'വാടക വേണ്ട, ഇഷ്ടമുള്ള സ്ഥലത്തേക്ക് പോകാം'; കാരവാന്‍ സ്വന്തം വീടാക്കി മാറ്റി യുവതി
- Published by:Vishnupriya S
- news18-malayalam
Last Updated:
ഇതിലൂടെ ധാരാളം പണം ലാഭിക്കാന്‍ സാധിച്ചെന്നും കൂടാതെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് യാത്ര ചെയ്യാനുള്ള അവസരവും ലഭിച്ചെന്നും അവർ പറഞ്ഞു
കാരവാന്‍ സ്വന്തം വീടാക്കി മാറ്റി ന്യൂസിലാന്‍ഡ് സ്വദേശിയായ കാരേന്‍ എന്ന യുവതി. വലിയ തുക വീട്ടുവാടക കൊടുക്കാന്‍ കഴിയാതെ വന്നതോടെയാണ് തന്റെ കാരവാന്‍ തന്നെ വീടാക്കി മാറ്റാന്‍ കാരേന്‍ തീരുമാനിച്ചത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി കാരവാനില്‍ യാത്ര ചെയ്യുന്ന കാരേന്‍ ഒരു ഗ്രാഫിക് ഡിസൈനര്‍ കൂടിയാണ്. തനിക്ക് വീട്ടു വാടക കൊടുക്കേണ്ടെന്നും ഇഷ്ടമുള്ള സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാൻ ഇപ്പോള്‍ കഴിയുന്നുണ്ടെന്നും കാരേന്‍ പറഞ്ഞു.
ഇതിലൂടെ ധാരാളം പണം ലാഭിക്കാന്‍ സാധിച്ചെന്നും കൂടാതെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് യാത്ര ചെയ്യാനുള്ള അവസരവും ലഭിച്ചെന്നും അവർ പറഞ്ഞു. 21 അടി നീളമുള്ള കാരവാന്‍ ആണ് കാരേനുള്ളത്. കാരവാനുള്ളിലെ കുറഞ്ഞ സ്ഥലത്ത് ആവശ്യമുള്ള സാധനങ്ങള്‍ വളരെ ഭംഗിയായി കാരേന്‍ അടുക്കി വെച്ചിട്ടുണ്ട്. ചെറിയ അലമാരകളും കാരവാനുള്ളില്‍ ഘടിപ്പിച്ചിട്ടുണ്ട്. വീട്ടിലിരുന്നാണ് കാരേന്‍ ജോലി ചെയ്യുന്നത്. ജോലി കഴിഞ്ഞുള്ള സമയത്താണ് കാരേന്‍ യാത്ര ചെയ്യുന്നത്. കാരവാന്റെ റൂഫില്‍ സോളാര്‍ പാനലും ഘടിപ്പിച്ചിട്ടുണ്ട്.
advertisement
കൂടാതെ കാരവാന്റെ ഇന്‍ഷുറന്‍സും ഇന്റര്‍നെറ്റ് മോഡത്തിനായുള്ള പണവും കാരേന്‍ തന്നെയാണ് അടയ്ക്കുന്നത്. വാഹനത്തിന് ആവശ്യമായ പെട്രോളടിക്കുന്നതിന് നല്ലൊരു സംഖ്യ ചെലവാകാറുണ്ടെന്ന് കാരേന്‍ പറഞ്ഞു. എന്നാല്‍ ഒരു വീട് വാടകയ്ക്ക് എടുക്കുമ്പോഴുണ്ടാകുന്ന ചെലവിനെക്കാള്‍ വളരെ കുറവാണിതെന്നും കാരേന്‍ പറഞ്ഞു. കാരവാനില്‍ ഡബിള്‍ ഗ്ലേസ്ഡ് വിന്‍ഡോയും ഗ്യാസ് ഹീറ്ററുമുണ്ട്. തണുപ്പുകാലത്ത് കാരവാനുള്ളില്‍ ചൂട് നിലനിര്‍ത്താന്‍ ഇത് സഹായിക്കുമെന്ന് കാരേന്‍ പറഞ്ഞു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
July 18, 2024 12:48 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'വാടക വേണ്ട, ഇഷ്ടമുള്ള സ്ഥലത്തേക്ക് പോകാം'; കാരവാന്‍ സ്വന്തം വീടാക്കി മാറ്റി യുവതി