'മനുഷ്യത്വമില്ലാത്ത പ്രവര്‍ത്തി'; ഗർഭിണിയായ ആന കൊല്ലപ്പെട്ട സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് നെറ്റിസൺസ്

Last Updated:

Pregnant Elephant Death | സോഷ്യൽ മീഡിയയിലും ഈ ക്രൂരതയ്ക്കെതിരെ വിമർശനം ശക്തമാണ്. ഇത്തരമൊരു നീച പ്രവൃത്തി ചെയ്തവർക്കെതിരെ നടപടി ആവശ്യപ്പെട്ട് ബോളിവുഡ് താരങ്ങളടക്കം രംഗത്തെത്തിയിട്ടുണ്ട്

പാലക്കാട് ഗർഭിണിയായ കാട്ടാനയെ സ്ഫോടകവസ്തു നിറച്ച പൈനാപ്പിൾ കഴിച്ച് ചെരിഞ്ഞ സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. മണ്ണാർക്കാടിന് സമീപം തിരുവാഴിയോടാണ് സ്ഫോടക വസ്തു നിറച്ച പൈനാപ്പിൾ കെണിയിൽ കുടുങ്ങി ഗർഭിണിയായ കാട്ടാനയ്ക്ക് ദാരുണാന്ത്യമുണ്ടായത്. മണ്ണാർക്കാട് സെക്ഷനിലെ ഫോറസ്റ്റ് ഓഫീസറായ മോഹന കൃഷ്ണനാണ് ഫേസ്ബുക്ക് പേജിലൂടെ ഈ കൊ‌ടുംക്രൂരത പങ്കുവച്ചത്. സൈലന്റ് വാലി നാഷണല്‍ പാര്‍ക്കില്‍പ്പെട്ട ഗര്‍ഭിണിയായ കാട്ടാനയാണ് ഭക്ഷണം പോലും കഴിക്കാനാകാതെ മരണത്തിന് കീഴടങ്ങിയത്.
You may also like:കണ്ണില്ലാത്ത കൊടുംക്രൂരത; ഗർഭിണിയായ കാട്ടാനയ്ക്ക് കഴിക്കാൻ നൽകിയത് സ്ഫോടക വസ്തു നിറച്ച പൈനാപ്പിൾ [NEWS]സ്കൂൾ കാലത്തെ 'അനാവശ്യ' പോസ്റ്റുകൾ ഒഴിവാക്കാൻ പുതിയ മാർഗവുമായി ഫേസ്ബുക്ക് [NEWS] മകളുടെ അസുഖവിവരമറിഞ്ഞ് പുറപ്പെട്ട പിതാവ് അപകടത്തിൽ മരിച്ചു; രോഗം മൂർച്ഛിച്ച കുഞ്ഞിനെയും രക്ഷിക്കാനായില്ല [NEWS]
വെള്ളിയാര്‍ പുഴയില്‍ മെയ് 27നാണ് വനപാലകർ ആനയെ കണ്ടെത്തിയത്. 15 വയസോളം പ്രായമുള്ള കാട്ടാന, പടക്കം നിറച്ച പൈനാപ്പിള്‍ കഴിച്ചതിനെ തുടര്‍ന്ന് അത് പൊട്ടിത്തെറിച്ച് ആനയുടെ വായില്‍ നിറയെ മുറിവുകളുണ്ടായി. ഇതേത്തുടർന്ന് ഭക്ഷണം കഴിക്കാനാകാതെയാണ് ആന ചരിഞ്ഞത്. ഉദരത്തിൽ ഒരു കുഞ്ഞിനെയും വഹിച്ച് മനുഷ്യരുടെ ക്രൂരതയ്ക്ക് ഇരയായി ആ കൊല്ലപ്പെട്ട മിണ്ടാപ്രാണിയോട് മാപ്പപേക്ഷിച്ചു കൊണ്ടുള്ള ഫോറസ്റ്റ് ഓഫീസറുടെ വികാരനിർഭരമായ കുറിപ്പ് വൈകാതെ തന്നെ വൈറലായി.
advertisement
സോഷ്യൽ മീഡിയയിലും ഈ ക്രൂരതയ്ക്കെതിരെ വിമർശനം ശക്തമാണ്. ഇത്തരമൊരു നീച പ്രവൃത്തി ചെയ്തവർക്കെതിരെ നടപടി ആവശ്യപ്പെട്ട് ബോളിവുഡ് താരങ്ങളടക്കം രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തിൽ ശക്തമായ വിമർശനം ഉന്നയിച്ചെത്തിയത് ബോളിവുഡ് താരം രൺദീപ് ഹൂഡയാണ്.
'സൗഹാര്‍ദപരമായി പെരുമാറിയ ഗർഭിണിയായ ഒരു കാട്ടാനയ്ക്ക് സ്ഫോടക വസ്തുക്കൾ നിറഞ്ഞ പൈനാപ്പിൾ നൽകിയത് ഒരിക്കലും അംഗീകരിക്കാനാകില്ല.. തീർത്തും മനുഷ്യത്വരഹിതമായ പ്രവർത്തി.. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി തന്നെയെടുക്കണം സർ' മുഖ്യമന്ത്രി പിണറായി വിജയനെ അടക്കം ടാഗ് ചെയ്തു കൊണ്ട് രൺദീപ് ട്വിറ്ററിൽ കുറിച്ചു.
advertisement
advertisement
പൃഥിരാജ്, ഉണ്ണി മുകുന്ദൻ, നീരജ് മാധവ് എന്നിവരടക്കം പ്രമുഖ മലയാള താരങ്ങളെ ഈ ക്രൂരതയ്ക്കെതിരെ രംഗത്ത് വന്നിരുന്നു.
'ആവശ്യത്തിലധികം ഇപ്പോൾ തന്നെ ചെയ്തു കഴിഞ്ഞു.. എന്നിട്ടും ഈ ഗ്രഹത്തില്‍ ഒരു സ്ഥാനത്തിന് നമ്മൾ അര്‍ഹരല്ലെന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ് ' ആനയുടെ വാർത്ത പങ്കുവച്ച് പൃഥ്വി കുറിച്ചു..
മറ്റ് ചില പ്രതികരണങ്ങൾ ചുവടെ: 
advertisement
advertisement
advertisement
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'മനുഷ്യത്വമില്ലാത്ത പ്രവര്‍ത്തി'; ഗർഭിണിയായ ആന കൊല്ലപ്പെട്ട സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് നെറ്റിസൺസ്
Next Article
advertisement
കോൺഗ്രസിന്റെ പ്രണബ് മുഖർജിയെ പിന്തുണച്ചതിന് സിപിഎം വിട്ട ബംഗാളിലെ നേതാവ് കോൺഗ്രസിലേക്ക് 
കോൺഗ്രസിന്റെ പ്രണബ് മുഖർജിയെ പിന്തുണച്ചതിന് സിപിഎം വിട്ട ബംഗാളിലെ നേതാവ് കോൺഗ്രസിലേക്ക് 
  • പ്രണബ് മുഖർജിയെ പിന്തുണച്ചതിനെ തുടർന്ന് 2012ൽ സിപിഎമ്മിൽ നിന്ന് പ്രസേൻജിത് ബോസ് രാജിവെച്ചു.

  • പ്രസേൻജിത് ബോസ് കോൺഗ്രസിൽ ചേരാൻ ഒരുങ്ങുന്നു, ഭരണഘടന സംരക്ഷിക്കാൻ കോൺഗ്രസ് ശ്രമിക്കുന്നുവെന്ന് പറഞ്ഞു.

  • എൻആർസിക്കെതിരെ ബോസ് നിരവധി പ്രസ്ഥാനങ്ങൾക്ക് നേതൃത്വം നൽകി, കൊൽക്കത്ത സംയുക്ത ഫോറത്തിന്റെ കൺവീനറായിരുന്നു.

View All
advertisement