Naga Chaitanya | ആരുടെ ഭാര്യയാണ് ശോഭിത? നാ​ഗാർജുനയെ വിമർശിച്ച് സോഷ്യൽമീഡിയ

Last Updated:

മുടി മാറ്റിയിട്ട് കൊടുക്കേണ്ട സാഹചര്യം ഇല്ലാതിരുന്നിട്ട് പോലും നാ​ഗാർജുന എന്തിന് ഈ വക കാര്യങ്ങൾ ചെയ്യുന്നെന്നായിരുന്നു മറ്റൊരു കമന്റ്

News18
News18
നാ​ഗചൈതന്യ അക്കിനേനിയുടെയും ശോഭിത ധൂലിപാലയുടെയും വിവാഹം ഡിസംബർ‌ നാലിനായിരുന്നു കഴിഞ്ഞത്. വിവാഹം കഴിഞ്ഞെങ്കിലും ഇരുവരെയും ചുറ്റിപറ്റിയുള്ള ചർച്ചകളാണ് ഇപ്പോഴും സോഷ്യൽമീഡിയയിൽ നിറയുന്നത്. വിവാഹം കഴിഞ്ഞതിന് പിന്നാലെ ആദ്യമായി ഇരുവരും ക്ഷേത്ര സന്ദർശനം നടത്തിയതിന്റെ വീഡിയോയും സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധയാകുന്നുണ്ട്.
ശ്രീശൈലം ശ്രീ ഭ്രമരംഭ മല്ലികാർജ്ജുന സ്വാമി ക്ഷേത്രത്തിലാണ് ദർശനം നടത്തിയത്. ദമ്പതികൾക്കൊപ്പം ക്ഷത്രസന്ദർശനത്തിന് നാ​ഗാർജുനയും എത്തിയരുന്നു. സാരിയായിരുന്നു ശോഭിതയുടെ വേഷം. വെള്ള നിറത്തിലെ കുർത്തയും മുണ്ടുമായിരുന്നു നാ​ഗചൈതന്യയുടെ വേഷം. പേസ്റ്റൽ പിങ്ക് നിറത്തിലെ കുർത്തയും പാന്റുമായിരുന്നു നാ​ഗാർജുനയുടെ വേഷം.
മൂവരും ചേർന്ന് അമ്പലത്തിൽ എത്തുന്ന വീഡിയോ വൈറലായതിന് പിന്നാലെയാണ് നാ​ഗാർജുനയ്ക്ക് നേരെ വിമർശനങ്ങൾ ഉയർന്നത്. പൂജാരി ശോഭിതയ്ക്ക് ചന്ദനം തൊടാനായി നൽകുമ്പോൾ അമ്മായിച്ഛൻ നാ​ഗാർജുന ശോഭിതയുടെ മുടി ഒതുക്കി കൊടുക്കുന്നതായി കാണാം. ഈ രം​ഗങ്ങളാണ് സോഷ്യൽമീഡിയയിൽ ശ്രദ്ധയാകുന്നത്. നാ​ഗാർജുനയുടെ പെരുമാറ്റം അമ്മായിയച്ഛന്റെ രീതിയിൽ ശരിയല്ലെന്നാണ് കൂടുതൽ കമന്റുകളും.
advertisement
ശോഭിത ഇതിൽ ആരുടെ ഭാര്യയാണ്? നാ​ഗാർജുന ശോഭിതയുടെ ഭർത്താവ് എന്ന രീതിയിലാണ് പെരുമാറുന്നത്... മുടി മാറ്റിയിട്ട് കൊടുക്കേണ്ട സാഹചര്യം ഇല്ലാതിരുന്നിട്ട് പോലും നാ​ഗാർജുന എന്തിന് ഈ വക കാര്യങ്ങൾ ചെയ്യുന്നെന്നായിരുന്നു മറ്റൊരു കമന്റ്. എന്നാൽ ഒരു മരുമകളുടെ കാര്യത്തിൽ അമ്മായിയച്ഛൻ ഇടപെടുന്നതിൽ എന്താണ് തെറ്റെന്ന രീതിയിൽ നാ​ഗാർജുനയെ അനുകൂലിച്ചും ചിലർ കമന്റുകൾ രേഖപ്പെടുത്തിയിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
Naga Chaitanya | ആരുടെ ഭാര്യയാണ് ശോഭിത? നാ​ഗാർജുനയെ വിമർശിച്ച് സോഷ്യൽമീഡിയ
Next Article
advertisement
മുഖ്യമന്ത്രിക്കസേരയ്ക്ക് പിടിവലി നടത്താൻ സമയമായോ? കോൺഗ്രസ് സഹയാത്രികർക്ക് ഓർമകൾ ഉണ്ടായിരിക്കണം
മുഖ്യമന്ത്രിക്കസേരയ്ക്ക് പിടിവലി നടത്താൻ സമയമായോ? കോൺഗ്രസ് സഹയാത്രികർക്ക് ഓർമകൾ ഉണ്ടായിരിക്കണം
  • 2025 ഒക്ടോബർ 27-ന് AICC ആസ്ഥാനത്ത് കോൺഗ്രസ് നേതാക്കൾക്കായി അടിയന്തര യോഗം വിളിച്ചു.

  • 2015-ലെ അരുവിക്കര ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ലഭിച്ച വിജയം അമിത ആത്മവിശ്വാസം നൽകി.

  • 2021-ൽ എൽഡിഎഫ് 99 സീറ്റുകൾ നേടി തുടർച്ചയായി രണ്ടാമതും അധികാരം പിടിച്ചു.

View All
advertisement