ഒടിഞ്ഞകാലുമായി ജോലിക്ക് വരണമെന്ന് ബോസ്; എന്നാൽ തന്റെ ജോലി വേണ്ടന്ന് യുവാവ്
- Published by:Nandu Krishnan
- news18-malayalam
Last Updated:
സ്വന്തം തീരുമാനത്തില്‍ നിലകൊണ്ടതിനും ജോലി ഉപേക്ഷിച്ചതിനും നിരവധി പേരാണ് ജീവനക്കാരനെ പ്രശംസിച്ചത്
തൊഴില്‍ രംഗത്തെ ടോക്‌സിക്കായ ഇടപെടലുകളെക്കുറിച്ച് സോഷ്യല്‍ മീഡിയില്‍ ധാരാളം പേര്‍ അനുഭവങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ഒരു ജീവനക്കാരനുണ്ടായ ഇത്തരമൊരു അനുഭവത്തെക്കുറിച്ച് ഒരു യുവാവ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റ് ആണ് ശ്രദ്ധ നേടുന്നത്. ജീവനക്കാരൻ പുതിയ സ്ഥാപനത്തില്‍ ജോലിക്ക് പ്രവേശിച്ചിട്ട് കേവലം രണ്ടാഴ്ച മാത്രമെ ആയിട്ടുണ്ടായിരുന്നുള്ളൂ. എന്നാല്‍, ഇതിനിടെ ബൈക്ക് അപകടത്തില്‍പ്പെട്ട് കാല് ഒടിഞ്ഞു. ഡോക്ടര്‍മാര്‍ യുവാവിനോട് വിശ്രമിക്കാൻ ആവശ്യപ്പെട്ടു. എന്നാല്‍, ഇത് വ്യക്തമാക്കിയിട്ടും കമ്പനിയിലെ ബോസ് യുവാവിനോട് ജോലിക്ക് ഓഫീസില്‍ എത്താന്‍ നിര്‍ദേശിച്ചതായി പോസ്റ്റില്‍ പറയുന്നു. എന്നാല്‍, മറ്റു വഴികളില്ലാത്തതിനാല്‍ യുവാവ് ജോലി രാജി വയ്ക്കുകയായിരുന്നു.
വിഷലിപ്തമായ തൊഴില്‍ സംസ്‌കാരത്തെക്കുറിച്ച് പതിവായി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ പങ്കുവയ്ക്കുന്ന ബെന്‍ ആസ്‌കിന്‍സ് ആണ് ഈ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ''ഹേയ്, നിങ്ങള്‍ക്ക് നാളെ ഷിഫ്റ്റിന് വരാന്‍ കഴിയില്ലെന്ന് ഇപ്പോള്‍ പറഞ്ഞിരിക്കുന്നു. എന്താണ് സംഭവിച്ചത്,'' എന്ന ബോസിന്റെ ചോദ്യത്തോടെയാണ് സംഭാഷണം ആരംഭിക്കുന്നത്.
''ബൈക്കില്‍ നിന്ന് വീണ് കലൊടിഞ്ഞു. ആശുപത്രിയിലാണ്'' എന്ന് ജീവനക്കാരന്‍ മറുപടി നല്‍കി. ''ഇത് കേള്‍ക്കേണ്ടി വന്നതില്‍ വിഷമമുണ്ട്. എപ്പോഴാണ് ഓഫീസിലേക്ക് തിരിച്ചു വരിക,'' ബോസ് ചോദിച്ചു. ഈ ഘട്ടത്തില്‍ അല്‍പം മനുഷ്യത്വത്തോട പെരുമാറാമായിരുന്നുവെന്ന് വീഡിയോയ്ക്കിടെ ആസ്‌കിന്‍സ് പറഞ്ഞു. കുറച്ചു ദിവസം ബെഡ് റെസ്റ്റ് എടുക്കാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചതായി ജീവനക്കാരന്‍ ബോസിനോട് വിശദീകരിച്ചു. എന്നാല്‍, പിന്തുണയ്ക്കുന്നതിന് പകരം വെള്ളിയാഴ്ചയിലെ ഷിഫ്റ്റിന് ജോലിക്കെത്തണമെന്നാണ് ബോസ് ജീവനക്കാരനോട് ആവശ്യപ്പെട്ടത്. ''നിങ്ങള്‍ക്ക് ജോലിക്ക് വന്നിരിക്കാൻ കഴിയുമെന്ന് തോന്നുന്നുണ്ടോയെന്നും ഒരു കസേര തരാമെന്നും'' ബോസ് കൂട്ടിച്ചേര്‍ത്തു.
advertisement
ജോലിക്ക് പോയ്‌ക്കൊളാന്‍ ഡോക്ടര്‍ പറഞ്ഞാല്‍ വരുമെന്ന് ജീവനക്കാരന്‍ മറുപടി നല്‍കി. എന്നാല്‍, ജോലിക്കെത്തണമെന്ന് പറഞ്ഞ് ബോസ് നിര്‍ബന്ധം പിടിക്കുന്നത് തുടര്‍ന്നു. ജോലി ചെയ്യാൻ ജീവനക്കാരൻ പ്രതിജ്ഞാബദ്ധമാണെന്ന് കരുതുന്നതായി ബോസ് പറഞ്ഞു. ഡോക്ടര്‍ ജോലിക്ക് പോകുന്നതിന് കുഴപ്പമില്ലെന്ന് പറഞ്ഞാല്‍ താന്‍ വരുമെന്നും അല്ലെങ്കില്‍ വരാന്‍ കഴിയില്ലെന്നും ജീവനക്കാരന്‍ വ്യക്തമാക്കി.
എന്നാല്‍, ഓഫീസില്‍ വരാനും എല്ലാ സഹായവും ചെയ്തു തരാമെന്നും രണ്ടാഴ്ച മുമ്പ് മാത്രമാണ് ജോലി ചേര്‍ന്നതെന്നും അതിനാല്‍ ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് നല്ലതല്ലെന്നും ബോസ് പറഞ്ഞു. എങ്കില്‍ കാര്യം കുറച്ച് കൂടി എളുപ്പമാക്കാമെന്നും ജോലി രാജി വയ്ക്കുകയാണെന്നും ജീവനക്കാരന്‍ ബോസിനെ അറിയിച്ചു.
advertisement
സ്വന്തം തീരുമാനത്തില്‍ നിലകൊണ്ടതിനും ജോലി ഉപേക്ഷിച്ചതിനും നിരവധി പേരാണ് ജീവനക്കാരനെ പ്രശംസിച്ചത്. ഒട്ടേറെപ്പേര്‍ ജോലി സ്ഥലത്ത് തങ്ങള്‍ക്ക് നേരിടേണ്ടി വന്ന സമാനമായ അനുഭവങ്ങള്‍ പങ്കുവെച്ചു. ഇതാണ് ശരിയായ തീരുമാനമെന്ന് ഒരാള്‍ പറഞ്ഞു. ഇത് ശരിക്കും നടന്ന സംഭവമാണെന്ന് വിശ്വസിക്കുന്നതായി മറ്റൊരാള്‍ പറഞ്ഞു. ''ഒരു കോള്‍ സെന്ററില്‍ ഞാന്‍ ജോലി ചെയ്തിരുന്നു. അവിടെ കാല്‍ ഒടിഞ്ഞ ഒരു സ്ത്രീയെ നിര്‍ബന്ധിച്ച് ജോലിക്ക് കൊണ്ടുവന്നു. അവരുടെ കാല്‍ കയറ്റി വയ്ക്കുന്നതിന് വേസ്റ്റ് ബിന്‍ ആണ് അവര്‍ക്ക് നല്‍കിയത്. എന്നാല്‍, കുറച്ചു സമയം അവിടെ ഇരുന്നശേഷം വേദന കഠിനമായതിനാല്‍ അവര്‍ തിരിച്ചു പോയി. എന്നാല്‍, ജോലിക്ക് വരാന്‍ സ്ഥാപനം അവരെ വീണ്ടും വളരെയധികം നിര്‍ബന്ധിച്ചു,'' ഉപയോക്താവ് കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
June 05, 2025 6:39 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഒടിഞ്ഞകാലുമായി ജോലിക്ക് വരണമെന്ന് ബോസ്; എന്നാൽ തന്റെ ജോലി വേണ്ടന്ന് യുവാവ്