ, നികുതി നിയമങ്ങളുടെ നഗ്നമായ ലംഘനത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് അഖിലേന്ത്യ വ്യാപാരി സംഘടനയായ കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് (CAIT) വ്യാഴാഴ്ച സർക്കാരിനോട് ആവശ്യപ്പെട്ടു. വാൾമാർട്ടിന്റെ ഉടമസ്ഥതയിലുള്ള ഫ്ലിപ്കാർട്ട് സാധനങ്ങൾക്കും ചില്ലറ വിൽപ്പനയിലെ വിലകൾക്കും പരോക്ഷമായി നിയന്ത്രണവും അധികാരവും ഏർപ്പെടുത്തുന്നതായും സംഘടന ആരോപിച്ചു.

  ഫ്ലിപ്കാർട്ട് അതിന്റെ വിപണന രീതിയിൽ മാറ്റം വരുത്തുകയും വിൽപന വസ്തുക്കളുടെയും അതിന്റെ ചില്ലറ വിലയുടെയും കാര്യത്തിൽ നിയന്ത്രണം ചെലുത്തുന്നതിന് തക്കമായ ഒരു മുഖച്ഛായ സൃഷ്ടിക്കുകയും ചെയ്യുന്നു. ഇതുവഴി ഫ്ലിപ്കാർട്ട് ഓൺലൈൻ വ്യാപാരവുമായി ബന്ധപ്പെട്ട എഫ് ഡി ഐ നയം വ്യക്തമായി ലംഘിച്ചിരിക്കുന്നുവെന്നാണ് അഖിലേന്ത്യാ വ്യാപാരി സംഘടന വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയലിന് അയച്ച കത്തിൽ വ്യക്തമാക്കിയിരിക്കുന്നത്.

  Vengala Jayaram | മൃഗയ, ദേവാസുരം സിനിമകളുടെ ഛായാഗ്രാഹകൻ വി ജയറാം അന്തരിച്ചു

  ആദായ നികുതി വകുപ്പ് അധികൃതർ ഉൾപ്പെടെ ഇന്ത്യൻ സർക്കാരിൽ നിന്ന് അടിയന്തര അന്വേഷണവും കർശന നടപടിയും ഇതിനെതിരെ ഉണ്ടാകണമെന്ന് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് (CAIT) കൂട്ടിച്ചേർത്തു.

  ഒരു വ്യാപരസ്ഥാപനമെന്ന രീതിയിൽ ലക്ഷക്കണക്കിന് പ്രാദേശിക വിൽപ്പനക്കാർക്കും സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾക്കും (MSME) 30 കോടിയിലധികം വരുന്ന ഉപഭോക്താക്കൾക്കും ഇടയിൽ സുതാര്യവും കാര്യക്ഷമവുമായ രീതിയിൽ വാങ്ങുന്നതിനും വിൽക്കുന്നതിനുമുള്ള സാങ്കേതികവിദ്യയും നൂതന മാർഗങ്ങളും ഉപയോഗിക്കുന്നതാണ് ഫ്ലിപ്പ്കാർട്ടിന്റെ ലക്ഷ്യമെന്ന് ഫ്ലിപ്കാർട്ടിന്റെ വക്താവ് വ്യാപാരസംഘടനയുടെ ആരോപണത്തിന് മറുപടിയായി പറഞ്ഞു.

  ആ പന്തൽ പൊളിക്കുന്നില്ലെന്ന് സർക്കാർ; നടപടിയിൽ അന്തംവിടുന്നത് 'ഇതെന്താ പഞ്ചാബി ഹൗസ് സിനിമയുടെ സെറ്റാണോ' എന്ന് ട്രോളിയവർ

  ഞങ്ങൾ സുതാര്യതയോടെയും ഇന്ത്യയുടെ നേരിട്ടുള്ള വിദേശ നിക്ഷേപ മാനദണ്ഡങ്ങൾക്കും അനുസൃതമായാണ് പ്രവർത്തിക്കുന്നത്. ഒപ്പം പുതിയ ഉപജീവന മാർഗങ്ങളും ജോലികളും സൃഷ്ടിക്കുകയും ചെയ്യുന്നു. ഫ്ലിപ്കാർട്ടിൽ ഏകദേശം മൂന്ന് ലക്ഷത്തിലധികമുള്ള വിൽപ്പന പങ്കാളികൾ തങ്ങളുടെ അവിഭാജ്യ ഘടകമാണെന്നും വക്താവ് പറഞ്ഞു.

  ഫ്ലിപ്കാർട്ടിന്റെ 77 ശതമാനം ഓഹരി വാങ്ങുന്നതിനായി 2018ൽ അമേരിക്കാൻ ഓൺലൈൻ വ്യാപാരസ്ഥാപനമായ വാൾമാർട്ട് 16 ബില്യൺ യു എസ് ഡോളർ നിക്ഷേപിച്ചിരുന്നു. നേരിട്ടുള്ള വിദേശ നിക്ഷേപ നയം മറികടക്കുക, ഈ നയം പരിരക്ഷിക്കാൻ ലക്ഷ്യമിടുന്ന വ്യാപാരികളെ നശിപ്പിക്കുക എന്നീ ലക്ഷ്യത്തോടെയാണ് ഫ്ലിപ്കാർട്ട് അതിന്റെ താൽക്കാലികമായ വ്യാപാര പങ്കാളികളുടെ ഒരു സംവിധാനം സൃഷ്ടിച്ചിരിക്കുന്നതെന്നും സംഘടന ആരോപിച്ചു.

  ഫ്ലിപ്പ്കാർട്ടിന്റെ സമ്പൂർണ നിയമവിരുദ്ധ വ്യാപാര രീതികളെക്കുറിച്ചും നേരിട്ടുള്ള വിദേശ നിക്ഷേപ നയത്തെക്കുറിച്ചും, ജിഎസ്ടി, ആദായനികുതി തുടങ്ങി കൂടുതൽ ഗുരുതരമായ പണമിടപാട് ആശങ്കകൾ എന്നിവയെക്കുറിച്ചും അടിയന്തരമായി അന്വേഷിക്കണമെന്നും സംഘടന മന്ത്രിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു.

  എട്ട് കോടിയിലധികം വ്യാപാരികളെ പ്രതിനിധീകരിച്ചാണ് തങ്ങൾ ഈ കത്ത് നൽകുന്നത്. സംഘടനയുടെ അംഗങ്ങളുടെയും അവരുടെ കുടുംബങ്ങളുടെയും മൊത്തത്തിലുള്ള ചില്ലറ വ്യവസായത്തിന്റെയും നാശത്തിന് ഫ്ലിപകാർട്ട് കാരണമാകുമെന്നും കത്തിൽ പറയുന്നു.

  ഓൺലൈൻ വ്യാപാര സ്ഥാപനങ്ങളായ ഫ്ലിപ്കാർട്ടും ആമസോണും വിദേശനിക്ഷേപ നയം ലംഘിച്ച് പ്രവർത്തിക്കുകയാണെന്നും ഇതുവഴി ചെറുകിട വ്യവസായത്തെ തകർക്കുകയാണെന്നും ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും സംഘടന കത്തയച്ചിരുന്നു. വർഷങ്ങളായി ആമസോണിനെയും ഫ്ലിപ് കാർട്ടിനെയും എതിർക്കുന്ന സംഘടനയാണ് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ്.
  Published by:Joys Joy
  First published: