'എനിക്കറിയാവുന്ന യഥാർത്ഥ പാൻ ഇന്ത്യൻ താരം ദുൽഖർ': വാനോളം പുകഴ്ത്തി നാനി; വീഡിയോ വൈറൽ
- Published by:Sarika KP
- news18-malayalam
Last Updated:
ഇതിൽ നാനി ദുൽഖറിനെ വാനോളം പുകഴ്ത്തിയ വീഡിയോയാണ് വൈറലാകുന്നത്.
ഇന്റെർറ്റൈൻമെന്റിന്റെ എല്ലാ ചേരുവകളും ഒരു കുടക്കീഴിലാക്കി കിംഗ് ഓഫ് കൊത്ത പ്രേക്ഷകരിലേക്കെത്താൻ ഇനി പത്തു ദിവസങ്ങൾ ബാക്കി നിൽക്കെ ഗംഭീര പ്രൊമോഷൻ പരിപാടികൾക്ക് തുടക്കമിട്ട് കിംഗ് ഓഫ് കൊത്ത ടീം. ഇന്നലെ ഹൈദരാബാദ് ജെ ആർ സി കൺവെൻഷൻ സെന്ററിൽ നടന്ന പ്രി റിലീസ് ഇവെന്റിൽ റാണാ ദഗുപതി, നാനി എന്നിവർ മുഖ്യാതിഥികൾ ആയിരുന്നു. ഇതിൽ നാനി ദുൽഖറിനെ വാനോളം പുകഴ്ത്തിയ വീഡിയോയാണ് വൈറലാകുന്നത്. തനിക്കറിയാവുന്ന ഏക പാൻ ഇന്ത്യൻ താരം ദുൽഖർ സൽമാൻ ആണെന്നാണ് തെലുങ്ക് സൂപ്പർതാരം നാനി പറയുന്നത്. വിവിധ ഭാഷകളിൽ നായകനായി എത്തി സിനിമകൾ സൂപ്പർഹിറ്റാക്കുന്ന കഴിവ് തന്നെയാണ് ദുൽഖറിനെ യഥാർത്ഥ പാൻ ഇന്ത്യൻ താരമാക്കുന്നതെന്ന് നാനി പറഞ്ഞു.
നാനിയുടെ വാക്കുകള്‍
എനിക്കറിയാവുന്ന നടന്മാരിൽ പാൻ ഇന്ത്യൻ എന്ന പേരിന് ശരിക്കും അർഹൻ ദുൽഖർ മാത്രമാണ്. ഒരു ഹിന്ദി സംവിധായകൻ ദുൽഖറിനുവേണ്ടി കഥ എഴുതുന്നുണ്ട്, അതേസമയം തമിഴ്, തെലുങ്ക്, മലയാളം സംവിധായകരും ദുൽഖറിനുവേണ്ടി കഥകൾ തയ്യാറാക്കുന്നു. പാൻ ഇന്ത്യൻ നടൻ എന്നതിന്റെ ശരിയായ അർഥം അതാണ്.
Also read-King of Kotha | ട്രെയ്ലറും ടീസറും ഒന്നുമല്ല, പുതുമയാർന്ന ഫ്ലൂറസെൻ്റ് പോസ്റ്ററുകളുമായി ദുൽഖർ സൽമാന്റെ ‘കിംഗ് ഓഫ് കൊത്ത’
advertisement
അതേസമമയം ദുൽഖറിന്റെ കരിയറിലെ ഏറ്റവും വലിയ പ്രോജക്ടാണ് കിംഗ് ഓഫ് കൊത്തയെന്നും ഈ ചിത്രത്തിൽ താൻ ആത്മാർത്ഥമായി വിശ്വസിക്കുന്നുവെന്നും അതിന്റെ വിജയം ഉണ്ടാകുമെന്നു കരുതുന്നുവെന്നും ദുൽഖർ പറഞ്ഞു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Chennai,Tamil Nadu
First Published :
August 14, 2023 5:31 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'എനിക്കറിയാവുന്ന യഥാർത്ഥ പാൻ ഇന്ത്യൻ താരം ദുൽഖർ': വാനോളം പുകഴ്ത്തി നാനി; വീഡിയോ വൈറൽ