Local Body Elections 2020 | മിഠായി കവറിലും പാർട്ടി ചിഹ്നം; വോട്ടുറപ്പിക്കാൻ പുതുവഴികൾ

Last Updated:

കുട്ടികൾക്ക് മിഠായി നൽകിയാൽ വീട്ടിലെ മുതിർന്നവരുടെ വോട്ട് കിട്ടുമോയെന്ന് നെറ്റി ചുളിക്കുന്നവരുണ്ടാകാം

ഓരോ തെരഞ്ഞെടുപ്പു കാലത്തും ആകർഷകമായ പ്രചരണ തന്ത്രങ്ങളും പരസ്യ മാർഗങ്ങളും പാർട്ടികളും മുന്നണികളും രംഗത്തിറക്കാറുണ്ട്. ഈ കൊറോണ കാലത്ത് മാസ്ക്കിലും ടീ ഷർട്ടിലുമൊക്കെ പാർട്ടികളുടെ ചിഹ്നം പതിപ്പിച്ച പ്രചാരണ രീതി അത്തരത്തിൽ ഒന്നായിരുന്നു. മുൻകാലങ്ങളിൽ പാരഡി ഗാനങ്ങളും പ്രചാരണത്തിന് ഉപയോഗിച്ചിരുന്നു. ഇപ്പോഴിതാ, പാർട്ടി ചിഹ്നങ്ങൾ ആലേഖനം ചെയ്ത മിഠായികളാണ് കളം പിടിക്കുന്നത്.
കുട്ടികൾക്ക് മിഠായി നൽകിയാൽ വീട്ടിലെ മുതിർന്നവരുടെ വോട്ട് കിട്ടുമോയെന്ന് നെറ്റി ചുളിക്കുന്നവരുണ്ടാകാം. എന്നാൽ മധുരം നുകരുന്ന കുട്ടികളിലൂടെ വോട്ടർമാരുടെ മനസ് മാറ്റാമെന്ന പ്രതീക്ഷയിലാണ് മുന്നണികൾ. എറണാകുളത്തെ ആലുവ കേന്ദ്രീകരിച്ചാണ് ഇത്തരമൊരു പരീക്ഷണം ആരംഭിച്ചത്. സിപിഎം, കോൺഗ്രസ്, ബിജെപി, മുസ്ലീം ലീഗ് തുടങ്ങിയ പാർട്ടികളെല്ലാം ഈ വോട്ട് മിഠായി പരീക്ഷിച്ചു കഴിഞ്ഞു. വൈകാതെ സംസ്ഥാന വ്യാപകമായി ഈ മിഠായി കളം പിടിച്ചേക്കുമെന്നാണ് സൂചന.
വിവിധ നിറത്തിലും ആകർഷകമായ രൂപത്തിലുമാണ് ഈ വോട്ട് മിഠായികൾ രംഗത്തിറക്കുന്നത്. നാരങ്ങാ മിഠായി, തേൻ മിഠായി, പുളി മിഠായി, ഇഞ്ചി മിഠായി, വെട്ടു മിഠായി, സേമിയ മിഠായി, കമ്പ് മിഠായി എന്നിവയൊക്കെ പാർട്ടി ചിഹ്നങ്ങളിൽ പൊതിഞ്ഞു വോട്ടർമാരുടെ വീടുകളിലെത്തിക്കാനാണ് രാഷ്ട്രീയ പാർട്ടികൾ ലക്ഷ്യമിടുന്നത്.
advertisement
തികച്ചും കോവിഡ് മാനദണ്ഡ പ്രകാരം നടക്കുന്ന തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളും പ്രവർത്തകരും വോട്ട് മിഠായിയുമായി വരുംദിവസങ്ങളിൽ രംഗത്തിറങ്ങും. ഒരു കാലത്ത് മലയാളികൾക്കിടയിൽ തരംഗമായിരുന്ന നാരങ്ങാ മിഠായിയും, തേൻ മിഠായിയുമൊക്കെ വീണ്ടും സജീവമാകുമ്പോൾ, മുതിർന്നവരിൽ ഉണ്ടാകുന്ന ഗൃഹാതുരമായ ഓർമ്മകൾ വോട്ടായി മാറുമോയെന്നാണ് കണ്ടറിയേണ്ടത്.
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
Local Body Elections 2020 | മിഠായി കവറിലും പാർട്ടി ചിഹ്നം; വോട്ടുറപ്പിക്കാൻ പുതുവഴികൾ
Next Article
advertisement
അന്തസ്സ് തന്നെ മുഖ്യം! സംസ്ഥാനത്തെ തടവുകാരുടെ കൂലി പത്ത് മടങ്ങോളം വർധിപ്പിച്ചു
അന്തസ്സ് തന്നെ മുഖ്യം! സംസ്ഥാനത്തെ തടവുകാരുടെ കൂലി പത്ത് മടങ്ങോളം വർധിപ്പിച്ചു
  • സംസ്ഥാനത്തെ ജയിലുകളിൽ തടവുകാർക്ക് കൂലി പത്ത് മടങ്ങ് വർധിപ്പിച്ച് 530 മുതൽ 620 രൂപയാക്കി

  • സ്‌കിൽഡ്, സെമി സ്‌കിൽഡ്, അൺസ്‌കിൽഡ് വിഭാഗങ്ങളായി വേതന ഘടന ഏകീകരിച്ച് പരിഷ്‌കരിച്ചു

  • വേതന വർധനവ് തടവുകാരുടെ അന്തസും പുനരധിവാസവും ഉറപ്പാക്കുന്ന നിർണായക നടപടിയാണെന്ന് സർക്കാർ

View All
advertisement