'പണി തീരാത്ത വീട്'; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ആഡംബര ഭവന നിർമാണത്തിനെതിരെ അയൽക്കാർ
- Published by:Vishnupriya S
- news18-malayalam
Last Updated:
2024 അവസാനത്തോടെ ഇതിന്റെ നിര്‍മാണം പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്
ഫുട്‌ബോള്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ആഡംബര ഭവനത്തിന്റെ നിര്‍മാണത്തിനെതിരേ അയല്‍വാസികള്‍ രംഗത്ത്. വര്‍ഷങ്ങളായി തുടരുന്ന നിര്‍മാണം തങ്ങളുടെ സ്വകാര്യ വസ്തുക്കളും തെരുവുകളും കൈയ്യേറുന്നതായി അവര്‍ ആരോപിച്ചു. പോര്‍ച്ചുഗലിലെ ഏറ്റവും വിലയേറിയ ഭവനമാണിത്. 2024 അവസാനത്തോടെ ഇതിന്റെ നിര്‍മാണം പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്. ലിസ്ബണില്‍ നിന്ന് 20 മിനിറ്റ് യാത്രാ ദൂരമുള്ള കാസ്‌സിയാസിലാണ് വീട് സ്ഥിതി ചെയ്യുന്നത്.
22 മില്ല്യണ്‍ ഡോളര്‍ വിലമതിക്കുന്ന വീട് വലിയ സൗകര്യങ്ങളോടു കൂടിയാണ് നിര്‍മിക്കുന്നത്. നാല് നിലകളിലായി നിര്‍മിക്കുന്ന വീടിന് നാല് ആഡംബര സ്യൂട്ടുകളുമുണ്ട്. വലിയ ഗ്ലാസ് ഉപയോഗിച്ചാണ് ഭിത്തികള്‍ നിര്‍മിക്കുന്നത്. ഇതിന് പുറമെ വലിയ സിനിമ റൂം, സര്‍വീസ് ഏരിയ, ജിം, ടെന്നിസ് കോര്‍ട്ട്, രണ്ട് ഗാരേജുകള്‍ എന്നീ സൗകര്യങ്ങളും ഈ വീട്ടിൽ ഒരുക്കുന്നുണ്ട്. ക്രിസ്റ്റിയാനോ റൊണാള്‍ഡോ സ്വന്തമാക്കിയ 20 ആഢംബര കാറുകള്‍ നിറുത്തിയിടുന്നതിനുള്ള സൗകര്യം ഈ ഗാരേജുകള്‍ക്കുണ്ട്.
Cristiano Ronaldo ‘suffers’ in search of a chef for a mansion in Portugal. He wants someone to attend to his diet and cook for his family. The chef would live in CR7’s house and must master seafood, sushi and pizza. Salary: 6 thousand euros per month. pic.twitter.com/fxiE1ApJfv
— CHAMP P 1💭 (@ChampPirloWan) January 21, 2023
advertisement
വീടിന്റെ നിര്‍മാണം നീളുന്നതാണ് അയല്‍ക്കാരെ ഇപ്പോള്‍ ചൊടിപ്പിച്ചിരിക്കുന്നത്. റൊണാള്‍ഡോയുടെ അയല്‍ക്കാരായി തുടരാന്‍ താത്പര്യമില്ലെന്ന് അവര്‍ അറിയിച്ചു കഴിഞ്ഞു. ”ഇപ്പോള്‍ തന്നെ മൂന്ന് വര്‍ഷമായി വീടിന്റെ നിര്‍മാണം തുടങ്ങിയിട്ട്. വളരെ വലിയ വീടാണത്. പുറമെ നിന്ന് നോക്കുമ്പോള്‍ വലിയൊരു ആശുപത്രി പോലെയുണ്ട്. വീടിന്റെ നിര്‍മാണം മൂലം ഞങ്ങളുടെ തെരുവ് മാസങ്ങളോളം പൂട്ടിയിട്ടു. എന്റെ പൂന്തോട്ടത്തില്‍ നിറയെ പൊടിയാണ്.
ഇതെല്ലാം സംഭവിച്ചത് ‘റൊണാള്‍ഡോ ഫറവോ’യുടെ ‘പിരമിഡ്’ മൂലമാണ്”, അസംതൃപ്തനായ ഒരു അയല്‍വാസി ഓണ്‍ലൈന്‍ മാധ്യമമായ ഒകെ ഡിയാറിയോയോട് പറഞ്ഞു. 2025-ല്‍ അല്‍ നാസറുമായുള്ള കരാര്‍ അവസാനിച്ചതിന് ശേഷം മാത്രമെ റൊണാള്‍ഡോ പോര്‍ച്ചുഗീസിലേക്ക് തിരികെയെത്തുകയുള്ളൂവെന്നാണ് കരുതുന്നത്. അപ്പോഴേക്കും താരത്തിന് 40 വയസാകും. ആ സമയമാകുമ്പോഴേക്കും ഫുട്‌ബോളില്‍ നിന്ന് അദ്ദേഹം വിരമിക്കുമെന്നുമാണ് കരുതപ്പെടുന്നത്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
November 16, 2023 8:57 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'പണി തീരാത്ത വീട്'; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ആഡംബര ഭവന നിർമാണത്തിനെതിരെ അയൽക്കാർ