ഹെൽമറ്റില്ല; മദ്യപിച്ച് നിയന്ത്രണമില്ലാതെ വണ്ടിയോടിക്കുന്നു: ബൈക്ക് യാത്രക്കാരുടെ വീഡിയോ പങ്കുവച്ച് നവ്യ നായർ
- Published by:Sneha Reghu
- news18-malayalam
Last Updated:
ബൈക്ക് യാത്രക്കാര്‍ മദ്യപിച്ചിട്ടുണ്ടെന്നാണ് അവരുടെ ഇരിപ്പില്‍ നിന്നും മനസ്സിലാകുന്നത്
നവ്യനായർ പങ്കുവച്ച ബൈക്ക് യാത്രികരുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. കഴിഞ്ഞ ദിവസം രാത്രി കാറില്‍ സഞ്ചരിക്കവെ തന്റെ കണ്ണിലുടക്കിയൊരു കാഴ്ചയാണ് നവ്യ പങ്കുവച്ചത്. വീഡിയോയിൽ കാറിന് മുന്നിലൂടെ അപകടകരമായ രീതിയില്‍ ബൈക്ക് ഓടിച്ചു പോകുന്ന രണ്ടു പേരെ കാണാം.
ബൈക്ക് യാത്രക്കാര്‍ മദ്യപിച്ചിട്ടുണ്ടെന്നാണ് അവരുടെ ഇരിപ്പില്‍ നിന്നും മനസ്സിലാകുന്നത്. അപകടകരമായ രീതിയില്‍ ഓടിക്കുന്ന ബൈക്കില്‍ പിറകിലുള്ള ആള്‍ വീഴുമെന്ന രീതിയാലാണ് ഇരിക്കുന്നത്. ഇവരിലാരാണ് വണ്ടി ഓടിക്കുന്നതെന്നും വിഡിയോയില്‍ ചോദിക്കുന്നത് കേള്‍ക്കാം. ഒടുവില്‍ വണ്ടി വഴിയോരത്ത് നില്‍ക്കുന്നത് വരെയുള്ള ഇവരുടെ വീഡിയോയാണ് നവ്യയുടെ പങ്കുവച്ചിരിക്കുന്നത്.
&
advertisement
;
ചില വഴിയോരകാഴ്ചകൾ…… എന്ന ക്യാപ്ഷനോടെ നവ്യ പങ്കുവച്ചിരിക്കുന്ന വീഡിയോയിൽ നിരവധി കമന്റുകൾ നിറയുന്നുണ്ട്. 'ഈയിടയായി…. നവ്യ ജിക്ക് കുറച്ച് കുസൃതി കൂടുന്നുണ്ട്, ഇവന്മാര് വണ്ടികൊണ്ടുപോകുന്നതല്ല...വണ്ടി ഇവന്മാരെയും കൊണ്ട് പോകുന്നതാണെന്ന് തോന്നുന്നു, ഒരാൾ ഇടതുപക്ഷവും മറ്റെയാൾ വലതുപക്ഷവും ആണ്… ഇലക്ഷനൊക്കെയല്ലേ പുള്ളേ, ആരാണ് ആ വണ്ടി ഓടിച്ചത്... ഇപ്പോഴും ചുരുൾ അഴിയാത്ത ആ രഹസ്യം.'- എന്നിങ്ങനെ നീളുന്നു കമന്റുകൾ.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
November 19, 2025 6:36 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഹെൽമറ്റില്ല; മദ്യപിച്ച് നിയന്ത്രണമില്ലാതെ വണ്ടിയോടിക്കുന്നു: ബൈക്ക് യാത്രക്കാരുടെ വീഡിയോ പങ്കുവച്ച് നവ്യ നായർ


